മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന്റെ മാതാവ് കദീജക്കുട്ടി നിര്യാതയായി

യുപിയില് ജയിലിലായ മലയാളി മാധ്യമ പ്രവര്ത്തകന് സിദ്ദീഖ് കാപ്പന്റെ മാതാവ് കദീജക്കുട്ടി (90) നിര്യാതയായി. മലപ്പുറം വേങ്ങരയിലെ വീട്ടിലായിരുന്നു അന്ത്യം. വാര്ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്ന്ന് ചികിത്സയിലായിരുന്നു. ഹാഥ്റസ് പീഡനക്കേസ് റിപ്പോര്ട്ട് ചെയ്യാന് പോകുന്നതിനിടെയാണ് സിദ്ദീഖ് കാപ്പനെ ഉത്തര്പ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തത്. പിന്നീട് അദ്ദേഹത്തിന് ജാമ്യം ലഭിച്ചില്ല. കഴിഞ്ഞ എട്ടുമാസമായി സിദ്ദീഖ് കാപ്പന് ജയിലിലാണ്. അസുഖമായി കിടക്കുന്ന ഉമ്മയെ കാണാന് ജാമ്യം അനുവദിക്കണമെന്ന് കാപ്പന് ആവശ്യപ്പെട്ടിരുന്നു.
 

യുപിയില്‍ ജയിലിലായ മലയാളി മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന്റെ മാതാവ് കദീജക്കുട്ടി (90) നിര്യാതയായി. മലപ്പുറം വേങ്ങരയിലെ വീട്ടിലായിരുന്നു അന്ത്യം. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഹാഥ്‌റസ് പീഡനക്കേസ് റിപ്പോര്‍ട്ട് ചെയ്യാന്‍ പോകുന്നതിനിടെയാണ് സിദ്ദീഖ് കാപ്പനെ ഉത്തര്‍പ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തത്. പിന്നീട് അദ്ദേഹത്തിന് ജാമ്യം ലഭിച്ചില്ല. കഴിഞ്ഞ എട്ടുമാസമായി സിദ്ദീഖ് കാപ്പന്‍ ജയിലിലാണ്. അസുഖമായി കിടക്കുന്ന ഉമ്മയെ കാണാന്‍ ജാമ്യം അനുവദിക്കണമെന്ന് കാപ്പന്‍ ആവശ്യപ്പെട്ടിരുന്നു.