ഉള്ളി ഇറക്കുമതിക്കുള്ള നിയന്ത്രണങ്ങള്‍ ലഘൂകരിച്ച നടപടി ജനുവരി 31വരെ നീട്ടി കേന്ദ്ര സര്‍ക്കാര്‍

ഉള്ളി ഇറക്കുമതിക്കുള്ള നിയന്ത്രണങ്ങള് ലഘൂകരിച്ച നടപടി ജനുവരി 31വരെ നീട്ടി കേന്ദ്ര സര്ക്കാര്. ഇറക്കുമതി നിയന്ത്രിച്ചാല് വില വര്ധിക്കുമെന്ന കാരണത്തെ തുടര്ന്നാണ് ഇറക്കുമതിക്കുള്ള നിയന്ത്രണങ്ങള് ലഘൂകരിച്ച നടപടി നീട്ടിയത്. ഉള്ളിക്ക് വലിയ രീതിയില് വില വര്ധിച്ചതിനെ തുടര്ന്ന് ഒക്ടോബര് 21നാണ് ഇറക്കുമതി നിയന്ത്രണങ്ങളില് ഇളവ് വരുത്തിയത്. ഇറക്കുമതി നിയന്ത്രിച്ചാല് വില ഇനിയും വര്ധിക്കുമെന്ന് വിപണിയില് നിന്നുള്ള റിപ്പോര്ട്ടിനെ തുടര്ന്നാണ് നടപടിയെന്ന് കാര്ഷിക മന്ത്രാലയം ഔദ്യോഗിക വൃത്തങ്ങള് അറിയിച്ചു. അതേസമയം, ചില വ്യവസ്ഥകളോടെ മാത്രമേ നിയന്ത്രണങ്ങളിലെ ഇളവ് തുടരൂവെന്ന്
 

ഉള്ളി ഇറക്കുമതിക്കുള്ള നിയന്ത്രണങ്ങള്‍ ലഘൂകരിച്ച നടപടി ജനുവരി 31വരെ നീട്ടി കേന്ദ്ര സര്‍ക്കാര്‍. ഇറക്കുമതി നിയന്ത്രിച്ചാല്‍ വില വര്‍ധിക്കുമെന്ന കാരണത്തെ തുടര്‍ന്നാണ് ഇറക്കുമതിക്കുള്ള നിയന്ത്രണങ്ങള്‍ ലഘൂകരിച്ച നടപടി നീട്ടിയത്. ഉള്ളിക്ക് വലിയ രീതിയില്‍ വില വര്‍ധിച്ചതിനെ തുടര്‍ന്ന് ഒക്ടോബര്‍ 21നാണ് ഇറക്കുമതി നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയത്. ഇറക്കുമതി നിയന്ത്രിച്ചാല്‍ വില ഇനിയും വര്‍ധിക്കുമെന്ന് വിപണിയില്‍ നിന്നുള്ള റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നടപടിയെന്ന് കാര്‍ഷിക മന്ത്രാലയം ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. അതേസമയം, ചില വ്യവസ്ഥകളോടെ മാത്രമേ നിയന്ത്രണങ്ങളിലെ ഇളവ് തുടരൂവെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി