ജനകീയാസൂത്രണത്തിന്റെ ഓർമ്മ എഴുതാൻ തോമസ് ഐസക്കിന്റെ ആഹ്വാനം

കേരളവികസനത്തിലെ വഴിത്തിരിവും അധികാരവികേന്ദ്രീകരണചരിത്രത്തിലെ നാഴികക്കല്ലുമായ ജനകീയാസൂത്രണപ്രസ്ഥാനം ഓഗസ്റ്റ് 17-നു രജതജൂബിലി ആഘോഷിക്കാൻ ഒരുങ്ങുന്ന സാഹചര്യത്തിൽ അതിന്റെ ജനകീയചരിത്രം രചിക്കുന്നു. ജനകീയാസൂത്രണവുമായി ബന്ധപ്പെട്ടിട്ടുള്ള എല്ലാവരെയും അവരവരുടെ ഓർമ്മകൾ ജൂലൈ 17-നു ഫേസ്ബുക്കിൽ പങ്കുവയ്ക്കാൻ പ്രേരിപ്പിക്കുകയും സഹായിക്കുകയും വേണമെന്ന് അഭ്യർത്ഥിച്ച് പ്രധാന അനകീയാസൂത്രണപ്രവർത്തകർക്ക് തോമസ് ഐസക്ക് കത്തയച്ചു. ജനകീയാസൂത്രണത്തിന്റെ നടത്തിപ്പിനു നേതൃത്വം നല്കിയ സംസ്ഥാന ആസൂത്രണബോർഡ് അംഗമായിരുന്നു മുൻ ധനമന്ത്രി തോമസ് ഐസക്ക്. അദ്ദേഹം നിർദ്ദേശിക്കുന്നതുപോലെ ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, റിസോഴ്സ് പേഴ്സൺസ്, സന്നദ്ധസാങ്കേതികസേനാംഗങ്ങൾ, ജില്ലാ-ബ്ലോക്ക് കോർഡിനേറ്റർമാർ, സംസ്ഥാനസെല്ലിൽ പ്രവർത്തിച്ചവർ, സന്നദ്ധപ്രവർത്തകർ
 

കേരളവികസനത്തിലെ വഴിത്തിരിവും അധികാരവികേന്ദ്രീകരണചരിത്രത്തിലെ നാഴികക്കല്ലുമായ ജനകീയാസൂത്രണപ്രസ്ഥാനം ഓഗസ്റ്റ് 17-നു രജതജൂബിലി ആഘോഷിക്കാൻ ഒരുങ്ങുന്ന സാഹചര്യത്തിൽ അതിന്റെ ജനകീയചരിത്രം രചിക്കുന്നു. ജനകീയാസൂത്രണവുമായി ബന്ധപ്പെട്ടിട്ടുള്ള എല്ലാവരെയും അവരവരുടെ ഓർമ്മകൾ ജൂലൈ 17-നു ഫേസ്ബുക്കിൽ പങ്കുവയ്ക്കാൻ പ്രേരിപ്പിക്കുകയും സഹായിക്കുകയും വേണമെന്ന് അഭ്യർത്ഥിച്ച് പ്രധാന അനകീയാസൂത്രണപ്രവർത്തകർക്ക് തോമസ് ഐസക്ക് കത്തയച്ചു. ജനകീയാസൂത്രണത്തിന്റെ നടത്തിപ്പിനു നേതൃത്വം നല്കിയ സംസ്ഥാന ആസൂത്രണബോർഡ് അംഗമായിരുന്നു മുൻ ധനമന്ത്രി തോമസ് ഐസക്ക്.

അദ്ദേഹം നിർദ്ദേശിക്കുന്നതുപോലെ ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, റിസോഴ്സ് പേഴ്സൺസ്, സന്നദ്ധസാങ്കേതികസേനാംഗങ്ങൾ, ജില്ലാ-ബ്ലോക്ക് കോർഡിനേറ്റർമാർ, സംസ്ഥാനസെല്ലിൽ പ്രവർത്തിച്ചവർ, സന്നദ്ധപ്രവർത്തകർ തുടങ്ങിയ വലിയൊരു വിഭാഗം അവരവരുടെ അനുഭവക്കുറിപ്പുകൾ ഇത്തരത്തിൽ ഒറ്റദിവസം പ്രത്യേക ഹാഷ്‌ടാഗോടെ പ്രസിദ്ധീകരിച്ചാൽ അത് ഫേസ്ബുക്കിൽ ഒരു പ്രധാനസംഭവം ആകും എന്നാണു പ്രതീക്ഷിക്കുന്നത്. ഹാഷ് ചിഹ്നത്തോടെ ഒറ്റവാക്കായി #ജനകീയാസൂത്രണജനകീയചരിത്രം എന്നു ടൈപ്പ് ചെയ്യുന്നതാണ് ഹാഷ്‌ടാഗ്. രജതജൂബിലിദിനത്തിനു കൃത്യം ഒരുമാസം മുമ്പുള്ള ജൂലൈ 17 ആണ് ഇതിനു തെരഞ്ഞെടുത്തിട്ടുള്ളത്.

ഇവയെല്ലാം സമാഹരിച്ചു പ്രസിദ്ധീകരിക്കുമെന്നു കത്തിൽ പറയുന്നു. ജനകീയാസൂത്രണവുമായി ബന്ധപ്പെട്ടു കൈവശമുള്ള ചിത്രങ്ങളും നോട്ടീസുകളും രേഖകളും പ്രചാരണസാമഗ്രികളുമെല്ലാം കിലയിലേക്ക് info@kila.ac.in എന്ന ഇ-മെയിൽ വിലാസത്തിലോ നേരൊട്ടോ അയയ്ക്കണമെന്നും അഭ്യർത്ഥിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ അറിയാൻ 9447103667 എന്ന നമ്പരും നല്കിയിട്ടുണ്ട്.

എഴുതപ്പെട്ടിട്ടുള്ള വിവരങ്ങളുടെ ആവർത്തനവു ജനകീയാസൂത്രണത്തെപ്പറ്റിയുള്ള പൊതുവിവരങ്ങളുമല്ല ഓരോരുത്തരുടെയും വ്യക്തിപരമായ പങ്കാളിത്തവും അനുഭവങ്ങളുമാണ് എഴുതേണ്ടതെന്ന് ഐസക്ക് വ്യക്തമാക്കുന്നു. വാങ്മയചരിത്രനിർമ്മിതിയുടെ മാതൃകയിലുള്ള ഇത്തരമൊരു പ്രവർത്തനം ആദ്യമാണ്.

തദ്ദേശഭരണസ്ഥാപനങ്ങളിലുള്ള ഭൂരിപക്ഷം ജനപ്രതിനിധികളും ഉദ്യോഗസ്ഥസംവിധാനങ്ങളിൽ ഉള്ളവരും 40 വയസിൽ താഴെയുള്ളവരാനെന്നു ചൂണ്ടിക്കാട്ടുന്ന അദ്ദേഹം ഈ അനുഭവങ്ങൾ അവരുടെ പ്രവർത്തനങ്ങൾക്ക് ആവേശം പകരുമെന്ന് ഓർമ്മിപ്പിക്കുന്നു. ജനകീയാസൂത്രണപ്രവർത്തകർക്ക് അംഗീകാരവും സന്തോഷവും പകരുന്ന ഈ ഓർമ്മ പങ്കുവയ്ക്കൽ ആവേശപൂർവ്വം ഏറ്റെടുക്കപ്പെടുമെന്നാണു പ്രതീക്ഷിക്കുന്നത്.