പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ മാധ്യമങ്ങളോട് പറഞ്ഞത്

സംസ്ഥാനത്ത് കോവിഡ് ദുരന്ത നിവാരണ കമ്മിഷന് രൂപീകരിക്കാന് സര്ക്കാര് തയാറാകണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്. കോവിഡ് ദുരന്ത നിവാരണ കമ്മിഷന് രൂപീകരിച്ച് എല്ലാ മേഖലകളിലും ഉണ്ടായിരിക്കുന്ന തളര്ച്ച പഠിച്ച് പരിഹാര നടപടികള് സ്വീകരിക്കണം. തെരഞ്ഞെടുപ്പ് കഴിഞ്ഞതിനാല് എന്തുവേണമെങ്കിലും സംഭവിച്ചോട്ടെയെന്ന നിലപാടിലാണ് സര്ക്കാര്. സാധാരണക്കാര്ക്ക് ഒരു തരത്തിലുള്ള സഹായവും എത്തിക്കുന്നില്ല. ഇത് സങ്കടകരമായ അവസ്ഥയാണെന്ന് വി.ഡി സതീശന് പറഞ്ഞു. കേരളത്തിലെ കേവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് സര്ക്കാരിന്റെ സമീപനത്തില് ആരോഗ്യ പ്രവര്ത്തകരില്നിന്നും വ്യാപക എതിര്പ്പ് ഉയര്ന്നിരിക്കുകയാണ്. ടിപിആര് കണക്കാക്കുന്ന
 

സംസ്ഥാനത്ത് കോവിഡ് ദുരന്ത നിവാരണ കമ്മിഷന്‍ രൂപീകരിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. കോവിഡ് ദുരന്ത നിവാരണ കമ്മിഷന്‍ രൂപീകരിച്ച് എല്ലാ മേഖലകളിലും ഉണ്ടായിരിക്കുന്ന തളര്‍ച്ച പഠിച്ച് പരിഹാര നടപടികള്‍ സ്വീകരിക്കണം. തെരഞ്ഞെടുപ്പ് കഴിഞ്ഞതിനാല്‍ എന്തുവേണമെങ്കിലും സംഭവിച്ചോട്ടെയെന്ന നിലപാടിലാണ് സര്‍ക്കാര്‍. സാധാരണക്കാര്‍ക്ക് ഒരു തരത്തിലുള്ള സഹായവും എത്തിക്കുന്നില്ല. ഇത് സങ്കടകരമായ അവസ്ഥയാണെന്ന് വി.ഡി സതീശന്‍ പറഞ്ഞു.

കേരളത്തിലെ കേവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് സര്‍ക്കാരിന്റെ സമീപനത്തില്‍ ആരോഗ്യ പ്രവര്‍ത്തകരില്‍നിന്നും വ്യാപക എതിര്‍പ്പ് ഉയര്‍ന്നിരിക്കുകയാണ്. ടിപിആര്‍ കണക്കാക്കുന്ന രീതി, കണ്ടെയ്ന്‍മെന്റ് സോണുകള്‍, ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ നിശ്ചയിക്കുന്ന രീതി എന്നിവയിലാണ് ആരോഗ്യ പ്രവര്‍ത്തകരുടെ എതിര്‍പ്പ്. അശാസ്ത്രീയമായ ഈ നിയന്ത്രണങ്ങളില്‍ ജനങ്ങളും പ്രതിഷേധത്തിലാണ്. കഴിഞ്ഞ തവണ വിവിധ വായ്പകള്‍ക്ക് മൊറട്ടോറിയം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഈ വര്‍ഷം ബാങ്കുകളുടെ യോഗം പോലും സര്‍ക്കാര്‍ വിളിച്ചുചേര്‍ത്തിട്ടില്ല. കുടുംബശ്രീ വായ്പകള്‍ക്കു പോലും മൊറട്ടോറിയമില്ല. വട്ടിപ്പലിശക്കാരും ബ്ലേഡ് കമ്പനിക്കാരും സാധാരണക്കാരെ പീഡിപ്പിക്കുകയാണ്. സര്‍ക്കാര്‍ ഇത് കണ്ടില്ലെന്നു നടിച്ച് കണ്ണുംപൂട്ടിയിരിക്കുന്നു. ജനങ്ങള്‍ കടക്കെണിയില്‍പ്പെട്ട് ആത്മഹത്യയുടെ വക്കിലാണ്. കഴിഞ്ഞ ദിവസം കോഴിക്കോട് കച്ചവടക്കാര്‍ നടത്തിയ പ്രതിഷേധം സാധാരണക്കാര്‍ കടക്കണെയില്‍പ്പെട്ടതിന്റെ പ്രതീകമാണ്. ഈ സാഹചര്യത്തില്‍ ബാങ്കുകളുടെ യോഗം വിളിച്ചുചേര്‍ത്ത് നടപടിയെടുക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്ന് വി.ഡി സതീശന്‍ ആവശ്യപ്പെട്ടു.

എസ്.സി, എസ്.ടി ഫണ്ട് തട്ടിപ്പ് സി.പി.എം നേതാക്കളുടെ അറിവോടെ

എസ്.സി, എസ്.ടി ഫണ്ട് തട്ടിയെടുത്തതില്‍ ഉന്നതരായ സി.പി.എം നേതാക്കള്‍ക്കും പങ്കുണ്ടെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുണ്ടായിരിക്കുന്നു. തട്ടിപ്പ് ഒളിപ്പിച്ചുവച്ച് ഡിപ്പാര്‍ട്ട്‌മെന്റല്‍ എന്‍ക്വയറി മാത്രമാക്കി മാറ്റരുത്. പാശ്വവല്‍ക്കരിക്കപ്പെട്ട ഒരു വിഭാഗത്തിന് കിട്ടേണ്ട ഫണ്ടുകള്‍ ഭരണകക്ഷിയുടെ രാഷ്ട്രീയ നേതൃത്വത്തിന്റെ അറിവോടെ തട്ടിപ്പുനടത്തിയിട്ട് അത് ഒളിപ്പിച്ചുവയ്ക്കാന്‍ ശ്രമിച്ചതാണ് ഏറ്റവും വലിയ തെറ്റ്. മുന്‍ മന്ത്രിക്കും മന്ത്രിസഭയിലെ അംഗങ്ങള്‍ക്കും അത് അറിയമായിരുന്നിട്ടും മുതിര്‍ന്ന സി.പി.എം നേതാക്കള്‍ക്ക് പരാതി നല്‍കിയിട്ടും അവര്‍ ഒളിച്ചുവയ്ക്കുകയാണ് ചെയ്തത്. ഒരു തട്ടിപ്പ് നടന്നാല്‍ അത് ബന്ധപ്പെട്ടവരെ അറിയിക്കേണ്ട ബാധ്യതയുണ്ടെന്ന് വി.ഡി സതീശന്‍ പറഞ്ഞു.

തര്‍ക്കം സി.പി.എമ്മും കിറ്റെക്‌സും തമ്മില്‍;പ്രതിപക്ഷത്തെ കക്ഷി ചേര്‍ക്കേണ്ട

കിറ്റെക്‌സ് മാനേജ്‌മെന്റുമായി സംസാരിച്ച് ന്യായമായ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ തയാറാകണം. ഇത് സിപിഎമ്മും കിറ്റെക്‌സും തമ്മിലുള്ള തര്‍ക്കമാണ്. ഇതില്‍ പ്രതിപക്ഷം കക്ഷിയല്ല. തെരഞ്ഞെടുപ്പ് കാലത്ത് സി.പി.എം നേതൃത്വവുമായി ഏറ്റവും അടുത്ത ബന്ധം കിറ്റെക്‌സ് മാനേജ്‌മെന്റിനുണ്ടായിരുന്നു. പിന്നീട് അവര്‍ തമ്മിലുള്ള തര്‍ക്കം എന്താണെന്ന് ഞങ്ങള്‍ക്ക് അറിയില്ല. കുന്നത്തുനാട് എം.എല്‍.എയും സി.പി.എമ്മും കൊടുത്ത പരാതിയില്‍ നടത്തിയ പരിശോധനകളെയാണ് കിറ്റെക്‌സ് മാനേജ്‌മെന്റ് പീഡനം എന്നു വിശേഷിപ്പിച്ചത്. ഒരു കമ്പനിയും സംസ്ഥാനത്ത് നിന്നും പോകാന്‍ പ്രതിപക്ഷം കൂട്ടുനില്‍ക്കില്ല. ഈ വ്യവസായം കേരളത്തില്‍ നിലനില്‍ക്കണമെന്നതാണ് യു.ഡി.എഫ് നിലപാട്. പരാതികള്‍ വന്നാല്‍ പരിശോധന നടത്തണം. എന്നാല്‍ പരിശോധന പീഡനമാകരുതെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.