വെങ്ങാനൂര്‍ തീ പൊള്ളലേറ്റ് മരിച്ച യുവതിയുടെ വീട് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ സന്ദര്‍ശിച്ചു

വെങ്ങാനൂര് തീ പൊള്ളലേറ്റ് മരിച്ച യുവതിയുടെ വീട് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന് സന്ദര്ശിച്ചു തിരുവനന്തപുരം: തിരുവനന്തപുരം വെങ്ങാനൂര് ചിറത്തല വിളാകത്ത് ഭര്തൃവീട്ടില് ദുരൂഹ സാഹചര്യത്തില് യുവതി മരിച്ചതില് സമഗ്ര അന്വേഷണം വേണമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്. ചിറത്തല വിളാകം സ്വദേശിഅശോകന്റെ മകള് അര്ച്ചന (22) തീ പൊള്ളലേറ്റ് മരിച്ചതില് ബന്ധുക്കളും നാട്ടുകാരും ഏറെ സംശയങ്ങള് ഉയര്ത്തുന്നുണ്ട്. പൊലീസ് അന്വേഷണം ശരിയായരീതിയില് അല്ലെന്ന ആരോപണങ്ങളുമുണ്ട്. ഈ സാഹചര്യത്തില് കുടുംബത്തിന്റെ പരാതി പരിഗണിച്ച് വിശദമായി
 

വെങ്ങാനൂര്‍ തീ പൊള്ളലേറ്റ് മരിച്ച യുവതിയുടെ വീട് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ സന്ദര്‍ശിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം വെങ്ങാനൂര്‍ ചിറത്തല വിളാകത്ത് ഭര്‍തൃവീട്ടില്‍ ദുരൂഹ സാഹചര്യത്തില്‍ യുവതി മരിച്ചതില്‍ സമഗ്ര അന്വേഷണം വേണമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍. ചിറത്തല വിളാകം സ്വദേശി
അശോകന്റെ മകള്‍ അര്‍ച്ചന (22) തീ പൊള്ളലേറ്റ് മരിച്ചതില്‍ ബന്ധുക്കളും നാട്ടുകാരും ഏറെ സംശയങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. പൊലീസ് അന്വേഷണം ശരിയായരീതിയില്‍ അല്ലെന്ന ആരോപണങ്ങളുമുണ്ട്. ഈ സാഹചര്യത്തില്‍ കുടുംബത്തിന്റെ പരാതി പരിഗണിച്ച് വിശദമായി അന്വേഷണം ആവശ്യമാണെന്ന് മന്ത്രി പറഞ്ഞു.കേരളത്തില്‍ സ്ത്രീകള്‍ക്കും,കുട്ടികള്‍ക്കും സുരക്ഷിതമായി ജീവിക്കാന്‍ കഴിയുന്ന സാഹചര്യം ഒരുക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി ശക്തമായ നടപടികളുമായി മുന്നോട്ട് പോകുമെന്നും മന്ത്രി വ്യക്തമാക്കി.അര്‍ച്ചനയുടെ വീട്ടിലെത്തി മാതാപിതാക്കളെ കണ്ട ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി