പോഷകങ്ങളുടെ അഭാവവും കാലാവസ്ഥയിലെ മാറ്റങ്ങളും ജീവിതശൈലിയുമൊക്കെ മുടി കൊഴിച്ചിലിന് കാരണമാകുന്നു

പോഷകങ്ങളുടെ അഭാവവും കാലാവസ്ഥയിലെ മാറ്റങ്ങളും ജീവിതശൈലിയുമൊക്കെ മുടി കൊഴിച്ചിലിന് കാരണമാകുന്നു. പോഷകക്കുറവ് പലപ്പോഴും മുടികൊഴിച്ചിലിന് കാരണമാകാറുണ്ട്. ചീര, മുട്ട, നട്ട്സ്, ബദാം എന്നിവ ഉള്പ്പെടുത്തുന്നത് മുടി കൊഴിച്ചില് കുറയ്ക്കുന്നതിന് സഹായിക്കും. മത്സ്യവും കൃത്യമായി ഡയറ്റില് ഉള്പ്പെടുത്തിയാല് ഒരു പരിധിവരെ മുടികൊഴിച്ചില് കുറയ്ക്കാനാകും. മുടി കൊഴിച്ചില് കുറയ്ക്കാന് സഹായിക്കുന്ന മറ്റൊന്നാണ് തൈര്. വിറ്റാമിന് സി, വിറ്റാമിന് ബി-5 എന്നിവയെല്ലാം തൈരില് ധാരാളമായി അടങ്ങിയിരിക്കുന്നു. ഇന്ന് ഷാംപൂ, കണ്ടീഷ്ണര് എന്നിവയെല്ലാം നാം സ്ഥിരമായി ഉപയോഗിക്കാറുണ്ട്. ഇത് തലമുടിയുടെ ആരോഗ്യത്തിന് അത്ര
 

പോഷകങ്ങളുടെ അഭാവവും കാലാവസ്ഥയിലെ മാറ്റങ്ങളും ജീവിതശൈലിയുമൊക്കെ മുടി കൊഴിച്ചിലിന് കാരണമാകുന്നു. പോഷകക്കുറവ് പലപ്പോഴും മുടികൊഴിച്ചിലിന് കാരണമാകാറുണ്ട്. ചീര, മുട്ട, നട്ട്സ്, ബദാം എന്നിവ ഉള്‍പ്പെടുത്തുന്നത് മുടി കൊഴിച്ചില്‍ കുറയ്ക്കുന്നതിന് സഹായിക്കും. മത്സ്യവും കൃത്യമായി ഡയറ്റില്‍ ഉള്‍പ്പെടുത്തിയാല്‍ ഒരു പരിധിവരെ മുടികൊഴിച്ചില്‍ കുറയ്ക്കാനാകും. മുടി കൊഴിച്ചില്‍ കുറയ്ക്കാന്‍ സഹായിക്കുന്ന മറ്റൊന്നാണ് തൈര്. വിറ്റാമിന്‍ സി, വിറ്റാമിന്‍ ബി-5 എന്നിവയെല്ലാം തൈരില്‍ ധാരാളമായി അടങ്ങിയിരിക്കുന്നു. ഇന്ന് ഷാംപൂ, കണ്ടീഷ്ണര്‍ എന്നിവയെല്ലാം നാം സ്ഥിരമായി ഉപയോഗിക്കാറുണ്ട്. ഇത് തലമുടിയുടെ ആരോഗ്യത്തിന് അത്ര നല്ലതല്ല. കഞ്ഞിവെള്ളം മുടിയുടെ സംരക്ഷണത്തിന് അത്യുത്തമമാണ്. മുടിയില്‍ ഷാംപൂ ചെയ്ത ശേഷം കഞ്ഞിവെള്ളം ഉപയോഗിച്ച് മുടി കഴുകുന്നത് മുടിയെ മൃദുവാക്കാന്‍ സഹായിക്കും. ആഴ്ചയില്‍ രണ്ട് തവണ കഞ്ഞിവെള്ളം ഉപയോഗിച്ച് തലമുടി കഴുകുന്നത് മുടിയുടെ അറ്റം പൊട്ടുന്നത് തടയാനും ഏറെ നല്ലതാണ്. മുടി കൊഴിച്ചിലിന് പിന്നിലെ മറ്റൊരു കാരണം സ്‌ട്രെസ്സ് ആണ്. കൃത്യമായ ഒരു ജീവിതരീതി പാലിക്കുന്നത് മാനസിക സമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കും. സ്‌ട്രെസ്സ് ജീവിതത്തെ സാരമായി ബാധിക്കുന്നുവെന്ന് തോന്നിയാല്‍ അത് മറികടക്കാന്‍ വേണ്ട കാര്യങ്ങള്‍ ചെയ്യണം. യോഗ, ബ്രീത്തിങ് എക്‌സര്‍സൈസ്, എയ്‌റോബിക് തുടങ്ങിയ ശാരീരിക വ്യായാമങ്ങള്‍ സ്‌ട്രെസ്സ് കുറയ്ക്കാന്‍ സഹായിക്കും.