വായു മലിനീകരണവും കൊവിഡ് വ്യാപനവും രൂക്ഷം; കോൺഗ്രസ് അധ്യക്ഷ ദില്ലി വിട്ടു

രാജ്യതലസ്ഥാനത്ത് വായു മലിനീകരണവും, കൊവിഡ് വ്യാപനവും രൂക്ഷമായതിനെ തുടര്ന്ന് കോണ്ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ദില്ലി വിട്ടു. ഡോക്ടര്മാരുടെ ഉപദേശത്തെ തുടര്ന്നാണ് തീരുമാനം. എന്നാല് എവിടേക്കാണ് മാറിയതെന്ന് ഇതുവരെ കോണ്ഗ്രസ് നേതൃത്വം വ്യക്തമാക്കിയിട്ടില്ല. സോണിയ ഗാന്ധിക്ക് നെഞ്ചിലെ അണുബാധ ഗുരുതരമാകാനുള്ള സാധ്യത മുന്നിര്ത്തിയാണ് ഡോക്ടര്മാരുടെ നിര്ദ്ദേശമെന്നാണ് ദേശീയ മാധ്യമങ്ങള് റിപ്പോര്ട്ട് ചെയ്യുന്നത്. ദില്ലിയില് വായു മലിനീകരണം കുറയുന്നത് വരെ ചൂടുള്ള സ്ഥലത്ത് സോണിയയെ താമസിപ്പിക്കാനാണ് ഡോക്ടര്മാര് നിര്ദ്ദേശിച്ചിരിക്കുന്നത്. ചെന്നൈ, ഗോവ നഗരങ്ങളുടെ പ്രാന്ത പ്രദേശങ്ങളാണ് ഇതിനായി തെരഞ്ഞെടുത്തിട്ടുള്ളതെന്ന്
 

രാജ്യതലസ്ഥാനത്ത് വായു മലിനീകരണവും, കൊവിഡ് വ്യാപനവും രൂക്ഷമായതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ദില്ലി വിട്ടു. ഡോക്ടര്‍മാരുടെ ഉപദേശത്തെ തുടര്‍ന്നാണ് തീരുമാനം. എന്നാല്‍ എവിടേക്കാണ് മാറിയതെന്ന് ഇതുവരെ കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കിയിട്ടില്ല. സോണിയ ഗാന്ധിക്ക് നെഞ്ചിലെ അണുബാധ ഗുരുതരമാകാനുള്ള സാധ്യത മുന്‍നിര്‍ത്തിയാണ് ഡോക്ടര്‍മാരുടെ നിര്‍ദ്ദേശമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ദില്ലിയില്‍ വായു മലിനീകരണം കുറയുന്നത് വരെ ചൂടുള്ള സ്ഥലത്ത് സോണിയയെ താമസിപ്പിക്കാനാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. ചെന്നൈ, ഗോവ നഗരങ്ങളുടെ പ്രാന്ത പ്രദേശങ്ങളാണ് ഇതിനായി തെരഞ്ഞെടുത്തിട്ടുള്ളതെന്ന് മുതിര്‍ന്ന നേതാവിനെ ഉദ്ധരിച്ച്‌ ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.ഒരു മാസത്തോളമായി സോണിയക്ക് ചെസ്റ്റ് ഇന്‍ഫെക്ഷന്‍ ഉണ്ട്. ഇതിന് ചികിത്സയും നടക്കുന്നുണ്ട്. ജൂലൈ 30 ന് ഇവരെ ദില്ലിയിലെ സര്‍ ഗംഗാറാം ആശുപത്രിയിലേക്ക് കൊണ്ടുപോയിരുന്നു. പിന്നീട് സെപ്തംബര്‍ 12 ന് അമേരിക്കയിലേക്ക് ചികിത്സയ്ക്കായി പോയ ഇവര്‍ക്കൊപ്പം രാഹുല്‍ ഗാന്ധിയും ഉണ്ടായിരുന്നു. ദില്ലിയില്‍ നിന്ന് താമസം മാറ്റുമ്പോഴും ഒപ്പം രാഹുല്‍ ഗാന്ധിയോ പ്രിയങ്ക ഗാന്ധിയോ കാണുമെന്നും വിവരമുണ്ട്.