എക്കോസ് ടി വി എമ്മിന് അംഗീകാരം

എക്കോസ് ടി വി എം കൂട്ടായ്മയ്ക്ക് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ് അംഗീകാരം 
 

ഫോർഡ് എക്കോസ്പോർട്ട് വാഹനങ്ങളുടെ കേരളത്തിലെ ഏറ്റവും വലിയ കൂട്ടായ്മയായ എക്കോസ് ടി വി എം ആയിരത്തോളം പേർ പങ്കെടുത്ത കൂട്ടായ്മ സംഘടിപ്പിച്ചു. കഴക്കൂട്ടം അൽസാജ് കൺവെൻഷൻ സെൻ്ററിൽ ഡിസംബർ 1, വൈകുന്നേരം മൂന്ന് മണിമുതൽ നടന്ന പരിപാടികളിൽ 393 എക്കോസ്‌പോർട്ട് വാഹനങ്ങളും വാഹന ഉടമകളുടെ കുടുംബാംഗങ്ങളുമായി 930 പേരുമാണ് പങ്കെടുത്തത്.

ശ്രീ. ആദിത്യവർമ്മ ഉദ്ഘാടനം നിർവ്വഹിച്ച പരിപാടിയിൽ പ്രസിദ്ധ സിനിമാതാരം ശ്രീ. ബൈജു, അഭിനേതാവായ ശ്രീ. റിയാസ്, മെൻ്റലിസ്റ്റ് ബിജു  റേഡിയോ ജോക്കി മാഹിൻ മച്ചാൻ തുടങ്ങിയവർ സംബന്ധിച്ചു.

തദവസരത്തിൽ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സ് പ്രതിനിധി പങ്കെടുക്കുകയും, ഒരേ നിരയിലുള്ള വാഹനങ്ങളുടെ ഇനത്തിൽ രാജ്യത്തെ ഏറ്റവും കൂടുതൽ വാഹനങ്ങൾ പങ്കെടുത്ത പരിപാടിയായി അംഗീകരിക്കുകയും, എക്കോസ് ടി വി എം കൂട്ടായ്മയ്ക്ക് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ് അംഗീകാരം നൽകുകയും ചെയ്തു.

സംഘാടക മികവ് കൊണ്ടും, ആസൂത്രണം കൊണ്ടും സമീപകാലത്ത് രാജ്യം കണ്ട ഏറ്റവും മികച്ച പരിപാടിയാണ് റെക്കോർഡ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് എക്കോസ് ടിവിഎം സംഘടിപ്പിച്ചതെന്ന് കാണികളും അധികാരികളും ഒരുപോലെ അഭിപ്രായപ്പെട്ടത് ഓരോ വാഹന പ്രേമിക്കും അഭിമാനിക്കാവുന്ന നിമിഷം കൂടിയായിരുന്നു.