റവന്യു സെക്രട്ടേറിയറ്റ് പ്രവര്‍ത്തനമാരംഭിച്ചു

റവന്യു വകുപ്പിന് കീഴില് റവന്യു സെക്രട്ടേറിയറ്റ് പ്രവര്ത്തനമാരംഭിച്ചു. റവന്യു സെക്രട്ടേറിയറ്റിന്റെ ആദ്യ യോഗം മന്ത്രി കെ.രാജന്റെ അദ്ധ്യക്ഷതയില് നടന്നു. റവന്യൂ-ഭവന നിര്മ്മാണ മന്ത്രാലയത്തിന് കീഴിലുള്ള വിവിധ വകുപ്പുകളുടെ മേധാവികളെ ഉള്പ്പെടുത്തി കൊണ്ടാണ് റവന്യു സെക്രട്ടേറിയറ്റ് രൂപീകരിച്ചത്. എല്ലാ ബുധനാഴ്ചയും ഇതിന്റെ യോഗം ചേര്ന്ന് റവന്യു വകുപ്പിലെ പ്രവര്ത്തനങ്ങള് വിലയിരുത്തുവാന് തീരുമാനിച്ചിരിക്കുകയാണ്. റവന്യു ഇന്ഫര്മേഷന് ബ്യുറോ, റവന്യു ബുള്ളറ്റിന്, റവന്യു കോള് സെന്റര് എന്നിവ തുടങ്ങാന് യോഗത്തില് തീരുമാനമായി. റവന്യു വകുപ്പിന് ഒരു ആസ്ഥാന മന്ദിരം, റവന്യു ഭവന്
 

റവന്യു വകുപ്പിന് കീഴില്‍ റവന്യു സെക്രട്ടേറിയറ്റ് പ്രവര്‍ത്തനമാരംഭിച്ചു. റവന്യു സെക്രട്ടേറിയറ്റിന്റെ ആദ്യ യോഗം മന്ത്രി കെ.രാജന്റെ അദ്ധ്യക്ഷതയില്‍ നടന്നു. റവന്യൂ-ഭവന നിര്‍മ്മാണ മന്ത്രാലയത്തിന് കീഴിലുള്ള വിവിധ വകുപ്പുകളുടെ മേധാവികളെ ഉള്‍പ്പെടുത്തി കൊണ്ടാണ് റവന്യു സെക്രട്ടേറിയറ്റ് രൂപീകരിച്ചത്. എല്ലാ ബുധനാഴ്ചയും ഇതിന്റെ യോഗം ചേര്‍ന്ന് റവന്യു വകുപ്പിലെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുവാന്‍ തീരുമാനിച്ചിരിക്കുകയാണ്. റവന്യു ഇന്‍ഫര്‍മേഷന്‍ ബ്യുറോ, റവന്യു ബുള്ളറ്റിന്‍, റവന്യു കോള്‍ സെന്റര്‍ എന്നിവ തുടങ്ങാന്‍ യോഗത്തില്‍ തീരുമാനമായി. റവന്യു വകുപ്പിന് ഒരു ആസ്ഥാന മന്ദിരം, റവന്യു ഭവന്‍ പണിയണമെന്ന നിര്‍ദ്ദേശവും യോഗം മുന്നോട്ടു വച്ചു. വകുപ്പിന് കീഴില്‍ നടന്നു വരുന്ന വിവിധ പദ്ധതികളുടെ പുരോഗതി യോഗം വിലയിരുത്തി. കോവിഡ് രോഗത്തിന് ശമനം വന്നാലുടന്‍ റവന്യു അദാലത്തുകള്‍ വിളിച്ചു ചേര്‍ക്കാനും യോഗത്തില്‍ ധാരണയായി. വില്ലേജ് ഓഫീസുകളുടെ നിര്‍മ്മാണം ജനകീയ പങ്കാളിത്തത്തോടു ചാത്തന്നൂര്‍ മോഡലില്‍ നടത്തുന്നതിനും യോഗം തീരുമാനമെടുത്തു. വില്ലേജ് തല ജനകീയ സമിതികള്‍ പുനസംഘടിപ്പിച്ച് പ്രവര്‍ത്തന സജ്ജമാക്കുന്നതിനും തീരുമാനമെടുത്തു.
റവന്യൂ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, ലാന്റ് റവന്യൂ കമ്മീഷണര്‍, സര്‍വ്വെ ഡയറക്ടര്‍, ദുരന്ത നിവാരണ കമ്മീഷണര്‍, ഹൗസിംഗ് ബോര്‍ഡ് കമ്മീഷണര്‍, ഐ എല്‍ ഡി എം ഡയറക്ടര്‍, നിര്‍മ്മിതി കേന്ദ്രം ഡയറക്ടര്‍ എന്നിവരാണ് യോഗത്തില്‍ പങ്കെടുത്തത് .സമാനമായ യോഗങ്ങള്‍ ജില്ലാ തലത്തിലും വിളിച്ചുചേര്‍ക്കണമെന്ന് ജില്ലാ കളക്ടര്‍മാര്‍ക്ക് മന്ത്രി നിര്‍ദ്ദേശം നല്‍കി. വകുപ്പുകളുടെ സുഗമമായ പ്രവര്‍ത്തനവും പൊതുജനങ്ങള്‍ക്ക് സേവനങ്ങള്‍ ലളിതമായ മാര്‍ഗങ്ങളിലൂടെ കരഗതമാക്കുകയുമാണ് ഇത്തരം യോഗങ്ങളുടെ ലക്ഷ്യമെന്ന് മന്ത്രി ആമുഖമായി പറഞ്ഞു. വില്ലേജ് ഓഫീസര്‍മാര്‍ തൊട്ടുള്ള റവന്യൂ ഉദ്യോഗസ്ഥരുടെ യോഗം മൂന്ന് മാസക്കാലയളവില്‍ വിളിച്ചു ചേര്‍ക്കാനും മന്ത്രി നിര്‍ദ്ദേശിച്ചു.
മന്ത്രാലയത്തിനു കീഴിലുള്ള വകുപ്പുകളുടെ സേവനങ്ങളെ ആധുനികവല്‍ക്കരിക്കുന്നതിനൊപ്പം ജനകീയമാക്കുക കൂടിയാണ് ലക്ഷ്യം. ഒരു വര്‍ഷത്തിനകം വകുപ്പിന്റെ പ്രവര്‍ത്തനങ്ങളെ പുന:ക്രമീകരിക്കുവാനും സുതാര്യമാക്കുവാനും വേണ്ട നടപടികള്‍ കൈകൊള്ളുമെന്ന് മന്ത്രി
കെ രാജന്‍ പറഞ്ഞു.