മഞ്ജു പ്രസന്നന്‍ പിള്ള കേരള തപാല്‍ സര്‍ക്കിളിന്റെ ചീഫ് പോസ്റ്റ്മാസ്റ്റര്‍ ജനറലായി  ചുമതലയേറ്റു

 

മഞ്ജു പ്രസന്നന്‍ പിള്ള കേരള തപാല്‍ സര്‍ക്കിളിന്റെ ചീഫ് പോസ്റ്റ്മാസ്റ്റര്‍ ജനറലായി  ചുമതലയേറ്റു.  1991 ബാച്ചിലെ ഇന്ത്യന്‍ പോസ്റ്റല്‍ സര്‍വീസ് ഓഫീസറാണ്.  ഇംഗ്ലീഷ് സാഹിത്യത്തിലും ബിസിനസ് അഡ്മിനിസ്‌ട്രേഷനിലും ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയിട്ടുണ്ട്.  ഒരു മികച്ച എഴുത്തുകാരിയും കവയിത്രിയും കൂടിയാണ്.  അവരുടെ കൃതികളില്‍ പ്രമുഖ കലാകാരനായ എസ്.ജി. വാസുദേവിനെക്കുറിച്ചുള്ള വൃക്ഷയ്ക്ക് പുറമേ ഫാത്തിമ അഹമ്മദ്, സോമനാഥ് മൈതി, യശ്വന്ത് ഷിര്‍വാദ്കര്‍ തുടങ്ങിയ കലാകാരന്മാരെക്കുറിച്ചുള്ള രചനകളും ഉള്‍പ്പെടുന്നു.. കേരളത്തിലെ ആലപ്പുഴ സ്വദേശിനിയാണ്. മൂന്ന് പതിറ്റാണ്ട് നീണ്ട തന്റെ ഔദ്യോഗിക ജീവിതത്തില്‍ രാജ്യത്തുടനീളം വിവിധ പദവികളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

മഞ്ജു പ്രസന്നന്‍ പിള്ള പോസ്റ്റ്മാസ്റ്റര്‍ ജനറല്‍, വെസ്‌റ്റേണ്‍ റീജിയന്‍ തമിഴ്‌നാട്, ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍, (ഫിനാന്‍ഷ്യല്‍ സര്‍വീസസ്), ന്യൂഡല്‍ഹി, ജനറല്‍ മാനേജര്‍ (ബിസിനസ് ഡെവലപ്പ്‌മെന്റ്) പോസ്റ്റല്‍ ഡയറക്ടറേറ്റ് എന്നീ പദവികളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. കേന്ദ്ര വാണിജ്യ മന്ത്രാലയം, ടെലികോം വകുപ്പ്, കര്‍ണാടക സര്‍ക്കാര്‍ എന്നിവിടങ്ങളില്‍ ഡെപ്യൂട്ടേഷനിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.