എവിടെയെല്ലാം ജലാശയം അവിടെയെല്ലാം മത്സ്യം ” ക്യാമ്പയിന്റെ ഉദ്ഘാടനം മന്ത്രി സജി ചെറിയാൻ ഓൺലൈൻ വഴി നിർവ്വഹിച്ചു.

അടുത്ത 3 വർഷം കൊണ്ട് 3100 ഹെക്ടർ വിസ്തീർണ്ണമുള്ള 19000 ൽ അധികം കുളങ്ങളിലും 36000 ഹെക്ടർ വിസ്തീർണ്ണമുള്ള1300 ഓളം പാടശേഖരങ്ങളിലും മത്സ്യ കൃഷി വ്യാപിപ്പിക്കുന്നതാണ്. ഈ ക്യാമ്പയിൻ പദ്ധതി പ്രകാരം പ്രതിവർഷം 32000 ടൺ മത്സ്യം അധികമായി ഉൽപ്പാദിപ്പിക്കാൻ കഴിയും .ഇതിനാവശ്യമായ മത്സ്യ കുഞ്ഞുങ്ങളെ ആഭ്യന്തരമായി ഉൽപ്പാദിപ്പിക്കുവാനും ക്യാമ്പയിൻ ലക്ഷ്യമിടുന്നു. നിലവിലുള്ള 5 കോടി ശേഷിയിൽ നിന്നും അടുത്ത 3 വർഷം കൊണ്ട് 12 കോടി വർദ്ധിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങളാണ് ഒരുക്കിയിട്ടുള്ളതെന്ന് മന്ത്രി ഉദ്ഘാടന പ്രസംഗത്തിൽ അറിയിച്ചു
 

അടുത്ത 3 വർഷം കൊണ്ട് 3100 ഹെക്ടർ വിസ്തീർണ്ണമുള്ള 19000 ൽ അധികം കുളങ്ങളിലും 36000 ഹെക്ടർ വിസ്തീർണ്ണമുള്ള1300 ഓളം പാടശേഖരങ്ങളിലും മത്സ്യ കൃഷി വ്യാപിപ്പിക്കുന്നതാണ്. ഈ ക്യാമ്പയിൻ പദ്ധതി പ്രകാരം പ്രതിവർഷം 32000 ടൺ മത്സ്യം അധികമായി ഉൽപ്പാദിപ്പിക്കാൻ കഴിയും .ഇതിനാവശ്യമായ മത്സ്യ കുഞ്ഞുങ്ങളെ ആഭ്യന്തരമായി ഉൽപ്പാദിപ്പിക്കുവാനും ക്യാമ്പയിൻ ലക്ഷ്യമിടുന്നു.

നിലവിലുള്ള 5 കോടി ശേഷിയിൽ നിന്നും അടുത്ത 3 വർഷം കൊണ്ട് 12 കോടി വർദ്ധിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങളാണ് ഒരുക്കിയിട്ടുള്ളതെന്ന് മന്ത്രി ഉദ്ഘാടന പ്രസംഗത്തിൽ അറിയിച്ചു .

തുടർന്ന് ബ്ലോക്ക്‌ തലത്തിൽ 141 കേന്ദ്രങ്ങളിലായി എം എൽ എ മാർ, മേയർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമാർ , മുൻസിപ്പൽ ചെയർമാൻമ്മാർ , ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാർ മറ്റ് ജനപ്രതിനിധികൾ എന്നിവരുടെ നേതൃത്വത്തിൽ കർഷകരെ ആദരിക്കലും തദ്ദേശ സ്ഥാപനത്തിൽ ”അക്വാ കൾച്ചർ റിസോഴ്സസ് ” പുസ്തകത്തിന്റെ പ്രകാശനവും പൊതുകുളങ്ങളിലെ മത്സ്യക്കുഞ്ഞ് നിക്ഷേപവും നടന്നു.

141 കേന്ദ്രങ്ങളിലായി സംഘടിപ്പിക്കപ്പെട്ട പരിപാടിയിൽ 5000 ഓളം കർഷകർ ഓൺലൈനായി പങ്കെടുത്തു.എല്ലാ കേന്ദ്രങ്ങളിലും മത്സ്യകർഷകരെ ആദരിക്കുകയും നൂതന മത്സ്യ കൃഷിയെ സംബന്ധിച്ചുള്ള ഡോക്യുമെന്ററി പ്രദർശിപ്പിക്കുകയും ചെയ്തു.അതാത് പഞ്ചായത്തുകളിലെ മത്സ്യകൃഷിയുടെ സാധ്യതകളെക്കുറിച്ച് വിദഗ്ധർ ക്ലാസുകൾ നടത്തി.

ബ്ലോക്ക്‌ തലത്തിൽ നടന്ന പരിപാടിയിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ. ബിന്ദു, കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ്, റവന്യു വകുപ്പ് മന്ത്രി കെ. രാജൻ തുടങ്ങിയ മന്ത്രിമാർ ഉൾപ്പെടെ 82 എം.എൽ. എ മാർ പങ്കെടുത്തു. കൂടാതെ എറണാകുളം തൃശൂർ, കോഴിക്കോട്, കണ്ണൂർ കോർപ്പറേഷൻ മേയർമാരും,7 ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌മാരും,12 മുൻസിപ്പൽ ചെയർമാൻമാരും,109 ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌മാരും,400 ലധികം പഞ്ചായത്ത്‌ പ്രസിഡന്റ്‌മാരും പരിപാടിയുടെ ഭാഗമായി .

ഇതിനകം തന്നെ മന്ത്രിയുടെ ഫേസ്ബുക് പേജിലും 50000 ൽ അധികം പേർ വീക്ഷിച്ചു.