ലോകത്ത്‌ ഇത്‌ വരെ കോവിഡ്‌ ബാധിച്ചവരുടെ എണ്ണം 15,64,39,818 ആയി

ലോകത്ത് ഇത് വരെ കോവിഡ് ബാധിച്ചവരുടെ എണ്ണം 15,64,39,818 ആയി ഉയർന്നപ്പോൾ കോവിഡ് ബാധിച്ച് ഇത് വരെ ലോകത്ത് മരിച്ചവർ 32,63,768 ആയി. യു എസിൽ കോവിഡ് ബാധിതർ 3,33,26,965 ഉം മരണം 5,93,267 ഉം ആണ് . ബ്രസീലിൽ ഇത് 1,49,36,464 ഉം മരണം 4,24,615 ഉം ആണ്. യുഎഇയില് കൊവിഡ് വാക്സിനേഷന് ദ്രുതഗതിയില് പുരോഗമിക്കുകയാണ്. ഈ വര്ഷം അവസാനത്തോടെ യുഎഇയിലെ 100 ശതമാനം ആളുകള്ക്കും കൊവിഡ് വാക്സിന് നല്കുകയാണ് ലക്ഷ്യം. ദുബൈയില് സിനോഫാം, ഫൈസര്
 

ലോകത്ത്‌ ഇത്‌ വരെ കോവിഡ്‌ ബാധിച്ചവരുടെ എണ്ണം 15,64,39,818 ആയി ഉയർന്നപ്പോൾ  കോവിഡ്‌ ബാധിച്ച്‌ ഇത്‌ വരെ ലോകത്ത്‌ മരിച്ചവർ 32,63,768 ആയി. യു എസിൽ കോവിഡ്‌ ബാധിതർ 3,33,26,965 ഉം മരണം 5,93,267 ഉം ആണ്‌ . ബ്രസീലിൽ ഇത്‌ 1,49,36,464 ഉം  മരണം 4,24,615 ഉം ആണ്‌.

 യുഎഇയില്‍ കൊവിഡ് വാക്‌സിനേഷന്‍ ദ്രുതഗതിയില്‍ പുരോഗമിക്കുകയാണ്. ഈ വര്‍ഷം അവസാനത്തോടെ യുഎഇയിലെ 100 ശതമാനം ആളുകള്‍ക്കും കൊവിഡ് വാക്‌സിന്‍ നല്‍കുകയാണ് ലക്ഷ്യം. ദുബൈയില്‍ സിനോഫാം, ഫൈസര്‍ ബയോ എന്‍ടെക് വാക്‌സിനുകളാണ് സൗജന്യമായി നല്‍കി വരുന്നത്. ദുബൈയിലെ വാക്‌സിനേഷന്‍ കേന്ദ്രങ്ങളെക്കുറിച്ചും രജിസ്‌ട്രേഷന്‍ നടപടികളെക്കുറിച്ചും അറിയാം.

സൗദി അറേബ്യയില്‍ ഒരു കോടി ഡോസ് കൊവിഡ് വാക്‌സിന്‍ വിതരണം ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. നിലവില്‍ 587 വാക്‌സിന്‍ കേന്ദ്രങ്ങളാണ് രാജ്യത്ത് പ്രവര്‍ത്തിക്കുന്നത്.വാക്‌സിന്‍ സ്വീകരിക്കുന്നതിനായി എല്ലാവരും എത്രയും വേഗം രജിസ്റ്റര്‍ ചെയ്യണമെന്നും സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ രാജ്യത്തെ എല്ലാ വാക്‌സിന്‍ വിതരണ കേന്ദ്രങ്ങളിലും സൗജന്യമായാണ് വാക്‌സിന്‍ നല്‍കുന്നതെന്നും ആരോഗ്യ മന്ത്രാലയം കൂട്ടിച്ചേര്‍ത്തു. അടുത്തുള്ള വാക്‌സിന്‍ കേന്ദ്രങ്ങളെക്കുറിച്ച്‌ അറിയാനും അനുയോജ്യമായ സമയത്ത് അപ്പോയിന്റ്‌മെന്റ് ബുക്ക് ചെയ്യാനും സ്വദേശികളും വിദേശികളും സിഹതീ ആപ്പ് ഉപയോഗിക്കുക.*

 യുഎഇയില്‍ 1,724 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ – പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചികിത്സയിലായിരുന്ന 1,682 പേര്‍ സുഖം പ്രാപിച്ചപ്പോള്‍ മൂന്ന് പുതിയ കൊവിഡ് മരണങ്ങള്‍ കൂടി രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് നടത്തിയ 1,96,777 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം രാജ്യ 5,30,944 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 5,11,340 പേരാണ് ഇതുവരെ രോഗമുക്തരായത്. 1,604 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.

 ഒമാനില്‍ 772 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ചികിത്സയിലായിരുന്ന 1149 പേര്‍ കൂടി രോഗമുക്തരായിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 12 പേര്‍ കൂടി കൊവിഡ് ബാധിച്ച്‌ മരിച്ചു.

 ബഹ്റൈനില്‍ ഇന്നലെ രേഖപ്പെടുത്തിയത് ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന കൊവിഡ് വ്യാപനം. 1450 പേര്‍ക്ക് പുതിയതായി രോഗം സ്ഥിരീകരിച്ചപ്പോള്‍ രണ്ട് മരണങ്ങളും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുപ്പെട്ടു. ചികിത്സയിലായിരുന്ന 1034 പേര്‍ രോഗമുക്തരായി.94ഉം 71ഉം വയസ് പ്രായമുള്ള രണ്ട് സ്വദേശി വനിതകളാണ് പുതിയതായി കൊവിഡ് ബാധിച്ച്‌ മരിച്ചത്. ഇവര്‍ ഉള്‍പ്പെടെ ആകെ 664 പേര്‍ക്കാണ് ബഹ്റൈനില്‍ കൊവിഡ് കാരണം ജീവന്‍ നഷ്ടമായത്. പുതിയ രോഗികളില്‍ 528 പേര്‍ പ്രവാസികളും 903 സ്വദേശികളുമാണ്. 19 പേര്‍ക്ക് യാത്രാ സംബന്ധമായി രോഗബാധയേറ്റു.നിലവില്‍ 11,780 രോഗികളാണ് രാജ്യത്തുള്ളത്. ഇവരില്‍ 204 പേര്‍ ആശുപത്രികളിലാണ്.

ദുബൈയില്‍ സിനോഫാം വാക്സിന്‍ ലഭിക്കുന്ന കേന്ദ്രങ്ങള്‍

സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങള്‍

∙അല്‍ ഫുത്തൈം ഹെല്‍ത്ത് ഹബ്
∙അല്‍ ഗര്‍ഹൂദ് പ്രൈവറ്റ് ആശുപത്രി
∙ അല്‍ സഹ്റ ആശുപത്രി
∙അമേരിക്കന്‍ ഹോസ്പിറ്റല്‍
∙ആസ്റ്റര്‍ ആശുപത്രി
∙ബര്‍ജീല്‍ ആശുപത്രി
∙കനേഡിയന്‍ സ്പെഷ്യലിസ്റ്റ് ഹോസ്പിറ്റല്‍
∙ജുമൈറ എമിറേറ്റ്സ് ഹോസ്പിറ്റല്‍
∙ഇന്റര്‍നാഷനല്‍ മോഡേണ്‍ ഹോസ്പിറ്റല്‍
∙കിങ്സ് കോളജ് ഹോസ്പിറ്റല്‍
∙മെഡികെയര്‍ ഓര്‍ത്തോപീഡിക്സ് ആന്‍ഡ് സ്പൈന്‍ ഹോസ്പിറ്റല്‍
∙മെഡി ക്ലിനിക്
∙എന്‍എംസി റോയല്‍ ഹോസ്പിറ്റല്‍
∙പ്രൈം ഹോസ്പിറ്റല്‍
∙സൗദി ജര്‍മന്‍ ഹോസ്പിറ്റല്‍
∙വാലിയന്റ് ഹെല്‍ത് കെയര്‍
∙വി ഐപി ഡോക്ടര്‍ 247 ഡിഎംസിസി“`

ദുബായ് ഹെല്‍ത്ത് അതോറിറ്റി സെന്‍ററുകള്‍

അല്‍ മന്‍ഖൂല്‍ ഹെല്‍ത്ത് സെന്റര്‍
∙അല്‍ സഫാ ഹെല്‍ത്ത് സെന്റര്‍
∙നാദ് അല്‍ ഹമാര്‍ ഹെല്‍ത്ത് സെന്റര്‍
∙അല്‍ തവാര്‍ ഹെല്‍ത്ത് സെന്റര്‍

ഫൈസര്‍ വാക്സിന്‍ ലഭിക്കുന്ന ദുബൈ ഹെല്‍ത്ത് സെന്ററുകള്‍

വണ്‍ സെന്‍ട്രല്‍ കൊവിഡ് 19 വാക്സിനേഷന്‍ സെന്റര്‍
∙അല്‍ ബര്‍ഷ ഹെല്‍ത്ത് സെന്‍റര്‍
∙സഅബീല്‍ ഹെല്‍ത്ത് സെന്റര്‍
∙ദുബൈ ഫിസിയോതെറാപ്പി & റിഹാബിലിറ്റേഷന്‍
∙അല്‍ ബര്‍ഷ ഹാള്‍ വാക്സിനേഷന്‍ സെന്റര്‍
∙അല്‍ മിസ്ഹര്‍ ഹെല്‍ത്ത് സെന്റര്‍
∙അപ് ടൗണ്‍ ഒക്യുപേഷനല്‍ ഹെല്‍ത്ത് സ്ക്രീനിങ് സെന്റര്‍
∙അല്‍ ഗര്‍ഹൂദ് മെഡിക്കല്‍ ഫിറ്റ്നസ് സെന്റര്‍(ഈ മാസം 10ന് ശേഷം)
∙അല്‍ തവാര്‍ ഡയോലിസിസ് സെന്റര്‍(ഈ മാസം 10ന് ശേഷം.

*വാക്‌സിന്‍ ലഭിക്കാനുള്ള അപ്പോയിന്റ്‌മെന്റ് എടുക്കാന്‍ മെഡിക്കല്‍ റെക്കോര്‍ഡ്(എംആര്‍എന്‍)ഉണ്ടായിരിക്കണം.*

അല്ലെങ്കില്‍ ഡിഎച്ച്‌എ വെബ്‌സൈറ്റ് (www.dha.gov.ae) സന്ദര്‍ശിക്കുകയോ നേരിട്ട് പ്രവേശിക്കുകയോ ചെയ്യാം.*  *എമിറേറ്റ്‌സ് ഐഡി വിവരം നല്‍കിയാല്‍ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പരിലേക്ക് എസ്‌എംഎസ് ആയി പാസ്വേഡും എംആര്‍എന്‍ നമ്പരും ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 600 522222.

 സൗദി അറേബ്യയില്‍ ക്വാറന്റീന്‍ നിയമം ലംഘിക്കുന്നവര്‍ക്ക് തടവും പിഴയും ശിക്ഷ. നിയമം ലംഘിക്കുന്നവര്‍ക്ക് രണ്ട് വര്‍ഷം തടവും രണ്ടു ലക്ഷം റിയാല്‍ പിഴയുമാണ് ശിക്ഷയായി ലഭിക്കുകയെന്ന് പബ്ലിക് പ്രോസിക്യൂഷന്‍ അറിയിച്ചു. ശിക്ഷാ കാലാവധിക്ക് ശേഷം വിദേശികളെ പ്രവേശന വിലക്കേര്‍പ്പെടുത്തി നാടുകടത്തും. നിയമലംഘനം ആവര്‍ത്തിച്ചാല്‍ ശിക്ഷ ഇരട്ടിയാക്കും.സൗദിയില്‍ ഇന്ന് കൊവിഡ് ബാധിച്ച്‌ 14 പേരാണ് മരിച്ചത്. പുതുതായി 1090 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു. 982 പേര്‍ക്ക് രോഗമുക്തിയുണ്ടായി. രാജ്യത്ത് ആകെ റിപ്പോര്‍ട്ട് ചെയ്ത കൊവിഡ് ബാധിതരുടെ എണ്ണം 4,23,406 ആയി. അതില്‍ 4,06,589 പേര്‍ സുഖം പ്രാപിച്ചു. ആകെ മരണസംഖ്യ 7,032 ആയി.

 ഒമാനില്‍ കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് സുപ്രീം കമ്മറ്റി പ്രഖ്യാപിച്ച കര്‍ശന നിയന്ത്രണങ്ങള്‍ ശനിയാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരും. നിലവിലുള്ള രാത്രി ലോക്ഡൗണിന് പുറമെ മെയ് എട്ട് മുതല്‍ 15 വരെയാണ് പകല്‍ സമയത്തെ വാണിജ്യ പ്രവര്‍ത്തനങ്ങളുടെ സമയത്തെ അടച്ചുപൂട്ടല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. പുലര്‍ച്ചെ നാല് മുതല്‍ വൈകുന്നേരം ഏഴ് വരെയായിരിക്കും ഈ നിയന്ത്രണം.ഉപഭോക്താക്കളെ അകത്ത് പ്രവേശിപ്പിക്കാതെ റസ്റ്റോറന്റുകള്‍ക്കും കഫേകള്‍ക്കും പ്രവര്‍ത്തിക്കാം. ഈ സമയത്ത് ഫുഡ് ഡെലിവറി അനുവദിക്കും. മെയ് എട്ട് മുതല്‍ 15 വരെയുള്ള ദിവസങ്ങളിലെ രാത്രി നിയന്ത്രണത്തില്‍ നിന്ന് ആരോഗ്യ മേഖലയിലെ ജീവനക്കാര്‍, എമര്‍ജന്‍സി വാഹനങ്ങള്‍, വൈദ്യുതി – ജല സേവനങ്ങള്‍ക്കായുള്ള അത്യാവശ്യ സര്‍വീസുകള്‍, സ്വകാര്യ ആശുപത്രികളിലെയും ഫാര്‍മസികളിലെയും രാത്രി ഷിഫ്റ്റുകളിലെ ജീവനക്കാര്‍ എന്നിവര്‍ക്ക് ഇളവുണ്ട്.