സംസ്ഥാനത്ത് നാളെയും മറ്റെന്നാളും സമ്പൂർണ ലോക്ക് ഡൗണ്‍.

സംസ്ഥാനത്ത് നാളെയും മറ്റെന്നാളും സമ്പൂർണ ലോക്ക് ഡൗണ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20 നും 30 ഇടയിലുള്ള തദ്ദേശസ്ഥാപനങ്ങളില് ചിലകടകള്ക്ക് ഇന്ന് തുറന്ന് പ്രവര്ത്തിക്കാന് അനുമതിയുണ്ട്. ടിപിആര് 30 ശതമാനത്തിന് മുകളിലുള്ള തദ്ദേശസ്ഥാപനങ്ങളില് ട്രിപ്പിള് ലോക്ക് ഡൌണ് ഏര്പ്പെടുത്തിയിട്ടുണ്ട്.രോഗവ്യാപനത്തിന്റെ തോത് അനുസരിച്ച് തദ്ദേശസ്ഥാപനങ്ങളെ നാലായി തിരിച്ചാണ് നിയന്ത്രങ്ങള് ഏര്പ്പെടുത്തിയിരിക്കുന്നത്. തിങ്കള് മുതല് വെള്ളി വരെ മാത്രമാണ് ഇളവുകള്. നാളെയും മറ്റെന്നാളും സംസ്ഥാനത്ത് ട്രിപ്പിള് ലോക്ക് ഡൌണ് ആണ്. അനാവശ്യകാര്യങ്ങള്ക്ക് പുറത്തിറങ്ങിയാല് നിയമനടപടി നേരിടേണ്ടി വരും.ടി.പി.ആര് നിരക്ക് 20
 

സംസ്ഥാനത്ത് നാളെയും മറ്റെന്നാളും സമ്പൂർണ ലോക്ക് ഡൗണ്‍. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20 നും 30 ഇടയിലുള്ള തദ്ദേശസ്ഥാപനങ്ങളില്‍ ചിലകടകള്‍ക്ക് ഇന്ന് തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതിയുണ്ട്. ടിപിആര്‍ 30 ശതമാനത്തിന് മുകളിലുള്ള തദ്ദേശസ്ഥാപനങ്ങളില്‍ ട്രിപ്പിള്‍ ലോക്ക് ഡൌണ്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.രോഗവ്യാപനത്തിന്‍റെ തോത് അനുസരിച്ച്‌ തദ്ദേശസ്ഥാപനങ്ങളെ നാലായി തിരിച്ചാണ് നിയന്ത്രങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. തിങ്കള്‍ മുതല്‍ വെള്ളി വരെ മാത്രമാണ് ഇളവുകള്‍. നാളെയും മറ്റെന്നാളും സംസ്ഥാനത്ത് ട്രിപ്പിള്‍ ലോക്ക് ഡൌണ്‍ ആണ്. അനാവശ്യകാര്യങ്ങള്‍ക്ക് പുറത്തിറങ്ങിയാല്‍ നിയമനടപടി നേരിടേണ്ടി വരും.ടി.പി.ആര്‍ നിരക്ക് 20 നും 30 നും ഇടയിലുള്ള തദ്ദേശസ്ഥാപനങ്ങളില്‍ ചിലകടകള്‍ക്ക് ഇന്ന് പ്രവര്‍ത്തനാനുമതിയുണ്ട്.അവശ്യസാധനങ്ങള്‍ക്ക് വില്‍ക്കുന്ന കടകള്‍ക്ക് രാവിലെ ഏഴ് മുതല്‍ വൈകിട്ട് ഏഴ് വരെ പ്രവര്‍ത്തിക്കാം. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കുള്ള സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ക്ക് പ്രവര്‍ത്തിക്കാം. റിപ്പയര്‍ ഷോപ്പുകള്‍ക്കും കല്യാണ ആവശ്യങ്ങള്‍ക്കുള്ള തുണി, ആഭരണങ്ങള്‍, ചെരുപ്പുകള്‍ എന്നിവ വില്‍ക്കുന്ന കടകള്‍ക്കും രാവിലെ ഏഴ് മുതല്‍ വൈകിട്ട് ഏഴ് വരെ പ്രവര്‍ത്തിക്കാം.ടി.പി.ആര്‍ 30 ന് മുകളിലുള്ള സ്ഥലങ്ങളില്‍ ട്രിപ്പിള്‍ ലോക്ക് ഡൌണാണ്. ഈ പ്രദേശങ്ങളിലെ പ്രധാന റോഡുകളൊഴിച്ച്‌ മറ്റ് റോഡുകള്‍ അടയ്ക്കും. ഹോട്ടലുകളില്‍ പാഴ്സല്‍ ഉണ്ടാകില്ല, ഹോംഡെലിവറി മാത്രം. ഈ സ്ഥലങ്ങളില്‍ പൊതുഗതാഗതത്തിനും അനുമതിയില്ല. 18 തദ്ദേശ സ്ഥാപനങ്ങളിലാണ് 30 ശതമാനത്തിന് മുകളില്‍ ടി.പി.ആര്‍ ഉള്ളത്.20 ശതമാനത്തിന് താഴെയുള്ള തദ്ദേശസ്ഥാപനങ്ങളില്‍ കൂടുതല്‍ ഇളുവുകള്‍ നല്‍കിയിട്ടുണ്ട്.