രാജ്യത്തെ ജനങ്ങള്ക്ക് പൂര്ണമായും കോവിഡ് വാക്സിന് നല്കുമെന്ന് കേന്ദ്ര മന്ത്രി പ്രകാശ് ജാവഡേക്കര്‍
ഈ വര്ഷാവസാനത്തോടെ രാജ്യത്തെ ജനങ്ങള്ക്ക് പൂര്ണമായും കോവിഡ് വാക്സിന് നല്കുമെന്ന് കേന്ദ്ര മന്ത്രി പ്രകാശ് ജാവഡേക്കര്. രാജ്യത്ത് ഇതുവരെ മൂന്നു ശതമാനത്തിനു മാത്രമേ വാക്സിന് വിതരണം ചെയ്യാന് സാധിച്ചിട്ടുള്ളൂ എന്ന രാഹുല് ഗാന്ധിയുടെ വിമര്ശനത്തിന്റെ പശ്ചാത്തലത്തിലായിരുന്നു മന്ത്രിയുടെ പ്രതികരണം. വാക്സിനേഷന് സംബന്ധിച്ച് രാഹുല് ഗാന്ധിക്ക് ആശങ്കകളുണ്ടെങ്കില് അദ്ദേഹം കോണ്ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ വാക്സിന് വിതരണത്തില് ശ്രദ്ധിക്കട്ടെയെന്നും പ്രകാശ് ജാവഡേക്കര്. രാഹുല് ഗാന്ധിയുടെ പ്രസ്താവനകള് കാണുമ്പോള് ടൂള്കിറ്റ് ഉണ്ടാക്കിയത് താങ്കള് തന്നെയാണെന്നും അതിലെ ഭാഷാരീതി, യുക്തികള്, പ്രചരിപ്പിക്കാന് ശ്രമിക്കുന്ന ഭീതി തുടങ്ങിയവയെല്ലാം ഒരേ തരത്തിലുള്ളതാണെന്നും ജാവദേക്കര്‍ ആരോപിച്ചു.