ഇന്ത്യയിൽ 1 ലക്ഷം പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു, കേസുകളുടെ എണ്ണം 61 ദിവസത്തെ ഏറ്റവും താഴ്ന്ന നിലയിൽ
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,00,636 പുതിയ കേസുകളാണ് ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തത് .
ഇത് കഴിഞ്ഞ രണ്ടു മാസത്തെ ഏറ്റവും താഴ്ന്ന നിരക്കാണ്. തുടർച്ചയായ പതിനൊന്നാമത് ദിവസവും പ്രതിദിന രോഗികളുടെ എണ്ണം രണ്ട് ലക്ഷത്തിൽ താഴെ.
രാജ്യത്ത് ചികിത്സയിൽ ഉള്ളവരുടെ എണ്ണം തുടർച്ചയായി കുറഞ്ഞുവരുന്നു. തുടർച്ചയായി രണ്ടാം ദിവസം ഇപ്പോൾ ചികിത്സയിൽ ഉള്ളവരുടെ എണ്ണം 15 ലക്ഷത്തിൽ താഴെയായി തുടരുന്നു ; നിലവിൽ 14,01,609 രോഗികൾ ആണുള്ളത് . തുടർച്ചയായ ഏഴാമത് ദിവസമാണ് ചികിത്സയിൽ ഉള്ളവരുടെ എണ്ണം 20 ലക്ഷത്തിൽ താഴെ ആകുന്നത്.
കഴിഞ്ഞ 24 മണിക്കൂറിൽ ചികിത്സയിൽ ഉള്ളവരുടെ എണ്ണത്തിൽ 76,190 കുറവ് രേഖപ്പെടുത്തി .രാജ്യത്തെ ആകെ രോഗികളുടെ എണ്ണത്തിന്റെ 4.85% ആണിത്.
കൂടുതൽപേർ രോഗമുക്തി നേടുന്നതോടെ, തുടർച്ചയായ ഇരുപത്തിഅഞ്ചാമത് ദിവസവും പ്രതിദിന രോഗ മുക്തരുടെ എണ്ണം, രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തേക്കാൾ കൂടുതൽ.
1,74,399 പേർ കഴിഞ്ഞ 24 മണിക്കൂറിൽ രോഗമുക്തി നേടി.ദിവസേനയുള്ള പുതിയ കേസുകളുമായി താരതമ്യം ചെയ്യുമ്പോൾ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 73,763 പേര് കൂടുതലായി രോഗമുക്തി നേടി .
മഹാമാരിയുടെ ആരംഭം മുതൽ ഇതുവരെ രാജ്യത്ത് ആകെ രോഗം ഭേദമായവരുടെ എണ്ണം 2,71,59,180 ആണ്
രോഗമുക്തി നിരക്ക് ഉയർന്നു93.94%ആയി.
കഴിഞ്ഞ 24 മണിക്കൂറിൽ 15,87,589 പരിശോധനകൾ നടത്തി.
രാജ്യത്ത് ഇതുവരെ 36.6 കോടിയിലധികം (36,63,34,111) പരിശോധനകൾ നടത്തി.
പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 6.34% ആയി കുറഞ്ഞിട്ടുണ്ട്. തുടർച്ചയായ 14 – മത് ദിവസവും ഇത് 10 ശതമാനത്തിൽ താഴെയാണ്.
രാജ്യവ്യാപക വാക്സിനേഷൻ യജ്ഞത്തിന്റെ ഭാഗമായി ഇതുവരെ 23.27 കോടിയിലേറെ ഡോസ് വാക്സിൻ നൽകി.
ഇന്ന് രാവിലെ ഏഴ് മണി വരെയുള്ള താൽക്കാലിക കണക്കുപ്രകാരം 32,68,969 സെഷനുകളിലായി രാജ്യവ്യാപകമായി ആകെ 23,27,86,482 കോവിഡ് 19 വാക്സിൻ ഡോസുകൾ ഇന്ന് വരെ നൽകിയിട്ടുണ്ട്