പിടിഎകൾക്ക്  വിവരാവകാശ  നിയമം ബാധകം

 

സർക്കാർ മാനദണ്ഡങ്ങൾ പ്രകാരം പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപക-രക്ഷാകർതൃ സംഘടനകൾക്കു വിവരാവകാശ നിയമം ബാധകമാണെന്ന് സംസ്ഥാന വിവരാവകാശ കമ്മീഷൻ. എറണാകുളം ഗവ. ഗസ്റ്റ് ഹൗസിൽ ചേർന്ന സിറ്റിംഗിൽ
മുവാറ്റുപുഴ ഗവ. ടി ടി ഐയുമായി ബന്ധപ്പെട്ട പരാതി പരിഗണിക്കവേയാണ് കമ്മീഷണർ ഡോ. കെ.എം ദിലീപ് ഇക്കാര്യം വ്യക്തമാക്കിയത്.  PTA യുടെ സെക്രട്ടറി അതത് സ്ഥാപന മേധാവിയായിരിക്കും. വിവരാവകാശത്തിനുള്ള അപേക്ഷ സെക്രട്ടറി വഴി ലഭിച്ചാൽ മറുപടി തിരികെ നൽകാൻ PTA ബാധ്യസ്ഥമാണ്. സർക്കാർ നിയന്ത്രണങ്ങൾക്കും മാനദണ്ഡങ്ങൾക്കും അനുസരിച്ചാണ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നത്.
സിറ്റിംഗിൽ ആകെ 37 പരാതികളാണ് ലഭിച്ചത്. 32 എണ്ണം തീർപ്പാക്കി. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ, റവന്യൂ ഉൾപ്പെടെയുള്ള വകുപ്പുകളുമായി ബന്ധപ്പെട്ട പരാതികളായിരുന്നു ഏറെയും.