രാജ്യത്ത് അതിതീവ്ര കോവിഡ് വ്യാപനം;24 മണിക്കൂറിനിടെ രണ്ടു ലക്ഷത്തിലധികം രോഗബാധിതർ;1038 മരണം

രാജ്യത്ത് അതിതീവ്ര കോവിഡ് വ്യാപനം. കഴിഞ്ഞ 24 മണിക്കൂറിനിടെ രണ്ടു ലക്ഷത്തിലധികം (200739) പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. അതേസമയം 1038 പേർ കോവിഡ് ബാധിച്ച് മരിച്ചു. തുടർച്ചയായ ഒരാഴ്ച്ച കൊണ്ട് ഒന്നര ലക്ഷത്തിലേറെ കേസുകളാണ് രാജ്യത്ത് പ്രതിദിനം റിപ്പോർട്ട് ചെയ്യുന്നത്. പ്രതിദിന മരണ നിരക്ക് ഇന്നലെയും ആയിരം കടന്നിരുന്നു. രോഗബാധ നിരക്ക് ഇനിയും രൂക്ഷമാകാനാണ് സാധ്യതയെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. രാജ്യത്തെ ആറ് മാസത്തിന് ശേഷം ഇന്നലെയാണ് ആയിരത്തിലധികം പേർ കോവിഡ് ബാധിച്ച് മരിച്ചത്. ഇന്നും മരണനിരക്ക്
 

രാജ്യത്ത് അതിതീവ്ര കോവിഡ് വ്യാപനം. കഴിഞ്ഞ 24 മണിക്കൂറിനിടെ രണ്ടു ലക്ഷത്തിലധികം (200739) പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. അതേസമയം 1038 പേർ കോവിഡ് ബാധിച്ച് മരിച്ചു. തുടർച്ചയായ ഒരാഴ്ച്ച കൊണ്ട് ഒന്നര ലക്ഷത്തിലേറെ കേസുകളാണ് രാജ്യത്ത് പ്രതിദിനം റിപ്പോർട്ട് ചെയ്യുന്നത്. പ്രതിദിന മരണ നിരക്ക് ഇന്നലെയും ആയിരം കടന്നിരുന്നു. രോഗബാധ നിരക്ക് ഇനിയും രൂക്ഷമാകാനാണ് സാധ്യതയെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

രാജ്യത്തെ ആറ് മാസത്തിന് ശേഷം ഇന്നലെയാണ് ആയിരത്തിലധികം പേർ കോവിഡ് ബാധിച്ച് മരിച്ചത്. ഇന്നും മരണനിരക്ക് ആയിരം കടന്നത് വലിയ ആശങ്ക ഉയർത്തുകയാണ്. രാജ്യത്തെ ആറ് സംസ്ഥാനങ്ങളിൽ രോഗ വ്യാപനം അതിതീവ്രമായി തുടരുകയാണ്.