നേടിക്കഴിഞ്ഞാൽ പട്ടിക ജാതിക്കാർക്ക് എന്തെങ്കിലും നൽകിയാൽ മതിയെന്നാണ് മുഖ്യമന്ത്രി പിണറായിക്കെന്ന് കെ പി സി സി വർക്കിങ്ങ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ് എം പി കുറ്റപ്പെടുത്തി

നേടിക്കഴിഞ്ഞാൽ പട്ടിക ജാതിക്കാർക്ക് എന്തെങ്കിലും നൽകിയാൽ മതിയെന്നാണ് മുഖ്യമന്ത്രി പിണറായിക്കെന്ന് കെ പി സി സി വർക്കിങ്ങ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ് എം പി കുറ്റപ്പെടുത്തി.മോഹനസുന്ദരവാഗ്ദാനങ്ങളാണ് അവർക്ക് ഇടതുമുന്നണി നൽകിയത്.പട്ടികജാതി വകുപ്പിന് പുറമെ കേവലം ഒരു അണ്ടർ സെക്രട്ടറി കൈകാര്യം ചെയ്യുന്ന ദേവസ്വം എന്ന ഉപവകുപ്പാണ് മന്ത്രി രാധാകൃഷ്ണന് നൽകിയത്. ഉമ്മൻചാണ്ടി മന്ത്രിസഭയിൽ പട്ടികജാതി പട്ടികവർഗ്ഗക്കാർക്ക് രണ്ടു മന്ത്രിമാരുണ്ടാട്ടിരുന്നുവെന്ന് അദ്ദേഹം ഓർമിപ്പിച്ചു.അധഃസ്ഥിതർക്കും പാർശ്വവൽക്കാരിക്കപ്പെട്ടവർക്കും സംസ്ഥാനത്ത് ആദ്യത്തെ സമരം നയിച്ച സാമൂഹ്യപരിഷ്കർത്താവാണ് മഹാത്മ അയ്യൻകാളിയെന്ന് കൊടിക്കുന്നിൽ വ്യക്തമാക്കി.അദ്ദേഹം ഉയർത്തിപ്പിടിച്ച
 

നേടിക്കഴിഞ്ഞാൽ പട്ടിക ജാതിക്കാർക്ക് എന്തെങ്കിലും നൽകിയാൽ മതിയെന്നാണ് മുഖ്യമന്ത്രി പിണറായിക്കെന്ന് കെ പി സി സി വർക്കിങ്ങ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ് എം പി കുറ്റപ്പെടുത്തി.
മോഹനസുന്ദരവാഗ്ദാനങ്ങളാണ് അവർക്ക് ഇടതുമുന്നണി നൽകിയത്.
പട്ടികജാതി വകുപ്പിന് പുറമെ കേവലം ഒരു അണ്ടർ സെക്രട്ടറി കൈകാര്യം ചെയ്യുന്ന ദേവസ്വം എന്ന ഉപവകുപ്പാണ് മന്ത്രി രാധാകൃഷ്ണന് നൽകിയത്. ഉമ്മൻചാണ്ടി മന്ത്രിസഭയിൽ പട്ടികജാതി പട്ടികവർഗ്ഗക്കാർക്ക് രണ്ടു മന്ത്രിമാരുണ്ടാട്ടിരുന്നുവെന്ന് അദ്ദേഹം ഓർമിപ്പിച്ചു.
അധഃസ്ഥിതർക്കും പാർശ്വവൽക്കാരിക്കപ്പെട്ടവർക്കും സംസ്ഥാനത്ത് ആദ്യത്തെ സമരം നയിച്ച സാമൂഹ്യപരിഷ്കർത്താവാണ് മഹാത്മ അയ്യൻകാളിയെന്ന് കൊടിക്കുന്നിൽ വ്യക്തമാക്കി.
അദ്ദേഹം ഉയർത്തിപ്പിടിച്ച മാനുഷികമൂല്യങ്ങൾ നേടാൻ ഇനിയുമേറെ ദൂരം സഞ്ചരിക്കേണ്ടതുണ്ടെന്നും അതിന് നേതൃത്വം നൽകാനുള്ള ചരിത്രപരമായ കടമ നിർവഹിക്കുകയും തിരിച്ചറിയുകയും ചെയ്തത് കൊൺഗ്രസ്സാണെന്നും അദ്ദേഹം അവകാശപ്പെട്ടു.
വലിയവിളയിൽ വലിയവിള മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മഹാത്മ അയ്യൻകാളിയുടെ 80-ആം ചരമ വാർഷിക ദിനാചാരണത്തിൽ ‘അഹിംസ’ ഭക്ഷ്യ കിത്ന്റ്റിറെയും N95 മാസ്കിന്റെയും വിതരാണോദ്ഘാടനം നിർവഹിച്ച്‌ അനുസ്മരണപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
മണ്ഡലം പ്രസിഡന്റ് എ ജി നൂറുദീൻ അധ്യക്ഷത വഹിച്ചു.
നേരത്തെ അയ്യൻകാളിയുടെ ഛായാചിത്രത്തിൽ പുഷ്പാഞ്ജലി അർപ്പിച്ചും ‘മഹാത്മ’ വൃക്ഷത്തൈകൾ നട്ടും അനുസ്മരണത്തിന് നേതൃത്വം നൽകി.
അയ്യൻകാളിയ്ക്ക് ഗാനാഞ്ജലി സമർപ്പണവും ഉണ്ടായിരുന്നു.
നേതാക്കളായ ശാസ്തമംഗലം മോഹൻ,അഡ്വ വീണ എസ് നായർ,വി മോഹൻതമ്പി,വേട്ടമുക്ക് മധു,വലിയവിള എസ് സോമശേഖരൻ നായർ,റ്റി ആർ തങ്കച്ചൻ,ആർ നാരായണൻ തമ്പി,എസ് വാമദേവൻ,കെ പി ശ്രീദേവി, വി സുലോചനകുമാർ, സിനോയ്‌ കുരുവിള, വിൻസന്റ് റോയ്,അഡ്വ വി രാംകുമാർ, കുരുവിക്കാട് ശശി,കെ എസ് ജയപ്രസാദ് പ്രസംഗിച്ചു.