രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ് ഇതുവരെ നല്കിയത് 34 കോടി
രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ നല്കിയത് 34 കോടി (34,00,76,232) ഡോസ് വാക്സിന്. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 46,617 പേര്ക്ക്. രാജ്യത്ത് ചികിത്സയിലുള്ളവരുടെ എണ്ണം 5,09,637 ആയി കുറഞ്ഞു. ചികിത്സയിലുള്ളത് ആകെ രോഗബാധിതരുടെ 1.67 ശതമാനം. രാജ്യത്താകമാനം ഇതുവരെ 2,95,48,302 പേര് രോഗമുക്തരായി. കഴിഞ്ഞ 24 മണിക്കൂറിനിടെ 59,384 പേര് സുഖം പ്രാപിച്ചു.തുടര്ച്ചയായ 50-ാം ദിവസവും പ്രതിദിന രോഗമുക്തരുടെ എണ്ണം പുതിയ പ്രതിദിന രോഗബാധിതരേക്കാള് കൂടുതല്. രോഗമുക്തി നിരക്ക് 97.01% ആയി വര്‍ദ്ധിച്ചു.പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് 5 ശതമാനത്തില്‍ താഴെയായി തുടരുന്നു; നിലവില്‍ ഇത് 2.57 ശതമാനമാണ്.പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 2.48%, തുടര്‍ച്ചയായ 25-ാം ദിവസവും 5 ശതമാനത്തില്‍ താഴെ.പരിശോധനാശേഷി ഗണ്യമായി വര്‍ധിപ്പിച്ചു – ആകെ നടത്തിയത് 41.42 കോടി പരിശോധനകള്‍.