വായന പക്ഷാചരണം: വിദ്യാർഥികൾക്കായി ഓൺലൈൻ മത്സരം

വായന പക്ഷാചരണത്തിന്റെ ഭാഗമായി ജില്ലാ ഇൻഫർമേഷൻ ഓഫിസിന്റെ നേതൃത്വത്തിൽ തിരുവനന്തപുരം ജില്ലയിലെ അപ്പർ പ്രൈമറി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിദ്യാർഥികൾക്കായി ഓൺലൈൻ മത്സരം സംഘടിപ്പിക്കുന്നു. വായിച്ചിട്ടുള്ള മലയാള പുസ്തകത്തെക്കുറിച്ച് രണ്ടു പേജിൽ കവിയാത്തവിധം മലയാളത്തിൽ ആസ്വാദന കുറിപ്പ് തയാറാക്കി vayana.prd2021@gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ അയക്കണം. ഒപ്പം വിദ്യാർഥിയുടെ സ്കൂൾ, ക്ലാസ്, വിലാസം, ഫോൺ നമ്പർ എന്നീ വിവരങ്ങൾ അടങ്ങുന്ന ബയോഡാറ്റയും അയക്കണം. മൂന്നു വിഭാഗങ്ങളിലും ഒന്നും രണ്ടും സ്ഥാനക്കാർക്ക് സർട്ടിഫിക്കറ്റും മൊമെന്റോയും നൽകും. ജൂലൈ ഏഴിനു
 

വായന പക്ഷാചരണത്തിന്റെ ഭാഗമായി ജില്ലാ ഇൻഫർമേഷൻ ഓഫിസിന്റെ നേതൃത്വത്തിൽ തിരുവനന്തപുരം ജില്ലയിലെ അപ്പർ പ്രൈമറി, ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി വിദ്യാർഥികൾക്കായി ഓൺലൈൻ മത്സരം സംഘടിപ്പിക്കുന്നു. വായിച്ചിട്ടുള്ള മലയാള പുസ്തകത്തെക്കുറിച്ച് രണ്ടു പേജിൽ കവിയാത്തവിധം മലയാളത്തിൽ ആസ്വാദന കുറിപ്പ് തയാറാക്കി vayana.prd2021@gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ അയക്കണം. ഒപ്പം വിദ്യാർഥിയുടെ സ്‌കൂൾ, ക്ലാസ്, വിലാസം, ഫോൺ നമ്പർ എന്നീ വിവരങ്ങൾ അടങ്ങുന്ന ബയോഡാറ്റയും അയക്കണം. മൂന്നു വിഭാഗങ്ങളിലും ഒന്നും രണ്ടും സ്ഥാനക്കാർക്ക് സർട്ടിഫിക്കറ്റും മൊമെന്റോയും നൽകും. ജൂലൈ ഏഴിനു വൈകിട്ട് അഞ്ചിനു മുൻപ് ലഭിക്കത്തക്കവിധമാണ് കുറിപ്പുകൾ അയക്കേണ്ടത്. കൂടുതൽ വിവരങ്ങൾക്ക് 0471 2731300.