കോവിഡ് ബാധിച്ചു മരിച്ചവർ ബാങ്കുകളിൽനിന്നെടുത്ത ലോണുകൾ മുടങ്ങിയിട്ടുണ്ടാകും, ഇതിന്റെ ജപ്തി നടപടികൾ നിർത്തി വയ്ക്കാൻ നിർദേശം നൽകിയതായി മുഖ്യമന്ത്രി പിണറായി വിജയൻ.

തിരുവനന്തപുരം: ലോക്ക്ഡൗണിനെ തുടര്ന്ന് പ്രതിസന്ധിയിലായ വാണിജ്യ, സിനിമാ മേഖലകള്ക്ക് ആശ്വാസവുമായി സര്ക്കാര്. ലോക്ക്ഡൗണിനെ തുടര്ന്ന് വിവിധ മേഖലകള് കടുത്ത പ്രതിസന്ധിയിലായതിനെ തുടര്ന്ന് വൈദ്യുതി ബില്ലില് ഇളവ് വേണമെന്ന ആവശ്യത്തെ തുടര്ന്നാണ് സര്ക്കാര് നടപടി. വാണിജ്യ ഉപഭോക്താക്കള്ക്ക് മെയ് മാസത്തെ ഫിക്സഡ് ചാര്ജില് 25 ശതമാനം ഇളവ് നല്കും. സിനിമ തിയേറ്ററുകള്ക്ക് മെയ് മാസത്തെ വൈദ്യുതി ഫിക്സഡ് നിരക്കില് 50 ശതമാനം ഇളവ് നല്കും. ബാക്കി വരുന്ന തുക അടയ്ക്കാന് 3 പലിശ രഹിത തവണകള് അനുവദിക്കും. പ്രതിമാസം
 

തിരുവനന്തപുരം: ലോക്ക്ഡൗണിനെ തുടര്‍ന്ന് പ്രതിസന്ധിയിലായ വാണിജ്യ, സിനിമാ മേഖലകള്‍ക്ക് ആശ്വാസവുമായി സര്‍ക്കാര്‍. ലോക്ക്ഡൗണിനെ തുടര്‍ന്ന് വിവിധ മേഖലകള്‍ കടുത്ത പ്രതിസന്ധിയിലായതിനെ തുടര്‍ന്ന് വൈദ്യുതി ബില്ലില്‍ ഇളവ് വേണമെന്ന ആവശ്യത്തെ തുടര്‍ന്നാണ് സര്‍ക്കാര്‍ നടപടി. 

വാണിജ്യ ഉപഭോക്താക്കള്‍ക്ക് മെയ് മാസത്തെ ഫിക്‌സഡ് ചാര്‍ജില്‍ 25 ശതമാനം ഇളവ് നല്‍കും. സിനിമ തിയേറ്ററുകള്‍ക്ക് മെയ് മാസത്തെ വൈദ്യുതി ഫിക്‌സഡ് നിരക്കില്‍ 50 ശതമാനം ഇളവ് നല്‍കും. ബാക്കി വരുന്ന തുക അടയ്ക്കാന്‍ 3 പലിശ രഹിത തവണകള്‍ അനുവദിക്കും. പ്രതിമാസം 30 യൂണിറ്റ് വൈദ്യുതി ഉപയോഗിക്കുന്നവര്‍ക്ക് ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് സൗജന്യ വൈദ്യുതി നല്‍കാനും തീരുമാനമായി.  

നേരത്തെ 20 യൂണിറ്റ് ഉപയോഗിക്കുന്നവര്‍ക്കായിരുന്നു സൗജന്യം നല്‍കിയിരുന്നത്.  പ്രതിമാസം 50 യൂണിറ്റ് ഉപയോഗിക്കുന്ന ബിപിഎല്‍ കുടുംബങ്ങള്‍ക്ക് കണക്ടട് ലോഡ് വ്യത്യാസമില്ലാതെ ഇളവ് നല്‍കാനും തീരുമാനിച്ചു. നേരത്തെ 40 യൂണിറ്റ് ഉപയോഗിക്കുന്നവര്‍ക്കായിരുന്നു ഇളവ് നല്‍കിയിരുന്നത്.

കൂടാതെ

കോവിഡ് ബാധിച്ചു മരിച്ചവർ ബാങ്കുകളിൽനിന്നെടുത്ത ലോണുകൾ മുടങ്ങിയിട്ടുണ്ടാകും, ഇതിന്റെ ജപ്തി നടപടികൾ നിർത്തി വയ്ക്കാൻ നിർദേശം നൽകിയതായി മുഖ്യമന്ത്രി പിണറായി വിജയൻ.

ബസുകളിൽ പരിധിയിൽ കൂടുതൽ യാത്രക്കാർ ഉണ്ടാകരുത്. ചില റൂട്ടുകളിൽ സർവീസ് കുറവുള്ളടത്തു തിരക്കുണ്ടെന്നു പരാതി വന്നിട്ടുണ്ട്. റൂട്ട് കണക്കാക്കി ആവശ്യത്തിനു ബസ് ഓടിക്കാൻ കലക്ടർമാർ നടപടി എടുക്കും. 

മൂന്നാം തരംഗം മുന്നിൽ കണ്ട് റെയിൽവേ സ്റ്റേഷനുകളിലും അതിർത്തി ചെക്ക് പോസ്റ്റുകളിലും പരിശോധന കർശനമാക്കും. മെഡിക്കൽ കോഴ്സുകൾ പഠിക്കുന്ന വിദ്യാർഥികൾക്കുള്ള വാക്സീൻ വിതരണം വേഗത്തിലാക്കും. ഓഫിസിലും സ്ഥാപനങ്ങളിലും മാസ്ക് നിർബന്ധമാണ്. സ്വകാര്യ സ്ഥലങ്ങളിൽ രോഗവ്യാപനം വേഗത്തിലാണെന്നാണു കാണുന്നത്. ഇത്തരം ഇടങ്ങളിൽ വായു സഞ്ചാരം ഉറപ്പാക്കണം. ഓഫിസിലെ വാതിലുകളും ജനലുകളും തുറന്നിടണം, എസി ഒഴിവാക്കണം. ജനിതക മാറ്റം വന്ന വൈറസാണു നിലനിൽക്കുന്നതെന്ന് ഓർക്കണം. സ്ഥാപനങ്ങളിൽ തിരക്കു പാടില്ല.