വിഷുവം' നടത്തി
ലയൺസ് ഇൻ്റർനാഷണൽ ഡിസ്ടിക്ട് 318 A യുടെ റീജിയൺ 15 ൻ്റെ റീജിയൺ കോൺഫറൻസ് 'വിഷുവം' സമാപിച്ചു. ശംഖുമുഖം ചാന്ദ് ഗാർഡൻസിൽ നടന്ന സമ്മേളനത്തിൽ റീജിയൺ ചെയർമാൻ ജിജി എം. ജോൺ അദ്ധ്യക്ഷത വഹിച്ചു. മുൻ മൾട്ടിപ്പിൾ ഡിസ്ടിക്ട സെക്രട്ടറി ഡോ. എ. കണ്ണൻ ഉദ്ഘാടനം നിർവ്വഹിച്ചു. മുൻ ഡിസ്ട്രിക്ട് ഗവർണർ ഡോ.എ.ജി. രാജേന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. മുൻ ഡിസ്ട്രിക്ട് ഗവർണർ ഡോ. സി.രാമകൃഷ്ണൻ നായർ സേവന പദ്ധതികളുടെ ഉദ്ഘാടനം നിർവ്വഹിച്ചു.
സജിത ഷാനവാസ്, രാജഗോപാൽ എസ്. ആർ. ,ബിജുകുമാർ ടി., സുരേഷ് കുമാർ ബി. എസ്. , ഡോ. ചന്ദ്രശേഖരൻ നായർ എന്നിവർ ആശംസാപ്രസംഗം നടത്തി. സോണി ജോൺ, ഡോ. ബിജു പാഴൂർ, പ്രസൂൺ രാജഗോപാൽ എന്നിവർസംസാരിച്ചു. അമേയ അജയ്, നിവേദിത നായർ, ബിന്ദു വിശ്വഭരൻ, സിന്ദു ദാസ്, രാജേഷ് കുമാർ എം. , ദിവ്യപ്രകാശ് എന്നിവർ സംബന്ധിച്ചു. കലാമണ്ഡലം ഉണ്ണികൃഷ്ണൻ നമ്പ്യാർ ചാക്യാർക്കൂത്ത് അവതരിപ്പിച്ചു.