ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരെയും ആശുപത്രികള്‍ക്കെതിരെയും നടക്കുന്ന അക്രമങ്ങളില്‍ പ്രതിഷേധിച്ചു

ആരോഗ്യപ്രവര്ത്തകര്ക്കെതിരെയും ആശുപത്രികള്ക്കെതിരെയും നടക്കുന്ന അക്രമങ്ങളില് പ്രതിഷേധിച്ചു ആരോഗ്യപ്രവര്ത്തകര്ക്കെതിരെയും ആശുപത്രികള്ക്കെതിരെയും നടക്കുന്ന അക്രമങ്ങളില് പ്രതിഷേധിച്ചു ഇന്ത്യന് മെഡിക്കല് അസോസിയേഷന് ജൂണ് 18നു രാജ്യവ്യാപകമായി പ്രതിഷേധദിനം നടത്താന് ആഹ്വാനം ചെയ്തിട്ടുള്ളതിനോട് ഐക്യദാര്ഢ്യം പ്രഖ്യാപിച്ചുകൊണ്ടു കേരള ഗവണ്മെന്റ് മെഡിക്കല് കോളേജ് അധ്യാപകരുടെ സംഘടനയായ കെ.ജി.എം.സി.ടി.എ പ്രതികരിക്കുന്നു. നമ്മുടെ രാജ്യത്ത് വിവിധഭാഗങ്ങളിലായി ആരോഗ്യപ്രവര്ത്തകര്ക്കെതിരെ നടക്കുന്ന അക്രമങ്ങളെപ്പറ്റി നമ്മള് കേള്ക്കുന്നുണ്ട്. കേരളത്തില് ഇത്തരം അക്രമങ്ങള് താരതമ്യേന കുറവായിരുന്നെങ്കിലും ഈയിടെയായി അത് വര്ധിച്ചുവരുന്ന ഒരു സാഹചര്യമാണ് കാണുന്നത്. കഴിഞ്ഞ ഒരാഴ്ച്ചയ്ക്കുള്ളില് തന്നെ തൃശൂര് മെഡിക്കല് കോളേജിലും
 

ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരെയും ആശുപത്രികള്‍ക്കെതിരെയും നടക്കുന്ന അക്രമങ്ങളില്‍ പ്രതിഷേധിച്ചു

ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരെയും ആശുപത്രികള്‍ക്കെതിരെയും നടക്കുന്ന അക്രമങ്ങളില്‍ പ്രതിഷേധിച്ചു ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ജൂണ്‍ 18നു രാജ്യവ്യാപകമായി പ്രതിഷേധദിനം നടത്താന്‍ ആഹ്വാനം ചെയ്തിട്ടുള്ളതിനോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടു കേരള ഗവണ്മെന്റ് മെഡിക്കല്‍ കോളേജ് അധ്യാപകരുടെ സംഘടനയായ കെ.ജി.എം.സി.ടി.എ പ്രതികരിക്കുന്നു.

നമ്മുടെ രാജ്യത്ത് വിവിധഭാഗങ്ങളിലായി ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരെ നടക്കുന്ന അക്രമങ്ങളെപ്പറ്റി നമ്മള്‍ കേള്‍ക്കുന്നുണ്ട്. കേരളത്തില്‍ ഇത്തരം അക്രമങ്ങള്‍ താരതമ്യേന കുറവായിരുന്നെങ്കിലും ഈയിടെയായി അത് വര്‍ധിച്ചുവരുന്ന ഒരു സാഹചര്യമാണ് കാണുന്നത്. കഴിഞ്ഞ ഒരാഴ്ച്ചയ്ക്കുള്ളില്‍ തന്നെ തൃശൂര്‍ മെഡിക്കല്‍ കോളേജിലും മാവേലിക്കരയിലെ
ആശുപത്രിയിലും നടന്ന സംഭവങ്ങള്‍ അതിന്റെ ഉദാഹരണമാണ്. ആരോഗ്യപ്രവര്‍ത്തകര്‍ക്കും ആശുപത്രികള്‍ക്കും എതിരെയുള്ള ഇത്തരം അക്രമങ്ങളെ പ്രതിരോധിക്കാന്‍ കേരള സര്‍ക്കാര്‍ നിയമം കൊണ്ടുവന്നിട്ടുണ്ടെങ്കിലും ഇത്തരം സംഭവങ്ങള്‍ വീണ്ടും വീണ്ടും ആവര്‍ത്തിക്കുകയാണെന്നാണ് മനസ്സിലാകുന്നത്. കുറ്റക്കാര്‍ക്കെതിരെ ശക്തവും സമയബന്ധിതവുമായ നിയമനടപടികള്‍ കൈക്കൊണ്ടാല്‍ മാത്രമേ ഭാവിയില്‍ ഇത്തരം അക്രമപ്രവൃത്തികള്‍ നിയന്ത്രിക്കാന്‍ സാധിക്കുകയുള്ളൂ.

ഡോക്ടര്‍മാര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും എതിരെ നടക്കുന്ന ഇത്തരം അക്രമങ്ങളില്‍ പ്രതിഷേധിച്ചു ഐ.എം.എ ജൂണ്‍ 18 നു രാജ്യവ്യാപകമായി പ്രതിഷേധദിനം സംഘടിപ്പിക്കുന്നുണ്ട്. കേരള ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് ടീച്ചേര്‍സ് അസോസിയേഷനും ഐ.എം.എ യോടൊപ്പം ആ പ്രതിഷേധത്തില്‍ പങ്കുചേരാനും അതിന്റെ ഭാഗമായി സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലും പ്രതിഷേധപരിപാടികള്‍ നടത്താനും തീരുമാനിച്ചിട്ടുണ്ട്. രോഗീപരിചരണത്തിന് യാതൊരുവിധ തടസ്സവും വരാത്ത രീതിയിലായിരിക്കും 18.06.2021ന് പ്രതിഷേധദിനം ആചരിക്കുന്നത്.

കോവിഡ് മഹാമാരിയുടെ കാലത്തു അഹോരാത്രം പണിയെടുക്കുന്ന ഡോക്ടര്‍മാര്‍ക്കും മറ്റു ആരോഗ്യപ്രവര്‍ത്തകര്‍ക്കും എതിരേയുണ്ടാകുന്ന ഇത്തരം അക്രമങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ആവശ്യമായ എല്ലാ കരുതല്‍നടപടികളും സ്വീകരിക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥരാണ്. അതിനുവേണ്ടി താഴെപറയുന്ന ആവശ്യങ്ങള്‍ സര്‍ക്കാരിനോട് കെജിഎംസിടിഎ ഉന്നയിക്കുന്നു.

  1. ആരോഗ്യപ്രവര്‍ത്തകര്‍ക്കും ആശുപത്രികള്‍ക്കുമെതിരെയുള്ള അക്രമങ്ങളെ പ്രതിരോധിക്കാന്‍ സര്‍ക്കാര്‍ കൊണ്ടുവന്നിട്ടുള്ള നിയമങ്ങള്‍ ഫലപ്രദമായി നടപ്പിലാക്കുക.
  2. ഇത്തരത്തിലുണ്ടാകുന്ന അക്രമങ്ങളില്‍ പ്രത്യേക അന്വേഷണ ഉദ്യോഗസ്ഥനെ നിയമിച്ചു തുടര്‍നടപടികള്‍ വേഗത്തിലാക്കുകയും അന്വേഷണസുതാര്യത ഉറപ്പുവരുത്തുകയും ചെയ്യുക.
  3. ആശുപത്രിയില്‍ കൂടുതല്‍ സുരക്ഷാ ജീവനക്കാരെ നിയമിക്കാനും ആശുപത്രിയുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കാനുള്ള മറ്റു സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താനും അധികൃതര്‍ ശ്രദ്ധിക്കുക.
  4. പുതിയതായി ആരംഭിച്ചിട്ടുള്ള എല്ലാ മെഡിക്കല്‍ കോളേജുകളോടും അനുബന്ധിച്ചു പ്രത്യേകമായി ഒരു പോലീസ് എയ്ഡ് പോസ്റ്റ് തുടങ്ങാനുള്ള നടപടികള്‍ എടുക്കുക.
  5. ആശുപത്രികളെയും പരിസരത്തെയും പ്രത്യേക സംരക്ഷിത കേന്ദ്രങ്ങളായി പ്രഖ്യാപിക്കുക.