രണ്ട് ഇന്ത്യൻ വ്യോമസേന വിമാനങ്ങൾ മധ്യപ്രദേശിൽ തകർന്നുവീണു

 

രണ്ട് ഇന്ത്യൻ വ്യോമസേന യുദ്ധവിമാനങ്ങൾ ശനിയാഴ്ച മധ്യപ്രദേശിലെ മൊറേനയിൽ തകർന്നുവീണു. സുഖോയ്-30, മിറാഷ് 2000 വിമാനങ്ങൾ ആണ് മൊറേനയ്ക്ക് സമീപം തകർന്നുവീണത്. രക്ഷാപ്രവർത്തനം ആരംഭിച്ചിട്ടുണ്ടെന്ന് പ്രതിരോധ വൃത്തങ്ങൾ അറിയിച്ചു.

ഐഎഎഫ് അന്വേഷണത്തിന് ഉത്തരവിട്ടു. ഗ്വാളിയോർ വ്യോമത്താവളത്തിൽനിന്നു പരിശീലന പറക്കലിനായി പുറപ്പെട്ട വിമാനങ്ങളാണ് തകർന്നുവീണത്. രണ്ട് വിമാനങ്ങളുടെയും പൈലറ്റുമാർ പരിക്കുകളോടെ രക്ഷപ്പെട്ടു.