നിപ : സമ്പർക്കമുണ്ടായവരുടെ പട്ടികയിൽ 6 പേരെ കൂടി ഉൾപ്പെടുത്തി

സംസ്ഥാനത്ത് നിപ ബാധിച്ച് മരിച്ച പന്ത്രണ്ട് വയസുകാരനുമായി സമ്പർക്കമുണ്ടായവരുടെ പട്ടികയിൽ 6 പേരെ കൂടി ഉൾപ്പെടുത്തി. ഇതോടെ സമ്പർക്കപ്പട്ടികയിലുള്ളവരുടെ എണ്ണം 257 ആയി. 257 പേരും രോഗിയുമായി നേരിട്ട് സമ്പർക്കത്തിലേർപ്പെട്ടവരാണ്. ഇതിൽ 44 പേർ ആരോഗ്യ പ്രവർത്തകരാണ്. 51 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 17 പേർ രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചതായും ആരോഗ്യമന്ത്രി. 35 പേർ മറ്റു ജില്ലകളിൽ നിന്നുള്ളവരാണ് ഇതിൽ 20 പേർ മെഡിക്കൽ കോളേജിലുണ്ട്. 5 പേരുടെ പരിശോധനാ ഫലം പൂനെയിൽ നിന്ന് ഇന്ന് വരും. കോഴിക്കോട്
 

സംസ്ഥാനത്ത് നിപ ബാധിച്ച് മരിച്ച പന്ത്രണ്ട് വയസുകാരനുമായി സമ്പർക്കമുണ്ടായവരുടെ പട്ടികയിൽ 6 പേരെ കൂടി ഉൾപ്പെടുത്തി. ഇതോടെ സമ്പർക്കപ്പട്ടികയിലുള്ളവരുടെ എണ്ണം 257 ആയി. 257 പേരും രോഗിയുമായി നേരിട്ട് സമ്പർക്കത്തിലേർപ്പെട്ടവരാണ്. ഇതിൽ 44 പേർ ആരോഗ്യ പ്രവർത്തകരാണ്.

51 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 17 പേർ രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചതായും ആരോഗ്യമന്ത്രി. 35 പേർ മറ്റു ജില്ലകളിൽ നിന്നുള്ളവരാണ് ഇതിൽ 20 പേർ മെഡിക്കൽ കോളേജിലുണ്ട്. 5 പേരുടെ പരിശോധനാ ഫലം പൂനെയിൽ നിന്ന് ഇന്ന് വരും. കോഴിക്കോട് പരിശോധിക്കുന്ന 36 പേരുടെ ഫലവും ഇന്ന് വരുമെന്നും മന്ത്രി വിശദീകരിച്ചു. രോഗ ഉറവിടം ഇതുവരെയും വ്യക്തമാകാത്ത സാഹചര്യത്തിൽ സംശയത്തിലുള്ള കാട്ടു പന്നികളുടെ സാമ്പിൾ എടുക്കും. ഇന്ന് ശേഖരിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു