ഞാൻ കണ്ടതാ സാറേ..  വരുൺ ജി. പണിക്കരുടെ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് 
 പോസ്റ്റർ പ്രകാശനം* ചെയ്തു.

 
വരുൺ ജി. പണിക്കരുടെ പുതിയ ചിത്രത്തിന് ഞാൻ കണ്ടതാ സാറേ.. എന്നു നാമകരണം ചെയ്തിരിക്കുന്നു.
നീതി വ്യവസ്ഥയെ സൂചിപ്പിക്കും വിധത്തിൽ അതിനനുയോജ്യമായ രേഖാ ചിതവും പേരുമാണ് ഈ പോസ്റ്ററിലൂടെ ദൃശ്യമാകുന്നത്. കണ്ണ കെട്ടിയാണ് കോടതിയിൽ നീതിദേവതയെ കാണാൻ കഴിയുക. ഇതിൽ ഒരു കണ്ണ പാതി താഴ്ത്തി നോക്കുന്നത് ഒരു ദൃക് സാഷിയെ അനുസ്മരിപ്പിക്കുന്നു - ഞാൻ കണ്ടതാ സാറേ... എന്ന ടൈറ്റിൽ തന്നെ ഒരു ദക് സാഷിയെ ഓർമ്മപ്പെടുത്തുന്നു.
ഹൈലൈൻ പിക്ച്ചേഴ്സ്ഇൻ അസ്സോസ്റ്റി യേഷൻ വിത്ത്
ലെമൺ പ്രൊഡക്ഷൻസിന്റെ ബാനറിൽ പ്രകാശ് ഹൈലൈനും പ്രശസ്ത സംവിധായകൻ ദീപു കരുണാകരനും ചേർന്നു നിർമ്മിക്കുന്നതാണ് ഈ ചിത്രം.
കോ- പ്രൊഡ്യൂസർ - ബാബു ആർ.
എക്സിക്കുട്ടീവ് പ്രൊഡ്യൂസർ - അമീർ അബ്ദുൾ അസീസ്റ്റ്
നർമ്മത്തിലൂടെ ഒരു ത്രില്ലർ
സിനിമയാണ് ഈ ചിത്രത്തിലൂടെ വരുൺ ജി. പണിക്കർ അവതരിപ്പിക്കുന്നത്.
ഇന്ദ്രജിത്ത് നായകനാകുന്ന ഈ ചിത്രത്തിൽ മെറീനാ മൈക്കിളാണു നായിക. 
അനൂപ് മേനോൻ, ബൈജു സന്തോഷ്, സുധീർ കരമന
 അലൻസിയർ, സാബുമോൻ, സമ്പത്ത് റാം, ജിബിൻ ഗോപിനാഥ്, ധന്വന്തരി, ബാലാജി ഗർമ്മ, സൂര്യാ രാജേഷ്, മല്ലികാ സുകുമാരൻ, എന്നിവരും പ്രധാന താരങ്ങളാണ്.
രചന - അരുൺ കരിമുട്ടം.
സംഗീതം - രാഹുൽ രാജ്.
ഛായാഗ്രഹണം - പ്രശാന്ത് കൃഷ്ണ.
എഡിറ്റിംഗ് -എം.എസ്. അയ്യപ്പൻ നായർ.
കലാസംവിധാനം. - സാബുറാം. മേക്കപ്പ് - പ്രദീപ് വിതുര
കോസ്റ്റ്യും ഡിസൈൻ - അസീസ് പാലക്കാട്. ചീഫ് അസ്റ്റോസ്സിയേറ്റ് ഡയറക്ടർ - സഞ്ജു അമ്പാടി.
ഫിനാൻസ് കൺടോളർ - സന്തോഷ് ബാലരാമപുരം.
പ്രൊഡക്ഷൻ -മാനേജർ - കുര്യൻ ജോസഫ് . പ്രൊഡക്ഷൻ എക്സിക്കുട്ടീവ് - ഹരി കാട്ടാക്കട .
പ്രൊഡക്ഷൻ കൺട്രോളർ - മുരുകൻ.എസ്.
തിരുവനന്തപുരത്ത് ഈ ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുന്നു.
വാഴൂർ ജോസ്.