തൃശ്ശൂര്‍ കുറ്റിപ്പുറം റോഡ് – നിര്‍മ്മാണ പ്രവൃത്തിയുടെ ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയായി

സംസ്ഥാന പാത 69 ന്റെ ഭാഗമായ തൃശ്ശൂര് കുറ്റിപ്പുറം റോഡില് തൃശ്ശൂര് ജില്ലയില് പെട്ട 33 കി.മീ ദൂരം പ്രവൃത്തിയുടെ ടെണ്ടര് നടപടികളാണ് പൂര്ത്തിയായി. 218.45 കോടി രൂപ ചിലവ് പ്രതീക്ഷിക്കുന്ന പ്രവൃത്തി മുബൈ ആസ്ഥാനമായുള്ള റെ-പി.ആര്.എല് ജോയന്റ് വെങ്ച്വര് കമ്പനിയാണ് ഏറ്റെടുത്തിട്ടുള്ളത്. തൃശ്ശൂര് റൗണ്ടില് നിന്നാരംഭിച്ച് പാട്ടുരായ്ക്കല്, കേച്ചേരി, കുന്നംകുളം, കല്ലുംപുറം വഴി മലപ്പുറം ജില്ലാ അതിര്ത്തി വരെയാണ് നിര്ദ്ദിഷ്ട നിര്മ്മാണപ്രവൃത്തികള്.റീബില്ഡ് കേരള ഇനിഷേറ്റീവ് പദ്ധതിയിലുള്പ്പെടുത്തി നവീകരിക്കുന്ന സംസ്ഥാനപാതയുടെ മേല്നോട്ടചുമതല കെ.എസ്.ടി.പി മൂവ്വാറ്റുപുഴ ഡിവിഷനാണ്. തെക്ക്-വടക്ക്
 

സംസ്ഥാന പാത 69 ന്‍റെ ഭാഗമായ തൃശ്ശൂര്‍ കുറ്റിപ്പുറം റോഡില്‍ തൃശ്ശൂര്‍ ജില്ലയില്‍ പെട്ട 33 കി.മീ ദൂരം പ്രവൃത്തിയുടെ ടെണ്ടര്‍ നടപടികളാണ് പൂര്‍ത്തിയായി. 218.45 കോടി രൂപ ചിലവ് പ്രതീക്ഷിക്കുന്ന പ്രവൃത്തി മുബൈ ആസ്ഥാനമായുള്ള റെ-പി.ആര്‍.എല്‍ ജോയന്‍റ് വെങ്ച്വര്‍ കമ്പനിയാണ് ഏറ്റെടുത്തിട്ടുള്ളത്.

തൃശ്ശൂര്‍ റൗണ്ടില്‍ നിന്നാരംഭിച്ച് പാട്ടുരായ്ക്കല്‍, കേച്ചേരി, കുന്നംകുളം, കല്ലുംപുറം വഴി മലപ്പുറം ജില്ലാ അതിര്‍ത്തി വരെയാണ് നിര്‍ദ്ദിഷ്ട നിര്‍മ്മാണപ്രവൃത്തികള്‍.റീബില്‍ഡ് കേരള ഇനിഷേറ്റീവ് പദ്ധതിയിലുള്‍പ്പെടുത്തി നവീകരിക്കുന്ന സംസ്ഥാനപാതയുടെ മേല്‍നോട്ടചുമതല കെ.എസ്.ടി.പി മൂവ്വാറ്റുപുഴ ഡിവിഷനാണ്.

തെക്ക്-വടക്ക് ജില്ലകളെ ബന്ധിപ്പിക്കുന്നതും ശബരിമല സര്‍ക്യൂട്ടിലെ ഏറ്റവും പ്രാധാന്യമുള്ളതുമായ മധ്യകേരളത്തിലെ ഏറെ തിരക്കേറിയ സംസ്ഥാന പാതയുടെ ഭാഗമാണ് നിര്‍മ്മാണം ആരംഭിക്കുവാന്‍ പോകുന്ന തൃശ്ശൂര്‍ – കുറ്റിപ്പുറം റോഡ്.