സല്യൂട്ട് ലഭിച്ചില്ലെന്ന മേയറുടെ പരാതിയുമായി ബന്ധപ്പെട്ട് പ്രതികരണവുമായി കെകെ രമ എംഎൽഎ

സല്യൂട്ട് ലഭിച്ചില്ലെന്ന മേയറുടെ പരാതിയുമായി ബന്ധപ്പെട്ട് പ്രതികരണവുമായി കെകെ രമ എംഎൽഎ. ജനാധിപത്യബോധ പരിണാമത്തിന്റെ പരിമിതികളാണ് ഇത്തരത്തിൽ പരസ്യമാകുന്നതെന്ന് രമ ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു. ഫ്യൂഡൽ കൊളോണിയൽ അധികാര ബോധങ്ങളും ബന്ധങ്ങളും ജനാധിപത്ത്യ രീതിയിൽ നവീകരിക്കപ്പെടണം. ജനപ്രതിനിധികൾക്കുള്ള ആദരമെന്നത് അവരെ തെരഞ്ഞെടുത്ത ജനങ്ങളോടുള്ള ആദരം മാത്രമാണ്., അതിൽ ഒട്ടും കൂടുതലും കുറവുമല്ല. ജനങ്ങളോടുള്ള ആദരമെന്നത് അവർ തെരഞ്ഞെടുത്ത പ്രതിനിധിയെ കാണെക്കാണെ ഏതെങ്കിലും പൊലീസുകാരൻ ആഞ്ഞാഞ്ഞ് സല്യൂട്ട് ചെയ്യുന്നുണ്ടോ എന്നതിലല്ല, മറിച്ച് ജനങ്ങളുടെ ജീവൽപ്രശ്നങ്ങളുമായി അവരുടെ പ്രതിനിധികൾ ചെന്നുകയറുന്ന
 

സല്യൂട്ട് ലഭിച്ചില്ലെന്ന മേയറുടെ പരാതിയുമായി ബന്ധപ്പെട്ട് പ്രതികരണവുമായി കെകെ രമ എംഎൽഎ. ജനാധിപത്യബോധ പരിണാമത്തിന്റെ പരിമിതികളാണ് ഇത്തരത്തിൽ പരസ്യമാകുന്നതെന്ന് രമ ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു. ഫ്യൂഡൽ കൊളോണിയൽ അധികാര ബോധങ്ങളും ബന്ധങ്ങളും ജനാധിപത്ത്യ രീതിയിൽ നവീകരിക്കപ്പെടണം.

ജനപ്രതിനിധികൾക്കുള്ള ആദരമെന്നത് അവരെ തെരഞ്ഞെടുത്ത ജനങ്ങളോടുള്ള ആദരം മാത്രമാണ്., അതിൽ ഒട്ടും കൂടുതലും കുറവുമല്ല. ജനങ്ങളോടുള്ള ആദരമെന്നത് അവർ തെരഞ്ഞെടുത്ത പ്രതിനിധിയെ കാണെക്കാണെ ഏതെങ്കിലും പൊലീസുകാരൻ ആഞ്ഞാഞ്ഞ് സല്യൂട്ട് ചെയ്യുന്നുണ്ടോ എന്നതിലല്ല, മറിച്ച് ജനങ്ങളുടെ ജീവൽപ്രശ്നങ്ങളുമായി അവരുടെ പ്രതിനിധികൾ ചെന്നുകയറുന്ന ബ്യൂറോക്രസി അടക്കമുള്ള സർവ്വ ജനാധിപത്യ ഇടങ്ങളിലും അവർക്ക് നൽകേണ്ട മാന്യവും ന്യായവുമായ പരിഗണന ലഭിക്കുന്നുണ്ടോ എന്നതാണെന്നും രമ ഓർമിപ്പിച്ചു.

യാന്ത്രിക ഉപചാരങ്ങൾ അധികാരം കൊണ്ട് പിടിച്ചുവാങ്ങിയതിൻറെ പേരിലല്ല, ഫ്യൂഡൽ കൊളോണിയൽ അധികാരബോധങ്ങളെ പൊളിച്ചുകളഞ്ഞതിൻറെ പേരിൽ നമ്മുടെ പൊതുജീവിതങ്ങൾ ബഹുമാനിതമാവട്ടെയെന്ന് ആഗ്രഹിക്കുന്നു. ജനാഭിലാഷങ്ങൾക്കൊപ്പം നിന്നതിനും ജനങ്ങൾക്കായി പൊരുതിയതിനും നമ്മുടെ പൊതുജീവിതങ്ങൾ ജനങ്ങളാൽ സ്വമേധയാ ആദരിക്കപ്പെടട്ടെയെന്നും രമ കൂട്ടിച്ചേർത്തു.