ഒരു തൈ തരാം ഹരിതാഭമാക്കാം പദ്ധതിയ്ക്ക് ചേരമാൻ തുരുത്ത് ആയുർവേദ ഡിസ്പെൻസറിയിൽ തുടക്കമിട്ടു

ഹരിത കേരളം ഗ്രീൻ പ്രോട്ടോകോൾ നടത്തിപ്പിന്റെ ഭാഗമായി ചേരമാൻ തുരുത്ത് ആയുർവേദ ഡിസ്പെൻസറിയിൽ ആയുർവേദ ഔഷധ സസ്യങ്ങളും പച്ചക്കറികളും നട്ടുവളർത്തുന്നത് പരമാവധി പ്രോത്സാഹിപ്പിക്കുന്നതിനായി ഒരു തൈ തരാം, ഹരിതാഭമാക്കാം എന്ന പരിപാടി പ്രവർത്തനമാരംഭിച്ചു. സ്ഥാപനത്തിലെത്തുന്നവർക്ക് അവിടെനിന്നും അവർക്കിഷ്ടമായ ഒരു തൈ എടുക്കാം. കഴിയുമെങ്കിൽ ഒരെണ്ണം പിന്നീട് തിരികെ നൽകുകയും ചെയ്യാം. ഇതേ പ്രവർത്തനങ്ങൾ പലരും ഏറ്റെടുക്കുന്നതിലൂടെ നമ്മുടെ നാടിനെ ഹരിതാഭമാക്കുവാനുള്ള ശ്രമമാണ് ആരംഭിച്ചിരിക്കുന്നത്. പ്രകൃതിക്ക് ഇണങ്ങുന്നവയെ നശിപ്പിക്കാതെ നട്ടുവളർത്തണമെന്നും, അല്ലെങ്കിൽ പുനരുപയോഗം ചെയ്യണമെന്നുമുള്ള സന്ദേശം പ്രചരിപ്പിക്കുകയാണ് ഈ
 

ഹരിത കേരളം ഗ്രീൻ പ്രോട്ടോകോൾ നടത്തിപ്പിന്റെ ഭാഗമായി ചേരമാൻ തുരുത്ത് ആയുർവേദ ഡിസ്പെൻസറിയിൽ ആയുർവേദ ഔഷധ സസ്യങ്ങളും പച്ചക്കറികളും നട്ടുവളർത്തുന്നത് പരമാവധി പ്രോത്സാഹിപ്പിക്കുന്നതിനായി ഒരു തൈ തരാം, ഹരിതാഭമാക്കാം എന്ന പരിപാടി പ്രവർത്തനമാരംഭിച്ചു. സ്ഥാപനത്തിലെത്തുന്നവർക്ക് അവിടെനിന്നും അവർക്കിഷ്ടമായ ഒരു തൈ എടുക്കാം. കഴിയുമെങ്കിൽ ഒരെണ്ണം പിന്നീട് തിരികെ നൽകുകയും ചെയ്യാം. ഇതേ പ്രവർത്തനങ്ങൾ പലരും ഏറ്റെടുക്കുന്നതിലൂടെ നമ്മുടെ നാടിനെ ഹരിതാഭമാക്കുവാനുള്ള ശ്രമമാണ് ആരംഭിച്ചിരിക്കുന്നത്. പ്രകൃതിക്ക് ഇണങ്ങുന്നവയെ നശിപ്പിക്കാതെ നട്ടുവളർത്തണമെന്നും, അല്ലെങ്കിൽ പുനരുപയോഗം ചെയ്യണമെന്നുമുള്ള സന്ദേശം പ്രചരിപ്പിക്കുകയാണ് ഈ പ്രവർത്തനത്തിന്റെ ഉദ്ദേശം. പഞ്ചായത്ത് മെമ്പർ സജീന അമീൻ കറിവേപ്പിന്റെ തൈ പി. എസ്.എ. സി പ്രസിഡണ്ട് ഹയ്യൂമിന് നൽകി ഉദ്ഘാടനം നിർവഹിച്ചു. മെഡിക്കൽ ഓഫീസർ ഡോ.ഷർമദ് ഖാൻ, ഫാർമസിസ്റ്റ് സുമയ്യ,മുൻ പഞ്ചായത്ത് മെമ്പർ അബ്ദുള്ള, മുഹമ്മദ് സലീം, ഗിരിജകുമാരി എന്നിവരാണ് ഈ പ്രവർത്തനത്തിന് നേതൃത്വം നൽകുന്നത്.