കോവിഡ് ബാധിച്ച് മരിച്ചത് 329 ഡോക്ടര്മാരെന്ന് ഇന്ത്യന് മെഡിക്കല് അസോസിയേഷന്‍
രണ്ടാം തരംഗത്തിനിടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചത് 329 ഡോക്ടര്മാരെന്ന് ഇന്ത്യന് മെഡിക്കല് അസോസിയേഷന്. ഇതില് 80 മരണങ്ങളും നടന്നത് ബിഹാറിലാണെന്നും സംഘടന വ്യക്തമാക്കി. രണ്ടാം തരംഗത്തിനിടെ ഡല്ഹിയില് 73 ഉം ഉത്തര്പ്രദേശില് 41 ഉം ഡോക്ടര്മാരാണ് മരിച്ചത്.
പത്ത് ആഴ്ചകളോളം കോവിഡ് കേസുകളില് ക്രമാതീതമായ വര്ധനവുണ്ടായതിന് ശേഷം കഴിഞ്ഞ രണ്ടാഴ്ചയായി രാജ്യത്ത് കേസ് പോസിറ്റീവ് നിരക്കില് കുറവുണ്ടായതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. മഹാരാഷ്ട്ര, രാജസ്ഥാന്, ഉത്തര്പ്രദേശ്, ഹരിയാണ, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളില് കഴിഞ്ഞ ഏതാനും ആഴ്ചകളായി കേസ് പോസിറ്റീവ് നിരക്കില്‍ ഗണ്യമായ കുറവുണ്ടായതായും ആരോഗ്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറി ലവ് അഗര്‍വാള്‍ പറഞ്ഞു. അതേ സമയം തമിഴ്‌നാട്ടില്‍ കേസ് പോസിറ്റിവിറ്റി നിരക്ക് ഉയര്‍ന്നുവരികയാണെന്നും കര്‍ണാടക, ഗോവ, കേരളം, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളില്‍ കേസ് പോസിറ്റിവിറ്റി നിരക്ക് ഇപ്പോഴും 25 ശതമാനത്തിന് മുകളിലാണെന്നും അദ്ദേഹം വ്യക്തമാക്കി.