ആറ് ടെക്നോളജി ഇന്നൊവേഷൻ പ്ലാറ്റ്ഫോമുകൾ ആരംഭിച്ചു
ആഗോള രംഗത്ത്, ഉൽപ്പാദന മേഖലയിൽ ഇന്ത്യയുടെ മത്സരക്ഷമത വർദ്ധിപ്പിക്കുന്നതിനുള്ള 6 ടെക്നോളജി ഇന്നവേഷൻ പ്ലാറ്റ്ഫോമുകൾ , കേന്ദ്ര ഘന വ്യവസായ, പൊതു സംരംഭ മന്ത്രി ശ്രീ പ്രകാശ് ജാവദേക്കർ ഇന്ന് (വെർച്വൽ ആയി ) ഉദ്ഘാടനം ചെയ്തു.
രാജ്യമെമ്പാടുമുള്ള സാങ്കേതിക വിഭവങ്ങളും ബന്ധപ്പെട്ട വ്യവസായവും ഒരു പ്ലാറ്റ്ഫോമിലേക്ക് കൊണ്ടുവരുന്നതിനും അതുവഴി ഇന്ത്യൻ വ്യവസായങ്ങൾ അഭിമുഖീകരിക്കുന്ന സാങ്കേതിക പ്രശ്നങ്ങൾ തിരിച്ചറിയുന്നതിനും, അവയ്ക്ക് ഓൺലൈൻ പരിഹാരങ്ങൾ കണ്ടെത്തുന്നതിനും (crowd source solutions) ഈ പ്ലാറ്റ്ഫോമുകൾ സഹായിക്കുമെന്ന് ശ്രീ ജാവദേക്കർ പറഞ്ഞു.
പ്ലാറ്റ്‌ഫോമുകളിലെ ‘ഗ്രാൻഡ് ചലഞ്ചുകൾ’ വഴി തദ്ദേശീയമായ നിർമാണ സാങ്കേതികവിദ്യകൾ വികസിപ്പിക്കാൻ ഇത് സഹായിക്കുമെന്നും ആത്‌മ നിർഭർ ഭാരതിന്റെ കാഴ്ചപ്പാട് സാക്ഷാത്കരിക്കാനും, ആഗോളതലത്തിൽ മത്സരാധിഷ്ഠിത ഉൽപാദന മേഖല രാജ്യത്ത് സൃഷ്ടിക്കുന്നതിന് സഹായിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ഐഐ എസ് സി ബംഗ്ലൂറുമായി സഹകരിച്ച് ഐഐടി മദ്രാസ്, സിഎംടിഐ(CMTI) , ഐക്കാറ്റ്(iCAT), എആർഐഐ(ARAI), ഭെൽ (BHEL ), എച്ച്എംടി (HMT) എന്നിവയാണ് ആറ് ടെക്നോളജി പ്ലാറ്റ്ഫോമുകൾ വികസിപ്പിച്ചെടുത്തത്.
വ്യവസായങ്ങൾ, സ്റ്റാർട്ടപ്പുകൾ, ഡൊമെയ്ൻ വിദഗ്ധർ / പ്രൊഫഷണലുകൾ, ഗവേഷണ-വികസന സ്ഥാപനങ്ങൾ, അക്കാദമിക വിദഗ്ധർ എന്നിവർക്ക് നിർമ്മാണ മേഖലയുമായി ബന്ധപ്പെട്ട സാങ്കേതികവിദ്യകൾ, നിർദ്ദേശങ്ങൾ, വിദഗ്ദ്ധരുടെ അഭിപ്രായങ്ങൾ എന്നിവ നൽകാൻ, ഈ പ്ലാറ്റ്ഫോമുകൾ
സഹായിക്കുന്നു.
കൂടാതെ, ഗവേഷണ- വികസനം, മറ്റ് സാങ്കേതിക വശങ്ങളുമായി ബന്ധപ്പെട്ട വിജ്ഞാന കൈമാറ്റം എന്നിവക്കും ഇത് സഹായിക്കും. 39,000 വിദ്യാർത്ഥികൾ, വിദഗ്ധർ, സ്ഥാപനങ്ങൾ, വ്യവസായങ്ങൾ, ലാബുകൾ എന്നിവ ഇതിനകം ഈ പ്ലാറ്റ്‌ഫോമുകളിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ആറ് ടെക്നോളജി പ്ലാറ്റ്‌ഫോമുകളിൽ രജിസ്റ്റർ ചെയ്യുന്നതിനുള്ള ലിങ്കുകൾ ചുവടെ ചേർക്കുന്നു: