കൊവിഡ് സാഹചര്യം രൂക്ഷമായ എട്ട് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി ചര്‍ച്ച നടത്തും

കൊവിഡ് സാഹചര്യം രൂക്ഷമായ എട്ട് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി ചര്ച്ച നടത്തും. വാക്സിന് വിതരണത്തിന്റെ മുന്ഗണനയടക്കം യോഗത്തില് ചര്ച്ചയാകും. നീതി ആയോഗിലെ ഉന്നത ഉദ്യോഗസ്ഥരുമായി വാക്സിന് വികസനം, സംഭരണം, വിതരണം തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് പ്രധാനമന്ത്രി കഴിഞ്ഞ ദിവസം ചര്ച്ച നടത്തിയിരുന്നു. കൊവിഡ് വ്യാപനം രൂക്ഷമായ സംസ്ഥാനങ്ങള് പലതും നിയന്ത്രണങ്ങള് പുനസ്ഥാപിക്കുകയാണ്. കൂടുതല് നിയന്ത്രണങ്ങള് ഏര്പ്പെടുത്തേണ്ട സാഹചര്യമുണ്ടോയെന്നും വെര്ച്വല് യോഗം വിലയിരുത്തും.രോഗ വ്യാപനം രൂക്ഷമാവുന്ന പശ്ചാത്തലത്തില് ദില്ലി, രാജസ്ഥാന്, ഗോവ, ഗുജറാത്ത് സംസ്ഥാനങ്ങളില് നിന്ന് വരുന്നവര്ക്ക് കൊവിഡ് പരിശോധന
 

കൊവിഡ് സാഹചര്യം രൂക്ഷമായ എട്ട് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി ചര്‍ച്ച നടത്തും. വാക്സിന്‍ വിതരണത്തിന്‍റെ മുന്‍ഗണനയടക്കം യോഗത്തില്‍ ചര്‍ച്ചയാകും. നീതി ആയോഗിലെ ഉന്നത ഉദ്യോഗസ്ഥരുമായി വാക്സിന്‍ വികസനം, സംഭരണം, വിതരണം തുടങ്ങിയ കാര്യങ്ങളെക്കുറിച്ച്‌ പ്രധാനമന്ത്രി കഴിഞ്ഞ ദിവസം ചര്‍ച്ച നടത്തിയിരുന്നു. കൊവിഡ് വ്യാപനം രൂക്ഷമായ സംസ്ഥാനങ്ങള്‍ പലതും നിയന്ത്രണങ്ങള്‍ പുനസ്ഥാപിക്കുകയാണ്. കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ട സാഹചര്യമുണ്ടോയെന്നും വെര്‍ച്വല്‍ യോഗം വിലയിരുത്തും.
രോഗ വ്യാപനം രൂക്ഷമാവുന്ന പശ്ചാത്തലത്തില്‍ ദില്ലി, രാജസ്ഥാന്‍, ഗോവ, ഗുജറാത്ത് സംസ്ഥാനങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് കൊവിഡ് പരിശോധന നിര്‍ബന്ധമാക്കി മഹാരാഷ്ട്ര സര്‍ക്കാര്‍.വിമാനമാര്‍ഗം വരുന്നവര്‍ 72 മണിക്കൂറിനുള്ളിലും, ട്രെയിന്‍ മാര്‍ഗം വരുന്നവര്‍ 96 മണിക്കൂറിനുള്ളിലും ആര്‍ടിപിസിആര്‍ പരിശോധന നടത്തിയിരിക്കണം.
പരിശോധനാ ഫലമില്ലാത്ത യാത്രക്കാര്‍ വിമാനത്താവളത്തില്‍ സ്വന്തം ചെലവില്‍ ആര്‍ടിപിസിആര്‍ പരിശോധന നടത്തണം. പരിശോധനാ ഫലമില്ലാതെ ട്രെയിന്‍ മാര്‍ഗം എത്തുന്നവരില്‍ രോഗ ലക്ഷണമുള്ളവരെ ആന്‍റിജന്‍ ടെസ്റ്റിന് വിധേയരാക്കും. രോഗം സ്ഥിരീകരിക്കുന്നവരെ കൊവിഡ് കെയര്‍ സെന്‍ററിലേക്ക് മാറ്റും. റോഡ് മാര്‍ഗം വരുന്നവരില്‍ രോഗലക്ഷണമുള്ളവരെ ആന്‍റിജന്‍ പരിശോധനയ്ക്ക് വിധേയരാക്കാന്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.