പിണറായി വിജയനെതിരെ അഴിമതിക്കേസിൽ കോഴ വിവാദവുമായി അഞ്ചാം തവണയും എറണാകുളം എൻഫോഴ്സ്മെന്റ് ഓഫീസിൽ ഹാജരാവാൻ സമ്മൻസ് അയച്ചിരിക്കുകയാണ്.
എസ്എൻസി ലാവ്ലിൻ അഴിമതിക്കേസിൽ പിണറായി വിജയനെതിരെ കോടികളുടെ കോഴ വിവാദവുമായി ക്രൈം ചീഫ് എഡിറ്റർ ടി പി നന്ദകുമാർ നൽകിയ പരാതിയിൽ തെളിവുകൾ ശേഖരിക്കാനായി അഞ്ചാം തവണയും എറണാകുളം എൻഫോഴ്സ്മെന്റ് ഓഫീസിൽ ഹാജരാവാൻ സമ്മൻസ് അയച്ചിരിക്കുകയാണ്. സ്വരലയ അഴിമതിക്കേസുമായി ബന്ധപ്പെട്ട് എംഎ ബേബിക്കെതിരെയും തോമസ് ഐസക് വഴി എഫ്സിആർഎ ലംഘനം നടത്തി ചാരപ്രവർത്തനത്തിന്റെ ഭാഗമായി വിദേശത്തു നിന്നും ശാസ്ത്രസാഹിത്യ പരിഷത്തിന് വന്ന 18 കോടി രൂപയുടെയും എസ്എൻസി ലാവ്ലിൻ അഴിമതിക്കേസിൽ നടന്ന 375 കോടി രൂപയുടെ കള്ളപ്പണ ഇടപാടിനെക്കുറിച്ചും അന്വേഷിക്കണമെന്നാവശ്യപ്പെട്ടാണ് ക്രൈം ചീഫ് എഡിറ്ററുടെ പരാതി.
2021 ജൂലൈ 8 ( നാളെ) ന് ഹാജരാവാനാണ് സമ്മൻസ് അയച്ചിരിക്കുന്നത്.