നിപ്പ ലക്ഷണങ്ങളുണ്ടായിരുന്ന 36 പേരുടെ ഫലം കൂടി നെഗറ്റീവായി.

നിപ്പ ലക്ഷണങ്ങളുണ്ടായിരുന്ന 36 പേരുടെ ഫലം കൂടി നെഗറ്റീവായി. മരിച്ച കുട്ടിയുമായി അടുത്ത സമ്പർക്കം പുലർത്തിയ 68 പേരിൽ പരിശോധിച്ച 46 പേർക്കും വൈറസ് ബാധയില്ലെന്ന് ഇതിനകം സ്ഥിരീകരിച്ചു. ഇന്നലെ പരിശോധനയ്ക്ക് അയച്ച 15 പേരുടെ ഫലം ഇന്നു വരും. ലക്ഷണങ്ങളോടെ ചികിത്സയിലുള്ള 12 പേരുടെയും ആരോഗ്യനില തൃപ്തികരമാണ്. അതിനിടെ, തിരുവനന്തപുരത്ത് നിപ്പ സംശയത്തെത്തുടർന്നു 14 വയസ്സുള്ള കുട്ടിയെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുൻകരുതലിന്റെ ഭാഗമായി സ്രവം ആലപ്പുഴ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചതായും നിപ്പയ്ക്കു സാധ്യത
 

നിപ്പ ലക്ഷണങ്ങളുണ്ടായിരുന്ന 36 പേരുടെ ഫലം കൂടി നെഗറ്റീവായി. മരിച്ച കുട്ടിയുമായി അടുത്ത സമ്പർക്കം പുലർത്തിയ 68 പേരിൽ പരിശോധിച്ച 46 പേർക്കും വൈറസ് ബാധയില്ലെന്ന് ഇതിനകം സ്ഥിരീകരിച്ചു. ഇന്നലെ പരിശോധനയ്ക്ക് അയച്ച 15 പേരുടെ ഫലം ഇന്നു വരും. ലക്ഷണങ്ങളോടെ ചികിത്സയിലുള്ള 12 പേരുടെയും ആരോഗ്യനില ത‍ൃപ്തികരമാണ്.

അതിനിടെ, തിരുവനന്തപുരത്ത് നിപ്പ സംശയത്തെത്തുടർന്നു 14 വയസ്സുള്ള കുട്ടിയെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുൻകരുതലിന്റെ ഭാഗമായി സ്രവം ആലപ്പുഴ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചതായും നിപ്പയ്ക്കു സാധ്യത കുറവാണെന്നും ആശുപത്രി സൂപ്രണ്ട് അറിയിച്ചു.

കോഴിക്കോട്ട് മരിച്ച 12 വയസ്സുകാരന്റെ വീട് ഉൾപ്പെടുന്ന മേഖലയിലെ സർവേയിൽ, അസ്വാഭാവിക സാഹചര്യത്തിൽ മറ്റാരും മരിച്ചിട്ടില്ലെന്നു കണ്ടെത്തി. ഈ കുട്ടി ആയിരിക്കാം ആദ്യ നിപ്പ ബാധിതനെന്ന നിഗമനത്തിലാണ് ആരോഗ്യവകുപ്പ്.

എങ്കിലും ലോകാരോഗ്യ സംഘടനയുടെ പ്രോട്ടോക്കോൾ പ്രകാരം, അവസാന പോസിറ്റീവ് കേസ് രേഖപ്പെടുത്തി 42 ദിവസം വരെ പുതിയ രോഗികളില്ലെങ്കിൽ മാത്രമേ ആശങ്ക ഒഴിഞ്ഞതായി കണക്കാക്കാൻ കഴിയൂ എന്നു മന്ത്രി വീണാ ജോർജ് പറഞ്ഞു.

മരിച്ച കുട്ടിയുടെ സമ്പർക്കപ്പട്ടികയിലുള്ളവരുടെ എണ്ണം 265 ആയി. നെഗറ്റീവ് ആയവരെ 3 ദിവസം കൂടി മെഡിക്കൽ കോളജിൽ നിരീക്ഷണത്തിൽ താമസിപ്പിച്ച ശേഷം, ഐസലേഷൻ സൗകര്യമുണ്ടെങ്കിൽ വീടുകളിലേക്കു വിടും. പുണെ നാഷനൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽനിന്നുള്ള സംഘം ഇന്നെത്തും. മരിച്ച കുട്ടിയുടെ വീടിനടുത്തുനിന്നു സാംപിളുകൾ ശേഖരിക്കും.