കോവിഡ് പോസിറ്റീവ് ആയി ക്വാറന്റീനില്‍ കഴിയുന്നവര്‍ക്ക് സംശയങ്ങള്‍ ദൂരീകരിക്കാന് എംബിടി നന്മ ഡോക്ടര്‍സ് ഡെസ്‌ക് ആരംഭിച്ചു

കോവിഡ് പോസിറ്റീവ് ആയി ക്വാറന്റീനില് കഴിയുന്നവര്ക്ക് സംശയങ്ങള് ദൂരീകരിക്കുക എംബിടി നന്മ ഡോക്ടര്സ് ഡെസ്ക് ആരംഭിച്ചുതിരുവനന്തപുരംഐ ജി പി വിജയന്റെ നേതൃത്വത്തില് പ്രവര്ത്തിക്കുന്ന മിഷന് ബെറ്റര് ടുമോറോ നന്മ കോവിഡിന്റെ രണ്ടാം തരംഗത്തില് ഡോക്ടേഴ്സ് ഡസ്ക് ആരംഭിക്കുന്നു.കോവിഡ് പോസിറ്റീവ് ആയോ അല്ലാതെയോ സ്വന്തം വീടുകളില് ക്വാറന്റീനില് കഴിയുന്നവര്ക്കുണ്ടാകുന്ന സംശയങ്ങള് ദൂരീകരിക്കുക, വീടുകളില് കഴിയുന്ന കോവിഡ് രോഗികള്ക്ക് മെഡിക്കല് നിര്ദേശങ്ങളും വൈകാരിക പിന്തുണയും നല്കുക തുടങ്ങിയവയാണ് ലക്ഷ്യം. വിവിധ സ്പെഷ്യാലിറ്റികളില് നിന്നായി 100 ഓളം പ്രഗത്ഭ ഡോക്ടര്മാരും സൈക്കോളജിസ്റ്റുകളും
 

കോവിഡ് പോസിറ്റീവ് ആയി ക്വാറന്റീനില്‍ കഴിയുന്നവര്‍ക്ക് സംശയങ്ങള്‍ ദൂരീകരിക്കുക എംബിടി നന്മ ഡോക്ടര്‍സ് ഡെസ്‌ക് ആരംഭിച്ചു
തിരുവനന്തപുരം
ഐ ജി പി വിജയന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന മിഷന്‍ ബെറ്റര്‍ ടുമോറോ നന്മ കോവിഡിന്റെ രണ്ടാം തരംഗത്തില്‍ ഡോക്‌ടേഴ്സ് ഡസ്‌ക് ആരംഭിക്കുന്നു.
കോവിഡ് പോസിറ്റീവ് ആയോ അല്ലാതെയോ സ്വന്തം വീടുകളില്‍ ക്വാറന്റീനില്‍ കഴിയുന്നവര്‍ക്കുണ്ടാകുന്ന സംശയങ്ങള്‍ ദൂരീകരിക്കുക, വീടുകളില്‍ കഴിയുന്ന കോവിഡ് രോഗികള്‍ക്ക് മെഡിക്കല്‍ നിര്‍ദേശങ്ങളും വൈകാരിക പിന്തുണയും നല്‍കുക തുടങ്ങിയവയാണ് ലക്ഷ്യം. വിവിധ സ്‌പെഷ്യാലിറ്റികളില്‍ നിന്നായി 100 ഓളം പ്രഗത്ഭ ഡോക്ടര്‍മാരും സൈക്കോളജിസ്റ്റുകളും സന്നദ്ധസേവകരായി എം.ബി.ടി. നന്മ ഡോക്ടര്‍സ് ഡെസ്‌കിന്റെ കൂടെയുണ്ട്.
ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് പാലിയേറ്റീവ് മെഡിസിന്റെ സ്ഥാപക ഡയറക്ടറായ ഡോ. സുരേഷ് കുമാര്‍, നന്മയുടെ ആഗോള കൂട്ടായ്മയായ മിഷന്‍ ബെറ്റര്‍ ടുമോറോയുടെ ട്രസ്റ്റിയും പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകനുമായ ഡോ. മുജീബ് റഹ്മാന്‍ എന്നിവരാണ് എം.ബി.ടി. നന്മ ഡോക്ടര്‍സ് ഡെസ്‌ക്ന് നേതൃത്വം നല്‍കുന്നത്.
ഡോക്ടര്‍സ് ഡെസ്‌കിന്റെ സഹായം തേടാന്‍ വിളിക്കേണ്ട നമ്പര്‍: 89432 70000, 89431 60000. എല്ലാ ദിവസവും രാവിലെ 9 മണി മുതല്‍ 6 മണി വരെ ലഭ്യമാണ്.