ഫിഷറീസ് കോൾ സെന്ററും മാസ്റ്റർ കൺട്രോൾ റൂമും ഉദ്ഘാടനം ചെയ്തു.

മത്സ്യമേഖലയിലെ പരാതികൾക്കും സംശയങ്ങൾക്കും യഥാസമയം മറുപടിയും, പരിഹാര നിർദേശങ്ങളും നൽകുന്നതിന് ഫിഷറീസ് വകുപ്പിന്റെ കോൾ സെൻറർ, പ്രവർത്തനം ആരംഭിച്ചു. ഫിഷറീസ് മാസ്റ്റർ കൺട്രോൾ റൂം , കോൾ സെൻറർ എന്നിവയുടെ ഉദ്ഘാടനം ഇന്ന് ഫിഷറീസ് ഡയറക്ടറേറ്റ് വികാസ് ഭവനിൽ മന്ത്രി സജി ചെറിയാൻ നിർവ്വഹിച്ചു. തിരുവനന്തപുരം ഫിഷറീസ് ഡയറക്ടറേ റ്റിൽ നടന്ന ചടങ്ങിൽ ഫിഷറീസ് സെക്രട്ടറി ടിങ്കു ബിസ്വാൾ ഐ.എ.എസ് അദ്ധ്യക്ഷത വഹിച്ചു. ഫിഷറീസ് ഡയറക്ടർ സി.എ.ലത ഐ.എ.എസ്. സ്വാഗതവും ഫിഷറീസ് അഡീഷണൽ ഡയറക്ടർ ശ്രീലു എൻ.
 

മത്സ്യമേഖലയിലെ പരാതികൾക്കും സംശയങ്ങൾക്കും യഥാസമയം മറുപടിയും, പരിഹാര നിർദേശങ്ങളും നൽകുന്നതിന് ഫിഷറീസ് വകുപ്പിന്റെ കോൾ സെൻറർ, പ്രവർത്തനം ആരംഭിച്ചു.

ഫിഷറീസ് മാസ്റ്റർ കൺട്രോൾ റൂം , കോൾ സെൻറർ എന്നിവയുടെ ഉദ്ഘാടനം ഇന്ന് ഫിഷറീസ് ഡയറക്ടറേറ്റ് വികാസ് ഭവനിൽ മന്ത്രി സജി ചെറിയാൻ നിർവ്വഹിച്ചു.

തിരുവനന്തപുരം ഫിഷറീസ് ഡയറക്ടറേ റ്റിൽ നടന്ന ചടങ്ങിൽ ഫിഷറീസ് സെക്രട്ടറി ടിങ്കു ബിസ്വാൾ ഐ.എ.എസ് അദ്ധ്യക്ഷത വഹിച്ചു. ഫിഷറീസ് ഡയറക്ടർ സി.എ.ലത ഐ.എ.എസ്. സ്വാഗതവും ഫിഷറീസ് അഡീഷണൽ ഡയറക്ടർ ശ്രീലു എൻ. എസ്. നന്ദിയും അറിയിച്ചു.

24 മണിക്കൂറും പ്രവർത്തിക്കുന്ന കോൾ സെന്ററിന്റെ സേവനം മത്സ്യത്തൊഴിലാളികൾക്കും കർഷകർക്കും പൊതുജനങ്ങൾക്കും പ്രയോജനപ്പെടുത്താവുന്നതാണ്.

ഫോർമാലിൻ, അമോണിയ തുടങ്ങിയ രാസപദാർത്ഥങ്ങൾ ഉപയോഗിച്ചുള്ള മത്സ്യവിൽപ്പന ശ്രദ്ധയിൽപെട്ടാൽ പൊതുജനങ്ങൾക്ക് കോൾ സെൻററിന് പുറമെ ഫിഷറീസ് വകുപ്പ് മന്ത്രിയുടെ ഓഫീസിലെ 0471 2327796 എന്ന നമ്പറിലും വിവരം അറിയിക്കാം, ഇതിന് 24 മണിക്കൂറിനുള്ളിൽ നടപടി ഉണ്ടാവുമെന്ന് മന്ത്രി സജി ചെറിയാൻ അറിയിച്ചു.

കടൽ സുരക്ഷാ സംബന്ധമായ അറിയിപ്പുകളും പരാതികളും കോൾ സെൻററിൽ സ്വീകരിക്കുന്നതാണ്.
എട്ടു മണിക്കൂർ ലൈവായും പതിനാറ് മണിക്കൂർ റെക്കോർഡിങ് രീതിയിലായിരിക്കും പ്രവർത്തനം.

കോൾ സെന്റർ നമ്പറുകൾ
0471 252500, ടോൾ ഫ്രീ നമ്പർ 18004253183

ഫിഷറീസ് കൺട്രോൾ റൂമുകൾ

കാറ്റിന്റെ വേഗത, തിരമാലയുടെ ഉയരം, കടലിന്റെ ഒഴുക്കിൽ ഉണ്ടാകുന്ന വ്യത്യാസങ്ങൾ, ന്യൂന മർദ്ദ സാധ്യത, ചുഴലിക്കാറ്റ് മുന്നറിയിപ്പ്, മത്സ്യലഭ്യതയുള്ള സ്ഥാനങ്ങൾ, തുടങ്ങിയ അറിയിപ്പുകൾ പ്രാദേശിക ഭാഷയിൽ മത്സ്യ തൊഴിലാളികൾക്ക് എത്തിച്ചുകൊടുക്കുന്ന സുപ്രധാന ഉത്തരവാദിത്വവുമായി ഫിഷറീസ് കൺട്രോൾ റൂമുകൾ പ്രവർത്തനമാരംഭിച്ചു.

അപകടസാധ്യതകൾ യഥാസമയത്ത് നല്കാനും, ഇന്ത്യൻ നേവി, കോസ്റ്റ് ഗാർഡ്, കോസ്റ്റൽ പോലീസ്, മറൈൻ എൻഫോസ്‌മെന്റ്, മറ്റ് ദുരന്ത നിവാരണ ഏജൻസികൾ എന്നിവയെ ഏകോപിപ്പിച് രക്ഷാപ്രവർത്തനം നടത്താനും, കൂടാതെ ഹാർബറുകളിൽ സ്ഥാപിക്കുന്ന പ്രത്യേക ക്യാമറകളും ബോട്ടുകളിലെ വെസ്സൽ ട്രാക്കിങ് സംവിധാനങ്ങളുമെല്ലാം ഉപയോഗിച്ച് ഹാർബറുകളെയും യാനങ്ങളെയും തത്സമയം നിരീക്ഷിക്കുവാനും കൺട്രോൾ റൂമുകൾക്ക് കഴിയും. എല്ലാ മത്സ്യ തൊഴിലാളികളും ഈ സേവനങ്ങൾ പ്രയോജനപ്പെടുത്തണമെന്ന് മന്ത്രി ഓർമ്മിപ്പിച്ചു.

ഫോൺ നമ്പറുകൾ : മാസ്റ്റർ കൺട്രോൾ റൂം : 8547155621, മേഖല കൺട്രോൾ റൂം – വിഴിഞ്ഞം : 0471 2480335, വൈപ്പിൻ – 9496007048, 0484 2502768, ബേപ്പൂർ – 0495 2414074