ശബരിമലയില്‍ ദിലീപിന് വിഐപി ദര്‍ശനം; നാല് ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച പറ്റിയെന്ന് ദേവസ്വം ബോര്‍ഡ്
നടന്‍ ദിലീപിന് ശബരിമലയില്‍ വിഐപി ദര്‍ശനം നല്‍കിയതില്‍ ദേവസ്വം ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച സംഭവിച്ചുവെന്ന് ദേവസ്വം പ്രസിഡന്റ് എന്‍ പ്രശാന്ത്. നാല് ഉദ്യോഗസ്ഥര്‍ക്ക് നോട്ടീസ് കിട്ടിയിട്ടുണ്ട്. അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍, എക്‌സിക്യൂട്ടീവ് ഓഫീസര്‍, രണ്ട് ഗാര്‍ഡുമാര്‍ എന്നിവര്‍ക്കാണ് നോട്ടീസ് നല്‍കിയത്. വിശദീകരണം കേട്ട ശേഷം തുടര്‍ നടപടിയുണ്ടാകും. കുറച്ച് നേരത്തേക്ക് ദര്‍ശനം തടസ്സപ്പെട്ടു എന്ന് വിജിലന്‍സ് അന്വേഷണത്തില്‍ കണ്ടെത്തി. മുറി അനുവദിച്ചതില്‍ ഒരു ക്രമക്കേടും ഇല്ല. സ്വാഭാവിക നടപടി മാത്രം ആണ്. എന്നാല്‍ വിഐപി ദര്‍ശനം നല്‍കിയതിലെ വീഴ്ച ഗൗരവമായി കാണുന്നുവെന്നും അദ്ദേഹം പറഞ്ഞു. സുനില്‍ സ്വാമിയേ കുറിച്ചുള്ള കോടതി പരാമര്‍ശം വന്ന സാഹചര്യത്തില്‍ അദ്ദേഹം ഉടനെ മല ഇറങ്ങി. അദ്ദേഹത്തിന്റെ സഹോദരന്റെ പേരില്‍ ഡോണര്‍ ഹൗസില്‍ മുറി ഉണ്ട്. അവിടെ ആണ് അദ്ദേഹം തങ്ങിയതെന്നും എന്‍ പ്രശാന്ത് അറിയിച്ചു.