റഷ്യൻ നിര്‍മിത കൊവിഡ് വാക്സിൻ ഇന്ത്യയിലെത്തി

റഷ്യയിൽ നിന്നുള്ള കൊവിഡ് വാക്സിൻ സ്പുട്നിക് വി ഇന്ത്യയിലെത്തി. 27.9 ലക്ഷം ഡോസുകളാണ് എത്തിയത്. രാജ്യത്തേക്കുള്ള കൊവിഡ് വാക്സിനുകളുടെ ഏറ്റവും വിലയ ഇറക്കുമതിയാണ് ഇത്. 56.6 ടൺ ഭാരമാണ് വാക്സിനുകൾക്ക് ഉണ്ടായിരുന്നത്. പ്രത്യേക ചാർട്ടർ വിമാനമായ ആർയു–9450ൽ പുലർച്ചെ 3.43 ഓടെ ഹൈദരാബാദ് വിമാനത്താവളത്തിലാണ് വാക്സിൻ എത്തിയത്.റഷ്യയിൽ നിന്നുള്ള പ്രത്യേക വിമാനത്തിലാണ് വാക്സിൻ ഇന്ത്യയിലെത്തിയത്. റഷ്യയിൽ നിന്ന് ഇറക്കുമതി ചെയ്ത വാക്സിൻ്റെ കസ്റ്റംസ് നടപടികള് വേഗത്തിൽ പൂര്ത്തിയാക്കിയതായി സെൻട്രൽ ബോര്ഡ് ഓഫ് ഇൻഡയറക്ട് ടാക്സസ് ആൻ്റ് കസ്റ്റംസ്
 

റഷ്യയിൽ നിന്നുള്ള കൊവിഡ് വാക്സിൻ സ്പുട്നിക് വി ഇന്ത്യയിലെത്തി. 27.9 ലക്ഷം ഡോസുകളാണ് എത്തിയത്. രാജ്യത്തേക്കുള്ള കൊവിഡ് വാക്‌സിനുകളുടെ ഏറ്റവും വിലയ ഇറക്കുമതിയാണ് ഇത്. 56.6 ടൺ ഭാരമാണ് വാക്സിനുകൾക്ക് ഉണ്ടായിരുന്നത്. പ്രത്യേക ചാർട്ടർ വിമാനമായ ആർയു–9450ൽ പുലർച്ചെ 3.43 ഓടെ ഹൈദരാബാദ് വിമാനത്താവളത്തിലാണ് വാക്സിൻ എത്തിയത്.റഷ്യയിൽ നിന്നുള്ള പ്രത്യേക വിമാനത്തിലാണ് വാക്സിൻ ഇന്ത്യയിലെത്തിയത്. റഷ്യയിൽ നിന്ന് ഇറക്കുമതി ചെയ്ത വാക്സിൻ്റെ കസ്റ്റംസ് നടപടികള്‍ വേഗത്തിൽ പൂര്‍ത്തിയാക്കിയതായി സെൻട്രൽ ബോര്‍ഡ് ഓഫ് ഇൻഡയറക്ട് ടാക്സസ് ആൻ്റ് കസ്റ്റംസ് ട്വിറ്ററിൽ അറിയിച്ചു. ആദ്യ ബാച്ച് വാക്സിൻ ഇന്ത്യയിലെത്തിയതായി റഷ്യയും സ്ഥിരീകരിച്ചിട്ടുണ്ട്.

ഇന്ത്യയിൽ നിർമിക്കുന്ന ആദ്യ ബാച്ച് സ്പുട്നിക് വാക്സിൻ മോസ്കോയിലെ ഗമേലയ ഇൻസ്റ്റിറ്റ്യൂട്ടിൽ കൊണ്ടുപോയി ഗുണനിലവാര പരിശോധന നടത്തും. ഏപ്രിൽ 12നാണ് രാജ്യത്ത് അടിയന്തര ഉപയോഗത്തിനുള്ള അനുമതി സ്പുട്നിക് വാക്സിന് കേന്ദ്ര സർക്കാർ നൽകിയത്. കോവിഷീൽഡും കോവാക്സിനും കൂടാതെ മൂന്നാമതൊരു വാക്സിൻ കൂടി രാജ്യത്ത് നിർമ്മാണം ആരംഭിച്ചത് വാക്സിനേഷൻ പ്രക്രിയ വേഗത്തിലാക്കുമെന്നാണ് പ്രതീക്ഷ.