യൗവ്വനം നിലനിര്‍ത്താന്‍ പരിശീലിക്കാവുന്ന എളുപ്പ മാര്‍ഗ്ഗവുമായി അഗസ്ത്യം

ശ്വസനശേഷി കൂട്ടാനും പ്രാണ ‘ യുമായി അഗസ്ത്യം / പ്രാണശക്തി വര്ധിപ്പിക്കാന് ‘ പ്രാണ’ ശരിയായ രീതിയില് ശ്വാസോച്ഛാസം ചെയ്യാത്തവരില് കാണപ്പെടുന്ന പ്രശ്നങ്ങള്:ക്ഷീണംതളര്ച്ചഅകാല വാര്ധക്യംമാനസിക അസ്ഥിരതദഹനപ്രശ്നങ്ങള്പോഷകക്കുറവ്ലൈംഗികപ്രശ്നങ്ങള്പേശികളുടെ ക്ഷയംഅമിത രക്തസമ്മര്ദം പ്രാണ’ പരിശീലനത്തിലൂടെ നേടിയെടുക്കാവുന്ന ഗുണങ്ങള് :യൗവ്വനം വീണ്ടെടുക്കുന്നു.ശരീരത്തിന്റെയും മനസ്സിന്റെയും ഉണര്വ്വ്.പ്രായമായവരില് കൂടുതല് ആരോഗ്യവും കരുത്തുംരോഗപ്രതിരോധ ശേഷിപേശികളുടെ ബലംമാനസ്സിക നിയന്ത്രണംമനസ്സിന്റെയും ശരീരത്തിന്റെയും ലയംസ്ത്രീകളില് കൃത്യമായ മാസമുറശുഭചിന്തകള്നവോന്മേഷംശരിയായ ദഹനംവിശാംശങ്ങള് പുറന്തള്ളുന്നു മുതിര്ന്നവര്ക്ക് വേണ്ടി സവിശേഷമായി രൂപപ്പെടുത്തിയിരിക്കുന്ന, പ്രാണനില് ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് ലളിതമായ ചലനങ്ങളിലൂടെയുള്ള പരിശീലനരീതിയാണെങ്കിലും ഏത് പ്രായക്കാര്ക്കും ആസ്വദിച്ച് പങ്കെടുക്കാനും
 

ശ്വസനശേഷി കൂട്ടാനും പ്രാണ ‘ യുമായി അഗസ്ത്യം / പ്രാണശക്തി വര്‍ധിപ്പിക്കാന്‍ ‘ പ്രാണ’

 കൊവിഡ് 19 മഹാമാരി രണ്ടാം വരവില്‍ മനുഷ്യനെ അക്ഷരാര്‍ത്ഥത്തില്‍ ശ്വാസം മുട്ടുകയാണ്. ഓക്‌സിജന്‍ അഥവാ പ്രാണവായു ലഭിക്കാതെ പിടയുന്ന സമൂഹത്തെയാണ് നാമിന്ന് കാണേണ്ടി വരുന്നത്. ആരോഗ്യപ്രവര്‍ത്തകര്‍ കഴിവിന്റെ പരമാവധി ശ്രമിച്ചിട്ടും , ഓക്‌സിജന്‍ ദൗര്‍ലഭ്യവും വാക്‌സിന്‍ ക്ഷാമവും കാരണം മരണനിരക്ക് നിയന്ത്രണത്തില്‍ ആക്കാന്‍ സാധിക്കുന്നില്ല എന്നാണ് മാധ്യമങ്ങള്‍ പറയുന്നത്. ഈ അവസ്ഥയില്‍ നാം മനസ്സിലാക്കേണ്ടത് നമ്മുടെ ആരോഗ്യം മറ്റാരേക്കാളും നമ്മുടെ ഉത്തരവാദിത്വം ആണെന്നതാണ്. 
 ശരിയായ രീതിയില്‍ ശ്വാസം എടുക്കാന്‍ കഴിഞ്ഞാല്‍, പ്രാണന്‍ ഉള്ളില്‍ നിറഞ്ഞാല്‍,  ഇത്തരം അവസ്ഥകള്‍ നമുക്ക് വരാതെ നോക്കാവുന്നതെയുള്ളൂ. ശ്വാസമാണ് പ്രാണന്‍ നമുക്കുള്ളിലേക്ക് എത്തിക്കുന്ന ഒരു ഘടകം. മറ്റ് പല ഘടകങ്ങളും നിലനില്‍ക്കുന്നു എങ്കിലും പ്രാണോര്‍ജ്ജത്തിന്റെ പ്രധാന വാഹകന്‍ ശ്വാസം തന്നെ.
  നിര്‍ഭാഗ്യവശാല്‍, തിരക്കുകള്‍ക്കിടയില്‍ ശ്വാസം വേണ്ട രീതിയില്‍ എടുക്കാനോ, ബോധപൂര്‍വ്വം ശ്വസിക്കാനോ ഇന്ന് മനുഷ്യര്‍ക്ക് കഴിയുന്നില്ല എന്നതാണ് സത്യം.
 ഇതില്‍ ചില അറിവുകള്‍ പകരാനും   ശാസ്ത്രീയ പരിഹാരത്തിനുമായി  എത്തിയിരിക്കുകയാണ് നേമം അഗസ്ത്യം ഇന്റര്‍നാഷണല്‍ കളരിപ്പയറ്റ് കേന്ദ്രം. 
    പ്രാണനെ സമ്പൂര്‍ണ്ണമായി ഉള്ളില്‍ നിറയ്ക്കാനും, ഫലപ്രദമായി വിന്യസിക്കുവാനും പാകത്തില്‍ ഗുരുക്കള്‍ ഡോ. എസ് മഹേഷ്, തന്റെ ഗവേഷണത്തിലൂടെ ചിട്ടപ്പെടുത്തിയിരിക്കുന്ന അഗസ്ത്യത്തിന്റെ ' പ്രാണ - The Anti-Aging Vasi Yoga' എന്ന നൂതനമായ പരിശീലന പദ്ധതിയാണ് ഇന്ന് ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റുന്നത്. കളരിപ്പയറ്റിന്റെയും സിദ്ധപാരമ്പര്യത്തിന്റെയും പ്രാണായാമത്തിന്റെയും അടിത്തറയില്‍ രൂപപ്പെടുത്തിയിരിക്കുന്ന ' പ്രാണ' ഇതിനോടകം തന്നെ ഒട്ടനവധിപേര്‍ക്ക് ശാരീരികവും മാനസികവുമായ ആരോഗ്യം വീണ്ടെടുക്കാന്‍ സഹായിച്ചുകൊണ്ട് മുന്നേറുകയാണ്.  
    ആഴ്ചയില്‍ മൂന്ന് ദിവസം, 45 മിനുട്ട് നീണ്ടുനില്‍ക്കുന്ന ഈ പരിപാടിയിലൂടെ ആവശ്യമായ അളവില്‍ ശ്വാസം ഉള്ളിലേക്ക് എത്തുന്നത് വഴി, കൂടുതല്‍ ഓക്‌സിജന്‍ ശരീരത്തില്‍ നിറയുന്നത് നിമിത്തം മുതിര്‍ന്നവര്‍ പോലും കൂടുതല്‍ ഊര്‍ജസ്വലരും ചുറുചുറുക്കുള്ളവരുമായി തീര്‍ന്നിരിക്കുന്നു. 

ശരിയായ രീതിയില്‍ ശ്വാസോച്ഛാസം ചെയ്യാത്തവരില്‍ കാണപ്പെടുന്ന പ്രശ്‌നങ്ങള്‍:
ക്ഷീണം
തളര്‍ച്ച
അകാല വാര്‍ധക്യം
മാനസിക അസ്ഥിരത
ദഹനപ്രശ്‌നങ്ങള്‍
പോഷകക്കുറവ്
ലൈംഗികപ്രശ്‌നങ്ങള്‍
പേശികളുടെ ക്ഷയം
അമിത രക്തസമ്മര്‍ദം

പ്രാണ’ പരിശീലനത്തിലൂടെ നേടിയെടുക്കാവുന്ന ഗുണങ്ങള്‍ :
യൗവ്വനം വീണ്ടെടുക്കുന്നു.
ശരീരത്തിന്റെയും മനസ്സിന്റെയും ഉണര്‍വ്വ്.
പ്രായമായവരില്‍ കൂടുതല്‍ ആരോഗ്യവും കരുത്തും
രോഗപ്രതിരോധ ശേഷി
പേശികളുടെ ബലം
മാനസ്സിക നിയന്ത്രണം
മനസ്സിന്റെയും ശരീരത്തിന്റെയും ലയം
സ്ത്രീകളില്‍ കൃത്യമായ മാസമുറ
ശുഭചിന്തകള്‍
നവോന്മേഷം
ശരിയായ ദഹനം
വിശാംശങ്ങള്‍ പുറന്തള്ളുന്നു

മുതിര്‍ന്നവര്‍ക്ക് വേണ്ടി സവിശേഷമായി രൂപപ്പെടുത്തിയിരിക്കുന്ന, പ്രാണനില്‍ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് ലളിതമായ ചലനങ്ങളിലൂടെയുള്ള പരിശീലനരീതിയാണെങ്കിലും ഏത് പ്രായക്കാര്‍ക്കും ആസ്വദിച്ച് പങ്കെടുക്കാനും ജീവിതത്തില്‍ ഉന്മേഷവും ഊര്‍ജവും നിറച്ച് യൗവ്വനം നിലനിര്‍ത്താന്‍ സാധിക്കും എന്നത് പ്രാണയുടെ പ്രത്യേകതയാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക്,
7012059754 , 9895720406
എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.