സുഭാഷ് വാസു വീണ്ടും വെള്ളാപ്പള്ളി നടേശനൊപ്പം

തനിക്ക് തെറ്റ് സംഭവിച്ചു. അത് മനസ്സിലാക്കുന്നു. സംഭവിച്ച തെറ്റ് തിരുത്തി മുന്നോട്ട് പോകാൻ ആഗ്രഹിക്കുന്നതായും സുഭാഷ് വാസു
 
ആലപ്പുഴ : എസ്എൻഡിപി വിമത നേതാവും മുൻ ബിഡിജെഎസ് സംസ്ഥാന ജനറൽ സെക്രട്ടറിയുമായ സുഭാഷ് വാസു വീണ്ടും എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനൊപ്പം.
തനിക്ക് തെറ്റ് സംഭവിച്ചു. അത് മനസ്സിലാക്കുന്നു. സംഭവിച്ച തെറ്റ് തിരുത്തി മുന്നോട്ട് പോകാൻ ആഗ്രഹിക്കുന്നതായും സുഭാഷ് വാസു പറഞ്ഞു. ഒരു കുടുംബത്തിലുണ്ടാകുന്ന പ്രശ്നങ്ങൾ പോലെ മാത്രമായിരുന്നു എല്ലാം. തന്നെ കൊണ്ട് എല്ലാം ചെയ്യിച്ചത് ഗോകുലം ഗോപാലനാണ്. രക്ഷകനാകുമെന്ന് കരുതിയ ഗോകുലം ഗോപാലൻ കാലനായി എന്നും സുഭാഷ് വാസു പറഞ്ഞു.
അപകടത്തിൽ ആയപ്പോൾ യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളിയുമാണ് സഹായത്തിനെത്തിയത്. വെള്ളാപ്പള്ളി നടേശനെ ഉടൻ നേരിൽ കാണുമെന്നും സുഭാഷ് വാസു അറിയിച്ചു.