തമിഴ്നാട്ടില്‍ ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ചുള്ള വെട്രിവേല്‍ യാത്രയുടെ പേരില്‍ രാഷ്ട്രീയ പോര് കനക്കുന്നു

തമിഴ്നാട്ടില് ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ചുള്ള വെട്രിവേല് യാത്രയുടെ പേരില് രാഷ്ട്രീയ പോര് കനക്കുന്നു. സര്ക്കാര് അനുമതിയില്ലാതെ ബിജെപി നടത്തിയ വേല്യാത്ര പൊലീസ് തടഞ്ഞതിനെതിരെ ബിജെപി തമിഴ്നാട്ടിലെ വിവിധയിടങ്ങളില് റോഡ് ഉപരോധിച്ച് പ്രതിഷേധിച്ചു. ചെന്നൈ അതിര്ത്തി കടക്കും മുമ്പ് പൊലീസ് വാഹനവ്യൂഹം തടഞ്ഞു. നീണ്ട വാക്ക് തര്ക്കത്തിനൊടുവില് യാത്ര നയിക്കുന്ന ബിജെപി അധ്യക്ഷന്റെ വാഹനം മാത്രം കടത്തിവിട്ടു. എന്നാല് തിരുവള്ളൂരിന് സമീപം വച്ച് നൂറ് കണക്കിന് പ്രവര്ത്തകര് വേല് യാത്രയില് അണിനിരുന്നു.ഇതോടെ തിരുവള്ളൂരിലെ മുരുകന്റെ ക്ഷേത്രത്തിന്
 

തമിഴ്നാട്ടില്‍ ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ചുള്ള വെട്രിവേല്‍ യാത്രയുടെ പേരില്‍ രാഷ്ട്രീയ പോര് കനക്കുന്നു. സര്‍ക്കാര്‍ അനുമതിയില്ലാതെ ബിജെപി നടത്തിയ വേല്‍യാത്ര പൊലീസ് തടഞ്ഞതിനെതിരെ ബിജെപി തമിഴ്നാട്ടിലെ വിവിധയിടങ്ങളില്‍ റോഡ് ഉപരോധിച്ച്‌ പ്രതിഷേധിച്ചു. ചെന്നൈ അതിര്‍ത്തി കടക്കും മുമ്പ്‌ പൊലീസ് വാഹനവ്യൂഹം തടഞ്ഞു. നീണ്ട വാക്ക് തര്‍ക്കത്തിനൊടുവില്‍ യാത്ര നയിക്കുന്ന ബിജെപി അധ്യക്ഷന്‍റെ വാഹനം മാത്രം കടത്തിവിട്ടു. എന്നാല്‍ തിരുവള്ളൂരിന് സമീപം വച്ച്‌ നൂറ് കണക്കിന് പ്രവര്‍ത്തകര്‍ വേല്‍ യാത്രയില്‍ അണിനിരുന്നു.ഇതോടെ തിരുവള്ളൂരിലെ മുരുകന്‍റെ ക്ഷേത്രത്തിന് മുന്നില്‍ വച്ച്‌ പൊലീസ് ബാരിക്കേഡ് വച്ചും വടം കെട്ടിയും യാത്ര പൂര്‍ണമായി തടഞ്ഞു.എതിര്‍പ്പ് ഉയര്‍ത്തിയ ബിജെപി തമിഴ്നാട് അധ്യക്ഷന്‍ എല്‍ മുരുകന്‍, എച്ച്‌ രാജ ഉള്‍പ്പടെയുള്ളവരെ അറസ്റ്റ് ചെയ്തു. ഇതോടെ പൊലീസും പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമായി. നൂറോളം പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു. കൊവിഡ് വ്യാപനം കാരണമാണ് സര്‍ക്കാര്‍ യാത്രയ്ക്ക് അനുമതി നിഷേധിച്ചത്.എന്നാല്‍ അണ്ണാഡിഎംകെ സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച്‌ ബിജെപി പ്രവര്‍ത്തകര്‍ വിവിധയിടങ്ങളില്‍ റോഡ് ഉപരോധിച്ചു. മുരുകന്‍റെ ആറ് ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച്‌ തമിഴ്നാട്ടില്‍ ഉടനീളം സ്വീകരണ പരിപാടികളുമായാണ് ഒരു മാസം നീണ്ട് നില്‍ക്കുന്ന വേല്‍യാത്ര നിശ്ചയിച്ചിരുന്നത്. എന്നാല്‍ ബാബ്റി മസ്ജിത്ത് തകര്‍ത്തതിന്‍റെ വാര്‍ഷിക ദിനായ ഡിസംബര്‍ 6 ന് അവസാനിക്കുന്ന വേല്‍യാത്ര വര്‍ഗീയവിദ്വേഷം ലക്ഷ്യമിട്ടെന്ന് ഡിഎംകെ ആരോപിക്കുന്നു.