വികസിത ഭാരത ആശയങ്ങള്‍ പ്രധാനമന്ത്രിയുമായി പങ്കുവെക്കാന്‍ യുവാക്കള്‍ക്ക് അവസരം

പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ ആഹ്വാനം ചെയ്തതു പോലെ യുവ നേതാക്കളെ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവരാന്‍ ഇത് ലക്ഷ്യമിടുന്നു
 

നാഷണല്‍ യൂത്ത് ഫെസ്റ്റിവല്‍ 2025 ന്റെ ഭാഗമായി ന്യൂഡല്‍ഹിയിലെ ഭാരത് മണ്ഡപത്തില്‍ ജനുവരി 11, 12 തീയ്യതികളില്‍ സംഘടിപ്പിക്കുന്ന വികസിത് ഭാരത് യങ് ലീഡേഴ്‌സ് ഡയലോഗ് പരിപാടിയുടെ ഭാഗമായി 15 മുതല്‍ 29 വയസ്സുവരെ പ്രായമുള്ള യുവതി യുവാക്കള്‍ക്കു വേണ്ടി നവംബര്‍ 25നും ഡിസംബര്‍ 5 നും ഇടയില്‍ മേരാ യുവ ഭാരത് (മൈ ഭാരത്) പ്ലാറ്റ്ഫോമില്‍ ഡിജിറ്റല്‍ ക്വിസില്‍ മത്സരം സംഘടിപ്പിക്കുമെന്ന് തിരുവനന്തപുരം പ്രസ്സ് ക്ലബില്‍ നടന്ന പ്രസ്സ് മീറ്റില്‍ നെഹ്റു യുവ കേന്ദ്ര സ്റ്റേറ്റ് ഡയറക്ടര്‍ എം.അനില്‍ കുമാര്‍ അറിയിച്ചു. വിജയികളാകുന്ന വര്‍ക്ക് അടുത്ത ഘട്ടത്തിലേക്ക് യോഗ്യത നേടാം.

രണ്ടാം ഘട്ടത്തില്‍ ഉപന്യാസം / ബ്ലോഗ് എഴുത്ത് മത്സരം മൂന്നാം ഘട്ടത്തില്‍ വികസിത് ഭാരത് വിഷന്‍ പിച്ച് ഡെക്ക്: സംസ്ഥാനതല അവതരണങ്ങളും ഈ ഘട്ടങ്ങളില്‍ വിജയിക്കുന്നവര്‍ ജനുവരി 11 മുതല്‍ 12 നടക്കുന്ന വരെ ദേശീയ യുവജനോത്സവത്തില്‍ വിവിധ പ്രമേയത്തില്‍ അധിഷ്ഠിതമായ പങ്കെടുക്കും ഭാരതത്തിനായുള്ള തങ്ങളുടെ കാഴ്ചപ്പാടുകളും ആശയങ്ങളും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിക്ക് മുന്നില്‍ നേരിട്ട് അവതരിപ്പിക്കും. വ്യത്യസ്ത മേഖലയില്‍ നിന്ന് തിരഞ്ഞെടുക്കുന്ന 3000 യുവാക്കള്‍ ജനുവരിയില്‍ നടക്കുന്ന പരിപാടിയില്‍ പങ്കെടുക്കും.

കായികതാരങ്ങള്‍ക്കും യുവ നേതാക്കള്‍ക്കും പ്രധാനമന്ത്രിയുമായി നേരിട്ട് ഇടപഴകാനുള്ള അവസരം ഒളിമ്പ്യന്‍ മുഹമ്മദ് അനസ് യഹിയ എടുത്തുകാണിച്ചു, അതേസമയം ഒളിമ്പ്യന്‍ ജ്യോതിക ശ്രീ ദണ്ഡി പങ്കെടുക്കുന്നവരെ ഈ അവസരം പ്രയോജനപ്പെടുത്താന്‍ പ്രോത്സാഹിപ്പിച്ചു. വാര്‍ത്താ സമ്മേളനത്തില്‍ സായ് എല്‍എന്‍സിപിഇ ഡയറക്ടര്‍ സി ദണ്ഡപാണി പങ്കെടുത്തു

പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ ആഹ്വാനം ചെയ്തതു പോലെ യുവ നേതാക്കളെ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവരാന്‍ ഇത് ലക്ഷ്യമിടുന്നു. സുതാര്യവും ജനാധിപത്യപരവും യോഗ്യതാധിഷ്ഠിതവുമായ തെരഞ്ഞെടുപ്പ് സംവിധാനത്തിലൂടെ വികസിത ഭാരതത്തിലേക്ക് യുവാക്കളുടെ അര്‍ത്ഥവത്തായ സംഭാവന ഉറപ്പാക്കുകയാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്.

ഇതു സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ (https://mybharat.gov.in/)  എന്ന പ്ലാറ്റഫോമില്‍ ലഭ്യമാണ്