വിഴിഞ്ഞം തുറമുഖത്തെ ക്രൂ ചേഞ്ചിങ്ങിനെതിരെ പ്രതിഷേധം ശക്തമാക്കാനൊരുങ്ങി മത്സ്യത്തൊഴിലാളികള്‍

തൊഴിലെടുക്കാനുള്ള സാഹചര്യവും സുരക്ഷയും ഉറപ്പാക്കണമെന്ന് മത്സ്യത്തൊഴിലാളികള് ആവശ്യപ്പെട്ടു തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്ത് കപ്പലിലെ ജീവനക്കാര് കരയില് ഇറങ്ങുകയും പകരം ജീവനക്കാര് കയറുകയും ചെയ്യുന്ന ക്രൂ ചേഞ്ചിങ് നടപടികള്ക്കെതിരേയുള്ള പ്രതിഷേധം ശക്തമാക്കാനൊരുങ്ങി മത്സ്യത്തൊഴിലാളികള്. തൊഴിലെടുക്കാനുള്ള സാഹചര്യവും സുരക്ഷയും ഉറപ്പാക്കണമെന്നാണ് മത്സ്യത്തൊഴിലാളികളുടെ ആവശ്യം. ഈ ആവശ്യം ഉന്നയിച്ച് കഴിഞ്ഞ ദിവസം വിഴിഞ്ഞം ഫിഷിങ് ഹാര്ബറിലെ ക്രൂ ചെയ്ഞ്ചിങ് നടപടികള് മത്സ്യത്തൊഴിലാളികള് തടസപ്പെടുത്തിയിരുന്നു. വിഷയത്തില് അധികൃതരുടെ ഇടപെടലുണ്ടായില്ലെങ്കില് കൂടുതല് പ്രതിഷേധ നടപടികളുമായി മുന്നോട്ടുപോകുമെന്ന് കോട്ടപ്പുറം വാര്ഡ് കൗണ്സിലര് ജോണ് പനിയടിമ വണ്
 

തൊഴിലെടുക്കാനുള്ള സാഹചര്യവും സുരക്ഷയും ഉറപ്പാക്കണമെന്ന് മത്സ്യത്തൊഴിലാളികള്‍ ആവശ്യപ്പെട്ടു

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്ത് കപ്പലിലെ ജീവനക്കാര്‍ കരയില്‍ ഇറങ്ങുകയും പകരം ജീവനക്കാര്‍ കയറുകയും ചെയ്യുന്ന ക്രൂ ചേഞ്ചിങ് നടപടികള്‍ക്കെതിരേയുള്ള പ്രതിഷേധം ശക്തമാക്കാനൊരുങ്ങി മത്സ്യത്തൊഴിലാളികള്‍. തൊഴിലെടുക്കാനുള്ള സാഹചര്യവും സുരക്ഷയും ഉറപ്പാക്കണമെന്നാണ് മത്സ്യത്തൊഴിലാളികളുടെ ആവശ്യം. ഈ ആവശ്യം ഉന്നയിച്ച് കഴിഞ്ഞ ദിവസം വിഴിഞ്ഞം ഫിഷിങ് ഹാര്‍ബറിലെ ക്രൂ ചെയ്ഞ്ചിങ് നടപടികള്‍ മത്സ്യത്തൊഴിലാളികള്‍ തടസപ്പെടുത്തിയിരുന്നു. വിഷയത്തില്‍ അധികൃതരുടെ ഇടപെടലുണ്ടായില്ലെങ്കില്‍ കൂടുതല്‍ പ്രതിഷേധ നടപടികളുമായി മുന്നോട്ടുപോകുമെന്ന് കോട്ടപ്പുറം വാര്‍ഡ് കൗണ്‍സിലര്‍ ജോണ്‍ പനിയടിമ വണ്‍ മിനിറ്റ് ന്യൂസിനോട് പറഞ്ഞു. 24 മണിക്കൂറും മത്സ്യബന്ധന പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന തുറമുഖമാണ് വിഴിഞ്ഞത്തേത്. ഇവിടെ ഒരു നോട്ടിക്കല്‍ മൈല്‍ ദുരത്തിനുള്ളിലേക്ക് വലിയ കപ്പലുകള്‍ കടന്നുവന്നു നങ്കുരമിട്ടാണ് ക്രൂ ചെയ്ഞ്ചിങ് നടത്തുന്നത്. ഇതു പലപ്പോഴും മത്സ്യബന്ധന യാനങ്ങള്‍ കപ്പലുകളുമായി കൂട്ടിയിടിച്ചു തകരുന്നതിനും മത്സ്യത്തൊഴിലാളികള്‍ അപകടത്തില്‍പ്പെടുന്നതിനും ഇടയാക്കുന്നു. ക്രൂചെയ്ഞ്ചിങ്ങിനായെത്തുന്ന കപ്പലുകള്‍ക്ക് ഒരു പ്രത്യേക മേഖലയും മത്സ്യബന്ധന യാനങ്ങള്‍ക്ക് മറ്റൊരു മേഖലയും എന്ന രീതിയില്‍ തരം തിരിച്ച് ബോയ ഇട്ട് അടയാളപ്പെടുത്തണം എന്ന മത്സ്യത്തൊഴിലാളികളുടെ ആവശ്യത്തില്‍ ഇതുവരെ അധകൃതര്‍ നടപടികള്‍ പൂര്‍ത്തിയാക്കിയിട്ടില്ലെന്നും പനിയടിമ പറഞ്ഞു.

വിഴിഞ്ഞം തുറമുഖത്തെ ക്രൂ ചേഞ്ചിങ് നടപടികളുടെ ഭാഗമായി ടഗ്ഗില്‍ കരയിലേക്ക് വരുന്ന കപ്പല്‍ ജോലിക്കാര്‍ മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധത്തെത്തുടര്‍ന്ന് കരയിലിറങ്ങാനാവാതെ കാത്തുനില്‍ക്കുന്നു

ഒരു നോട്ടിക്കല്‍ മൈല്‍ മുതല്‍ നാലു നോട്ടിക്കല്‍ മൈല്‍വരെയുള്ള മേഖലയില്‍ മത്സ്യബന്ധനം സജീവമാണ്. ഈ മേഖലയിലേക്കാണ് ഒരു ദിവസം തന്നെ പത്തോളം കപ്പലുകള്‍ വരുന്നത്. കപ്പലുകള്‍ വരുന്നതു സംബന്ധിച്ച് മത്സ്യത്തൊഴിലാളികള്‍ക്ക് ആവശ്യമായ മുന്നറിയിപ്പുകള്‍ നല്‍കുന്നതിനും സംവിധാനങ്ങളില്ല. മുന്നറിയിപ്പു ലഭിക്കാത്തതിനാല്‍ പലപ്പോഴും കടലില്‍ മീറ്ററുകളോളം നീളത്തില്‍ വലയിറക്കിയതിന് ശേഷമാണ് കപ്പലുകള്‍ വരുന്നത് ശ്രദ്ധയില്‍പ്പെടുന്നത്. അപ്പോള്‍ ലക്ഷങ്ങള്‍ വിലവരുന്ന വലകള്‍ മുറിച്ചുകളഞ്ഞ് ജീവനുംകൊണ്ട് രക്ഷപ്പെടുകയല്ലാതെ വേറെ വഴിയില്ലെന്നും പനിയടിമ വ്യക്തമാക്കി. കടലിന്റെ ഒഴുക്കില്‍ ഗതിമാറിക്കിടക്കുന്ന വലകള്‍ കപ്പല്‍വരുമ്പോള്‍ നശിച്ചുപോകുന്നതും പതിവാണ്. ഇത്തരം വിഷയങ്ങള്‍ക്ക് പരിഹാരം കാണുന്നതിനൊപ്പം അപകടങ്ങള്‍ സംഭവിച്ചാല്‍ പരാതി നല്‍കേണ്ടത് എവിടെ എന്നതിനെ സംബന്ധിച്ചും നഷ്ടപരിഹാരം ലഭ്യമാക്കുന്നതു സംബന്ധിച്ചും വ്യക്തതയുണ്ടാക്കണം. കൂറ്റന്‍ എണ്ണ ടാങ്കറുകള്‍ അടക്കം വര്‍ഷത്തില്‍ 350ലേറെ കപ്പലുകള്‍ വരുന്ന തുറമുഖത്ത് എന്തെങ്കിലും അപകടം സംഭവിക്കാതിരിക്കാന്‍ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിച്ചിട്ടുണ്ട് എന്ന് ഉറപ്പുവരുത്തണമെന്നും അദ്ദേഹം പറഞ്ഞു.

വിഴിഞ്ഞം തുറമുഖത്തെ ക്രൂ ചേഞ്ചിങ് നടപടികള്‍ക്കെതിരെ മത്സ്യത്തൊഴിലാളികള്‍ കസ്റ്റംസ് ഓഫിസിലെത്തി പ്രതിഷേധിക്കുന്നു.

കഴിഞ്ഞ വര്‍ഷം ജൂലൈ 15നാണ് വിഴിഞ്ഞത്ത് ക്രൂ ചേയ്ഞ്ചിങ് ആരംഭിച്ചത്. ഒരു വര്‍ഷം കൊണ്ട് 350ലേറെ കപ്പലുകള്‍ ഇവിടെ ക്രൂ ചേഞ്ചിങ്ങിനായി എത്തി. ഒറ്റ ദിവസം തന്നെ ഒന്‍പതു കപ്പലുകള്‍ ക്രൂ ചേഞ്ചിങ് നടത്തുക എന്ന നേട്ടം കൈവരിക്കാനും സാധിച്ചു. തീരത്തിന് വളരെ അടുത്തേക്ക് കപ്പലുകള്‍ക്ക് എത്താന്‍ സാധിക്കും എന്നതും ക്രൂ ചേഞ്ചിങ് നടപടികള്‍ വളരെ വേഗത്തില്‍ പൂര്‍ത്തിയാക്കി മടങ്ങാന്‍ സാധിക്കുമെന്നതും വിഴിഞ്ഞത്തിന്റെ സാധ്യതകള്‍ വര്‍ധിപ്പിക്കുന്നുണ്ട്. ഒരു ദിവസം ഒന്‍പതു കപ്പലുകളുടെ ക്രൂ ചേഞ്ചിങ് നടത്തുമ്പോള്‍ 15 ലക്ഷത്തോളം രൂപയാണ് സംസ്ഥാന സര്‍ക്കാറിന് വരുമാനമായി ലഭിക്കുന്നത്. ഒരു വര്‍ഷം കൊണ്ട് അഞ്ചു കോടിയിലേറെ രൂപ വരുമാനമുണ്ടാക്കാനായിട്ടുണ്ട്. അതേസമയം ക്രൂ ചേഞ്ചിങ്ങിനായി കൂടുതല്‍ ടഗ്ഗുകള്‍ വിഴിഞ്ഞത്തേക്ക് എത്തിക്കണമെന്ന ആവശ്യവും ശക്തമാണ്. രണ്ടു ടഗ്ഗുകള്‍ ഉണ്ടായിരുന്നതില്‍ നിലവില്‍ ഒരു ടഗ്ഗ് മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. ടഗ്ഗുകളുടെ എണ്ണം വര്‍ധിപ്പിച്ചാല്‍ ക്രൂചേഞ്ചിങ് നടപടികള്‍ കൂടുതല്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കും.