തേവർ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

 

ധ്യാൻ ശ്രീനിവാസൻ, റോഷൻ രാജ്, ഷഹീൻ സിദ്ദിഖ് എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ‘തേവർ’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. മൂന്ന് താരങ്ങളുടെയും വ്യത്യസ്ത ഭാവങ്ങളാണ് പോസ്റ്ററിന്റെ ആകർഷണം. പൂജാരിയുടെ വേഷത്തിൽ ധ്യാൻ ശ്രീനിവാസനും കൈയിൽ പ്രതിമയേന്തി കൗതുകകരമായ ഭാവത്തിൽ റോഷൻ രാജും വിനയഭാവത്തിൽ ഷഹീൻ സിദ്ദിഖും പോസ്റ്ററിലുണ്ട്.

നിജീഷ് സഹദേവൻ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രം ഹൊറൈസൺ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ രാജൻ തളിപ്പറമ്പ് (ദോഹ) നിർമിക്കുന്നു. നിർമാണ കമ്പനിയുടെ അഞ്ചാമത്തെ ചിത്രമാണിത്.

ഫാന്റസി ഹ്യൂമർ വിഭാഗത്തിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ കഥാപശ്ചാത്തലം കേരള-തമിഴ്നാട് അതിർത്തി പ്രദേശമാണ്. വ്യത്യസ്ത സാഹചര്യങ്ങളിൽ അവിടെയെത്തുന്ന മൂന്ന് ചെറുപ്പക്കാർക്ക് അത്ഭുതസിദ്ധിയുള്ള ഒരു പ്രതിമ ലഭിക്കുന്നതും തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം.

തലൈവാസൽ വിജയ്, കലാഭവൻ ഷാജോൺ, ദേവൻ, ഹരീഷ് കണാരൻ, സുനിൽ സുഗത, ഷാജു ശ്രീധർ, മേജർ രവി, നിർമ്മൽ പാലാഴി, ശിവജി ഗുരുവായൂർ, ദിനേശ് പണിക്കർ, ജയരാജ് വാര്യർ, മൊട്ട രാജേന്ദ്രൻ, വൈ്യാപുരി, ഐശ്വര്യ, പൂജാ റാം, ഡാനി തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നു.

സംഗീതം: ഓസേപ്പച്ചൻ. ഛായാഗ്രഹണം: എൽദോ ഐസക്. എഡിറ്റിങ്: അയൂബ് ഖാൻ. കലാസംവിധാനം: സജിത് മുണ്ടയാട്.