വരാനിരിക്കുന്നത് ‘ഒമിക്രോണ്‍ സുനാമി’; പ്രതിരോധം സൃഷ്ടിക്കാന്‍ വാക്സിനുകള്‍ക്ക് സാധിക്കും- WHO
ഒമിക്രോണ് വകഭേദം വാക്സിന് സ്വീകരിച്ചവരെയും സ്വീകരിക്കാത്തവരെയും ബാധിക്കുകയും കേസുകളുടെ എണ്ണം വർധിച്ചുവരികയും ചെയ്യുന്നുണ്ടെങ്കിലും ഒമിക്രോണില്നിന്ന് രക്ഷനേടാന് വാക്സിനുകള് സഹായിക്കുമെന്ന് ലോകാരോഗ്യ സംഘടനയുടെ ചീഫ് സയന്റിസ്റ്റ് സൗമ്യ സ്വാമിനാഥന്. രോഗികള്ക്ക് അടിയന്തര പരിചരണം നല്കേണ്ട സാഹചര്യം വര്ധിക്കുന്നില്ലെന്നത് ശുഭസൂചനയാണെന്നും അവര് കൂട്ടിച്ചേര്ത്തു. ഒമിക്രോണ് വ്യാപനം സംബന്ധിച്ച് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്കിയതിനു പിന്നാലെയാണ് സൗമ്യ സ്വാമിനാഥന്റെ പ്രതികരണം പുറത്തുവന്നത്.
നിലവിൽ കൊറോണയുടെ ഡെൽറ്റ, ഒമിക്രോൺ എന്നീ വകഭേദങ്ങളാണ് കൂടുതൽ രോഗികളെ സൃഷ്ടിക്കുന്നത്. ഇരു വകഭേദങ്ങളുടെയും വ്യാപനം ലോകത്ത് കൊറോണ സുനാമിയ്ക്ക് കാരണമാകും. ഇത് തുടർന്നാൽ നിലവിലെ ആരോഗ്യ സംവിധാനങ്ങൾ തകരും. വീണ്ടും ജനങ്ങളുടെ ജീവിതവും, ഉപജീവനവും സങ്കീർണമാകുമെന്നും അദ്ദേഹം പറഞ്ഞു.
രോഗികളുടെ എണ്ണം കുതിച്ചുയരാൻ സാധ്യതയുണ്ടെന്നും പല രാജ്യങ്ങളിലെയും ആരോഗ്യസംവിധാനങ്ങൾ പ്രതിസന്ധിയിലാകുമെന്നും ടെഡ്രോസ് അഡാനം പറയുന്നു. ഒമിക്രോൺ വകഭേദം വാക്സിൻ എടുത്തവരെയും ഒരിക്കൽ രോഗം വന്നവരെയും ബാധിക്കുന്നുണ്ട്. വാക്സിൻ സ്വീകരിക്കാത്തവരിൽ മരണ നിരക്ക് കൂടുമെന്നും ടെഡ്രോസ് അഡാനം പറഞ്ഞു. യൂറോപ്യൻ രാജ്യങ്ങളിൽ പ്രതിദിന രോഗികളുടെ എണ്ണം ഏറ്റവും ഉയർന്ന കണക്കിലേക്കെത്തി. ഒമിക്രോൺ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മിക്ക രാജ്യങ്ങളും നിയന്ത്രണങ്ങൾ കടുപ്പിക്കുകയാണ്. വരും ദിവസങ്ങളിലെ രോഗികളുടെ എണ്ണം കണക്കിലെടുത്താകും കൂടുതൽ നിയന്ത്രണങ്ങൾ പ്രഖ്യാപിക്കുക.
വാക്‌സിനേഷൻ പ്രക്രിയ വേഗത്തിലാക്കുന്നതും, പൊതുജനാരോഗ്യ-സാമൂഹിക സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിലൂടെയും സ്ഥിതി വഷളാകുന്നത് ഒരു പരിധിവരെ നിയന്ത്രിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നു. ഇരട്ട ഭീഷണികൾക്ക് നടുവിലാണ് ലോകമെന്നും അദ്ദേഹം ആശങ്കപ്രകടിപ്പിച്ചു. അതിനിടെ വാക്സിന്‍റെ തുല്യവിതരണം എല്ലാ രാജ്യങ്ങളിലും ഉറപ്പാക്കാനാവാതിരുന്നത് വെല്ലുവിളിയായെന്ന് ടെഡ്രോസ് അഡാനം ചൂണ്ടിക്കാട്ടുന്നു. എല്ലാ രാജ്യത്തും ആകെ ജനസംഖ്യയുടെ 70 ശതമാനെങ്കിലും മുഴുവന്‍ ഡോസ് വാക്‌സിന്‍ സ്വീകരിച്ചിരിക്കണം. അതാണ് 2022ലെ വെല്ലുവിളിയെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. വാക്‌സിനേഷന് എതിരായ പ്രചാരണങ്ങളെ ചെറുക്കേണ്ടതിന്റെ ആവശ്യതകതയും ടെഡ്രോസ് അഡാനം ഊന്നിപ്പറഞ്ഞു.
രാജ്യത്ത് കോവിഡിന്റെ ഏറ്റവും പുതിയ വകഭേദമായ ഒമിക്രോൺ ബാധിച്ചവരുടെ എണ്ണം ആയിരത്തിനടുത്തെത്തി. 961 പേരാണ് ഇതുവരെ ഒമിക്രോൺ ബാധിതരായി റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഡൽഹിയാണ് എണ്ണത്തിൽ മുന്നിൽ 263 പേർ. മഹാരാഷ്ട്രയാണ് രണ്ടാം സ്ഥാനത്ത് 252 പേർ. ബാക്കി ഒമിക്രോൺ ബാധ റിപ്പോർട്ട് ചെയ്തിട്ടുള്ള 20 സംസ്ഥാനങ്ങളിലും 100-ൽ താഴെ പേർക്കാണ് വൈറസ് ബാധിച്ചതായി കണ്ടെത്തിയിച്ചുള്ളത്. 65 പേരോടെ കേരളം പട്ടികയിൽ അഞ്ചാം സ്ഥാനത്താണ്. ഒമിക്രോൺ ബാധിതരിൽ 320 പേർ ഇതുവരെ രോഗമുക്തി നേടി.
രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണത്തിൽ 2 ദിനങ്ങളായി നേരിയ വർദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. 13154 പേർക്കാണ് ഇന്നത്തെ രോഗബാധിതർ. ഇന്നലെ അത് 9195 ആയിരുന്നു. കഴിഞ്ഞ ഒക്ടോബർ 30 നാണ് ഇതിനു മുമ്പ് പതിമൂവായിരത്തിലേറെ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. എങ്കിലും നിലവിലെ രോഗബാധിതരുടെ എണ്ണം ഇന്നേവരെയുള്ള ആകെ രോഗബാധിതരുടെ എണ്ണത്തിന്റെ 0.24 ശതമാനം മാത്രമാണ്. 82,402 പേരാണ് നിലവിലെ രോഗബാധിതർ.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 7486 പേർ രോഗമുക്തി നേടി, 98.38 ശതമാനമാണ് രോഗമുക്തി നിരക്ക്. കഴിഞ്ഞ 87 ദിവസങ്ങളായി 2 ശതമാനത്തിൽ താഴെയാണ് ദിനംപ്രതിയുള്ള പോസിറ്റവിറ്റി നിരക്ക്. 143.83 കോടി വാക്സിനാണ് ഇതുവരെ നൽകിയത്. ഇന്നലെ മാത്രം 63,91,282 വാക്സിനുകൾ നൽകി.
ഒമിക്രോൺ ബാധ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ രാജ്യം അതിനെ നേരിടാനുള്ള തയ്യാറെടുപ്പിലാണ്. കേരളമുൾപ്പെടെ പല സംസ്ഥാനങ്ങളിലും പുതുവർഷാഘോഷം സംബന്ധിയായ ആൾക്കൂട്ടം നിയന്ത്രിക്കുന്നതിന് രാത്രികാല വിലക്ക് ഏർപ്പെടുത്തിക്കഴിഞ്ഞു.
രോഗബാധിതരുടെ എണ്ണം കുതിച്ചുയരുന്ന പശ്ചാത്തലത്തില്‍ കോവിഡിന്റെ കൂടുതല്‍പേരെ ബാധിക്കുന്ന വകഭേദമായി ഒമിക്രോണ്‍ ഉടന്‍ മാറുമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. നിലവില്‍ ആഫ്രിക്ക ഒഴികെയുള്ള മറ്റു ഭൂഖണ്ഡങ്ങളിലെല്ലാം വ്യാപകമായ കോവിഡ് വകഭേദം ഡെല്‍റ്റയാണെന്ന് സിംഗപ്പുരില്‍നിന്നുള്ള വിദഗ്ധരെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐ. റിപ്പോര്‍ട്ട് ചെയ്തു.
അതേസമയം, യു.എ.ഇയില്‍നിന്നെത്തുന്നവര്‍ക്ക് ആര്‍.ടി.പി.സി.ആറും ഹോം ക്വാറന്റീനും നിര്‍ബന്ധമാക്കിയിരിക്കുകയാണ് മഹാരാഷ്ട്രയിലെ ബൃഹന്‍മുംബൈ മുനിസിപ്പല്‍ കോര്‍പറേഷന്‍(ബി.എം.സി.). ദുബായ് ഉള്‍പ്പെടെ യു.എ.ഇയില്‍നിന്ന് വിമാനം കയറുന്നവരും മുംബൈയിലെ താമസക്കാരുമായ എല്ലാ അന്താരാഷ്ട്ര യാത്രക്കാര്‍ക്കുമാണ് ഈ നിബന്ധന ബാധകം.