പുതിയ കോവിഡ് മാര്ഗരേഖ പുറത്തിറക്കി കേന്ദ്ര സര്ക്കാര്
രാജ്യത്ത് പുതിയ കോവിഡ് മാര്ഗരേഖ പുറത്തിറക്കി കേന്ദ്ര സര്ക്കാര്. ഫെബ്രുവരി ഒന്ന് മുതല് പുതുക്കിയ നിര്ദേശങ്ങള് പ്രാബല്യത്തില് വരുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം അറിയിച്ചു.സിനിമാ തീയറ്ററുകളില് കൂടുതല് ആളുകളെ ഇനി മുതല് പ്രവേശിപ്പിക്കാം. നിയന്ത്രണങ്ങള്ക്ക് വിധേയമായി എത്ര പേരെ പ്രവേശിപ്പിക്കാമെന്നുള്ളത് കേന്ദ്ര വാര്ത്താവിതരണ മന്ത്രാലയം അറിയിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.കോവിഡ് നിബന്ധനകള്ക്ക് വിധേയമായി സ്വിമ്മിംഗ് പൂളുകളിലും ആളുകളെ പ്രവേശിപ്പിക്കാം.കണ്ടെയിന്മെന്റ് സോണുകളിലും ഹോട്ട് സ്പോട്ടുകളിലും നിയന്ത്രണങ്ങള് തുടരും. ഇനി മുതല് ഒരു സംസ്ഥാനത്ത് നിന്നും മറ്റൊരു സംസ്ഥാനത്തേക്ക് യാത്ര ചെയ്യാന് തടസമില്ല. ഇതിനായി പ്രത്യേക പാസുകളോ അനുമതിയോ തേടേണ്ടതില്ല.മതപരവും സാംസ്കാരികവും കായികവും വിനോദപരവുമായ പരിപാടികള്‍ക്ക് ഹാളിന്റെ ശേഷിയുടെ 50 ശതമാനം വരെ ആളുകളെ പ്രവേശിപ്പിക്കാം.അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ ആരംഭിക്കുന്നത് സംബന്ധിച്ച് സിവില്‍ വ്യോമയാന മന്ത്രാലയവും കേന്ദ്ര ആഭ്യന്തര മന്ത്രാലയവും ചര്‍ച്ചചെയ്ത് തീരുമാനിക്കും.