തൃണമൂല് കോണ്ഗ്രസില്നിന്നും രാജിവച്ചതായി പ്രഖ്യാപിച്ച എംഎല്എ ജിതേന്ദ്ര തിവാരി മലക്കംമറിഞ്ഞു
തൃണമൂല് കോണ്ഗ്രസില്നിന്നും രാജിവച്ചതായി പ്രഖ്യാപിച്ച എംഎല്എ ജിതേന്ദ്ര തിവാരി മലക്കംമറിഞ്ഞു. താന് ഇപ്പോഴും തൃണമൂലിനു ഒപ്പമാണെന്നും പാര്ട്ടിയില് തുടരുമെന്നും തിവാരി പറഞ്ഞു.തൃണമൂലില്നിന്നും രാജിവച്ചതായി പ്രഖ്യാപിച്ചതിനു തൊട്ടടുത്ത ദിവസമാണ് തിവാരി മലക്കംമറിഞ്ഞിരിക്കുന്നത്. മന്ത്രി അരുപ് ബിശ്വാസ് കൂടിക്കാഴ്ച നടത്തിയ ശേഷമാണ് തിവാരിയുടെ മനംമാറ്റം. തെരഞ്ഞെടുപ്പ് തന്ത്രജ്ഞന് പ്രശാന്ത് കിഷോറും കൂടിക്കാഴ്ചയില് പങ്കെടുത്തിരുന്നു. മന്ത്രിയുമായുള്ള കൂടിക്കാഴ്ചയില് മമത ബാനര്ജിയോട് തിവാരി മാപ്പ് പറഞ്ഞെന്നാണ് വിവരം.തൃണമൂലില്നിന്നും രാജിവച്ച് ബിജെപിയിലേക്ക് ചേക്കേറാനായിരുന്നു തിവാരിയുടെ തീരുമാനം. എന്നാല് അസന്സോള് മുനിസിപ്പല് കോര്പ്പറേഷന് അധ്യക്ഷസ്ഥാനത്തുനിന്നും തൃണമൂല് പശ്ചിമ ബര്‍ധമാന്‍ ജില്ലാ പ്രസിഡന്റ് സ്ഥാനത്തുനിന്നും രാജിവച്ചതിനു ശേഷം ബിജെപിക്ക് തിവാരിയില്‍ താല്പര്യമില്ലാതായി.അസന്സോള് എംപി ബാബുള്‍ സുപ്രീയോ തന്റെ എതിര്‍പ്പ് പരസ്യമാക്കുകയും ചെയ്തിരുന്നു. ഇതാവാം തിവാരിയെ പാര്‍ട്ടിയിലേക്ക് മടങ്ങാന്‍ പ്രേരിപ്പിച്ചത്.