ജനസാഗരമായി കണ്ണൂർ: കേരളം കോടിയേരിക്ക് വിട ചൊല്ലുന്നു
അന്തരിച്ച സിപിഎം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണൻ്റെ മൃതദേഹം കണ്ണൂർ ജില്ലാ കമ്മറ്റി ഓഫീസായ അഴീക്കോടൻ മന്ദിരത്തിലെത്തിച്ചു . ജില്ലാ കമ്മറ്റി ഓഫീസിൽ എത്തിച്ച കോടിയേരിയുടെ മൃതദേഹം പൊതുദർശനമാരംഭിച്ചു. പതിനായിരങ്ങളാണ്വിടെ അന്ത്യോപചാരം അർപ്പിക്കാൻ കാത്തു നിൽക്കുന്നത്.വൈകുന്നേരം വരെ പൊതുദർശനമുണ്ടാകും. സിപിഎം ജനറല്‍ സെക്രട്ടറി സീതാറം യെച്ചൂരി, പിബി അംഗം പ്രകാശ് കാരാട്ട്, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, ബിജെപി നേതാവ് സി കെ പി പത്മനാഭന്‍ തുടങ്ങിയ വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ കോടിയേരിക്ക് അന്ത്യാഭിവാദ്യം അര്‍പ്പിച്ചു.മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ള പ്രമുഖർ ജില്ലാ കമ്മിറ്റി ഓഫീസിലുണ്ട്
പ്രിയ നേതാവിനെ കാണാൻ വലിയ ജനാവലിയാണ് കണ്ണൂർ ജില്ലാ കമ്മറ്റി ഓഫീസിൽ ഒത്തുകൂടിയത്. ആയിരങ്ങൾ സംസ്ഥാനത്തിൻ്റെ പല ഭാഗത്തുനിന്നായി ജില്ലാ കമ്മറ്റി ഓഫീസിലേക്ക് ഒഴുകിയെത്തുന്നുണ്ട്. പകൽ 10 മണി മുതൽ . മാടപ്പീടികയിൽ നിന്നാണ് മൃതദേഹം വിലാപയാത്രയായി ജില്ലാ കമ്മറ്റി ഓഫീസിലെത്തിച്ചത്.
വഴി നീളെആയിരങ്ങൾ അന്ത്യോപചാരംഅർപ്പിച്ചു.
ഓണിയൻ സ്കൂളിലെ എസ്എഫ്ഐ പ്രവർത്തകനിൽ നിന്നു സംസ്ഥാനത്തെ സിപിഎമ്മിന്റെ അമരക്കാരനിലേക്കുള്ള കോടിയേരി ബാലകൃഷ്ണന്റെ വളർച്ച അഭിമാനത്തോടെ കണ്ട ജൻമനാട് ഇന്നലെ പ്രിയപുത്രന്റെ വിയോഗത്തിൽ വിതുമ്പി. ആ സങ്കടക്കടലിന്റെ മധ്യത്തിൽ മുളിയിൽ നടയിലെ കോടിയേരി എന്ന വീട് വിറങ്ങലിച്ചു നിന്നു. തലശ്ശേരി ടൗൺ ഹാളിലെ പൊതുദർശനത്തിനു ശേഷം ബന്ധുക്കൾക്ക് അന്ത്യോപചാരമർപ്പിക്കാനായി കോടിയേരി ബാലകൃഷ്ണന്റെ മൃതദേഹം രാത്രി പത്തരയോടെയാണ് ടൗൺ ഹാളിൽ നിന്ന് വീട്ടിലെത്തിച്ചത്. ജനലക്ഷങ്ങളിലെ മനസ്സിൽ ഓർമകളുടെ കനലാവാനുള്ള അന്ത്യയാത്ര ഇന്നു രാവിലെ ഇവിടെ നിന്നു തുടങ്ങും.
നാട്ടിൽ അതിസാരം പടർന്നുപിടിച്ച കാലത്ത് നാട്ടുകാർക്ക് സൗജന്യമായി ഒറ്റമൂലി നൽകിയതു കോടിയേരിയുടെ അമ്മ നാരായണിയായിരുന്നു. ആ അമ്മയുടെ മകൻ പിന്നീട് നാട്ടിലെ ജനങ്ങളുടെ പ്രശ്നങ്ങൾക്കു പ്രതിവിധി കണ്ടെത്തുന്ന ജനകീയ നേതാവായി. എക്കാലത്തും ആശ്രയമായിരുന്ന ആ വീട്ടിലേക്ക് ഇന്നലെ ജനമെത്തിയത് നിറകണ്ണുകളോടെയാണ്. കോടിയേരിയുടെ മരണവാർത്ത അറിഞ്ഞതുമുതൽ വീട്ടിലേക്ക് ജനമൊഴുകിയെത്തി. ഇന്നലെ തലശ്ശേരി ടൗൺ ഹാളിൽ കോടിയേരിയുടെ മൃതദേഹം പൊതുദർശനത്തിനു വച്ചപ്പോഴും ഈ വീട്ടിലേക്ക് ആളുകളെത്തി.
ടൗൺ ഹാളിൽ കോടിയേരിയുടെ മൃതദേഹത്തിനരികെ തളർന്നുവീണ ഭാര്യ വിനോദിനിയെ മക്കളായ മക്കളായ ബിനീഷ് കോടിയേരി, ബിനോയ് കോടിയേരി, മരുമക്കൾ റിനീറ്റ ബിനീഷ്, അഖില ബിനോയ് സിപിഎം നേതാവ് പി.കെ.ശ്രീമതി, ഇ.പി.ജയരാജന്റെ പത്നി പി.കെ.ഇന്ദിര എന്നിവർ ചേർന്നു വൈകിട്ട് നാലോടെ വീട്ടിലെത്തിച്ചു. അലമുറയിടുന്ന അമ്മയെ മക്കൾ ആശ്വസിപ്പിക്കുന്ന കാഴ്ച കണ്ടുനിന്നവരെ കണ്ണീരണിയിച്ചു.രാത്രി പത്തിനാണ് ടൗൺ ഹാളിലെ പൊതുദർശനം അവസാനിച്ചത്. ഇതിനു ശേഷം വിലാപയാത്രയായി കോടിയേരിയുടെ മൃതദേഹം വീട്ടിലേക്ക് എത്തിക്കുമ്പോഴും നൂറു കണക്കിനാളുകൾ വഴിയരികിൽ കാത്തുനിൽക്കുന്നുണ്ടായിരുന്നു. വീട്ടിലേക്കുള്ള വഴിയായ എം.വി.രാജുമാസ്റ്റർ റോഡിൽ റെഡ് വൊളന്റിയർമാർ ഗതാഗതം നിയന്ത്രിച്ചു. പിറന്ന മണ്ണിലേക്കു അവസാനമായി എത്തുന്ന പ്രിയനേതാവിനെ നാട്ടുകാരും ബന്ധുക്കളും കണ്ണീരോടെ വീട്ടിലേക്ക് ആനയിച്ചു. സ്വന്തം വീട്ടിലെ കോടിയേരിയുടെ അവസാന രാത്രിയിൽ നാട് ഉറങ്ങാതെ കൂട്ടിരുന്നു.
ഇ കെ നായനാരുടെയും മുന്‍ സംസ്ഥാന സെക്രട്ടറി ചടയന്‍ ഗോവിന്ദന്റെയും കുടീരങ്ങള്‍ക്ക് നടുവിലായാകോടിയേരിക്ക് ചിതയൊരുക്കുന്നത്. പൂര്‍ണ ഔദ്യോഗിക
സംസ്‌കാരത്തിന് ശേഷം നടക്കുന്ന അനുശോചനയോഗത്തില്‍ സീതാറാം യെച്ചൂരി,പ്രകാശ് കാരാട്ട്, പിണറായി വിജയന്‍, പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ പങ്കെടുക്കും. പയ്യാമ്പലം പാര്‍ക്കിലെ ഓപ്പണ്‍ സ്‌റ്റേജിലാണ് അനുശോചനയോഗം ചേരുക.തലശേരി മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ പൊതുദര്‍ശനത്തിനുവച്ച മൃതദേഹം ഞായര്‍ രാത്രി പത്തോടെയാണ് വീട്ടിലേക്ക് എത്തിച്ചത്. മുഖ്യമന്ത്രിയും മന്ത്രിമാരും സിപിഐഎമ്മിന്റെയും എല്‍ഡിഎഫിന്റെയും നേതാക്കളും എംഎല്‍എമാരും വീട്ടിലെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു.