മരംമുറിയുമായി ബന്ധപ്പെട്ട വിവിധ വകുപ്പുകളുടെ അന്വേഷണ റിപ്പോർട്ടുകൾ പ്രത്യേക സംഘത്തിന് കൈമാറണമെന്ന് നിർദ്ദേശം

മരംമുറിയുമായി ബന്ധപ്പെട്ട വിവിധ വകുപ്പുകളുടെ അന്വേഷണ റിപ്പോർട്ടുകൾ പ്രത്യേക സംഘത്തിന് കൈമാറണമെന്ന് നിർദ്ദേശം. പ്രകൃതി സമ്പത്ത് കൊള്ളയടിച്ചതുമായി ബന്ധപ്പെട്ട അന്വേഷണങ്ങളുടെ വിവരങ്ങളാണ് കൈമാറേണ്ടതെന്നാണ് ആഭ്യന്തര സെക്രട്ടറിയുടെ ഉത്തരവ്. തുടരന്വേഷണ കാര്യത്തിൽ പ്രത്യേകസംഘം തീരുമാനമെടുക്കും. പല അന്വേഷണങ്ങൾ നടക്കുന്നത് പ്രത്യേക സംഘത്തിന്റെ അന്വേഷണത്തെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി പൊലീസ് മേധാവിയാണ് സർക്കാരിനെ സമീപിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ്. അതിനിടെ, മരം മുറിയുടെ രേഖകൾ വിവരാവകാശ പ്രകാരം നൽകിയ റവന്യൂ അണ്ടർ സെക്രട്ടറി അവധിയിൽ പ്രവേശിച്ചു. രേഖകൾ നൽകിയതിന് പിന്നാലെയാണ് അവധിയിൽ
 

മരംമുറിയുമായി ബന്ധപ്പെട്ട വിവിധ വകുപ്പുകളുടെ അന്വേഷണ റിപ്പോർട്ടുകൾ പ്രത്യേക സംഘത്തിന് കൈമാറണമെന്ന് നിർദ്ദേശം. പ്രകൃതി സമ്പത്ത് കൊള്ളയടിച്ചതുമായി ബന്ധപ്പെട്ട അന്വേഷണങ്ങളുടെ വിവരങ്ങളാണ് കൈമാറേണ്ടതെന്നാണ് ആഭ്യന്തര സെക്രട്ടറിയുടെ ഉത്തരവ്.

തുടരന്വേഷണ കാര്യത്തിൽ പ്രത്യേകസംഘം തീരുമാനമെടുക്കും. പല അന്വേഷണങ്ങൾ നടക്കുന്നത് പ്രത്യേക സംഘത്തിന്റെ അന്വേഷണത്തെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി പൊലീസ് മേധാവിയാണ് സർക്കാരിനെ സമീപിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ്.

അതിനിടെ, മരം മുറിയുടെ രേഖകൾ വിവരാവകാശ പ്രകാരം നൽകിയ റവന്യൂ അണ്ടർ സെക്രട്ടറി അവധിയിൽ പ്രവേശിച്ചു.

രേഖകൾ നൽകിയതിന് പിന്നാലെയാണ് അവധിയിൽ പ്രവേശിച്ചത്.അവധി അപേക്ഷ കഴിഞ്ഞയാഴ്ച ലഭിച്ചതാണെന്നും ഇതിൻ്റെ അടിസ്ഥാനത്തിലാണ് തീരുമാനമെന്നും വിവരാവകാശ നിയമ പ്രകാരം രേഖകൾ നൽകിയതുമായി ഇതിന് ബന്ധമില്ലെന്നുമാണ് റവന്യൂ വകുപ്പ് നൽകിയ വിശദീകരണം.