ഇന്ത്യന്‍ ഓയില്‍ കേരളാ പോലീസ് രക്ഷാ ഫ്യൂവത്സ് പെട്രോള്‍ പമ്പ് ഉദ്ഘാടനം ചെയ്തു

കേരളാ പോലീസിന്റെ ഡീലര്ഷിപ്പിലുള്ള പ്രഥമ പെട്രോള് പമ്പ് പേരൂര്ക്കടയില് പ്രവര്ത്തനം ആരംഭിച്ചു. മുന് ഡിജിപി ലോകനാഥ് ബെഹ്റയുടെ അവസാന ഔദ്യോഗിക പരിപാടികളില് ഒന്നായിരുന്നു രക്ഷാ ഫ്യൂവത്സിന്റെ ഉദ്ഘാടനം. എഡിജിപി മനോജ് ഏബ്രഹാം ഇന്ത്യന് ഓയില് ചീഫ് ജനറല് മാനേജരും ഓയില് ഇന്ഡസ്ട്രി സംസ്ഥാനതല കോ-ഓര്ഡിനേറ്ററുമായ വി.സി. അശോകന് എന്നിവര് പങ്കെടുത്തു. പേരൂര്ക്കട എസ്എപി ക്യാമ്പിലാണ് രക്ഷാഫ്യൂവത്സ് പെട്രോള് പമ്പ് റീട്ടെയ്ല് ഉപഭോക്താക്കള് ഉള്പ്പെടെ എല്ലാവര്ക്കും ഇവിടെ നിന്നും പെട്രോള് ലഭ്യമാണ്. പോലീസ് വാഹനങ്ങള്ക്ക് പെട്രോളും ഡീസലും ഇവിടെനിന്നു
 

കേരളാ പോലീസിന്റെ ഡീലര്‍ഷിപ്പിലുള്ള പ്രഥമ പെട്രോള്‍ പമ്പ് പേരൂര്‍ക്കടയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. മുന്‍ ഡിജിപി ലോകനാഥ് ബെഹ്‌റയുടെ അവസാന ഔദ്യോഗിക പരിപാടികളില്‍ ഒന്നായിരുന്നു രക്ഷാ ഫ്യൂവത്സിന്റെ ഉദ്ഘാടനം.

എഡിജിപി മനോജ് ഏബ്രഹാം ഇന്ത്യന്‍ ഓയില്‍ ചീഫ് ജനറല്‍ മാനേജരും ഓയില്‍ ഇന്‍ഡസ്ട്രി സംസ്ഥാനതല കോ-ഓര്‍ഡിനേറ്ററുമായ വി.സി. അശോകന്‍ എന്നിവര്‍ പങ്കെടുത്തു.

പേരൂര്‍ക്കട എസ്എപി ക്യാമ്പിലാണ് രക്ഷാഫ്യൂവത്സ് പെട്രോള്‍ പമ്പ് റീട്ടെയ്ല്‍ ഉപഭോക്താക്കള്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും ഇവിടെ നിന്നും പെട്രോള്‍ ലഭ്യമാണ്.

പോലീസ് വാഹനങ്ങള്‍ക്ക് പെട്രോളും ഡീസലും ഇവിടെനിന്നു കിട്ടും. പൊതുജനങ്ങള്‍ക്ക് തല്‍ക്കാലം പെട്രോള്‍ മാത്രമേ ലഭിക്കുകയുള്ളൂ. രണ്ടുമാസത്തിനുള്ളില്‍ പൊതുജനങ്ങള്‍ക്കും പെട്രോളിനു പുറമേ ഡീസലും ലഭ്യമാകും.

പോലീസ് വകുപ്പിനും പൊതുജനങ്ങള്‍ക്കും വേണ്ടി കൂടുതല്‍ പെട്രോള്‍ പമ്പുകള്‍ സംസ്ഥാനവ്യാപകമായി അടുത്തു തന്നെ ആരംഭിക്കും.